Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മോഹന്‍ലാല്‍ ഹൃദയ പരിശോധനകള്‍ക്കായി അപ്പോളോ ആശുപത്രിയില്‍

28 OCTOBER 2017 09:20 PM IST
മലയാളി വാര്‍ത്ത

ഒടിയന്‍ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ബംഗളൂരു മോഹന്‍ലാലിലെ നെഞ്ചിടുപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തി. ബംഗളൂരു അപ്പോളോ ആശുപത്രിയിലാണ് ഹൃദയ പരിശോധന നടത്തിയത്. പതിവ് ഹൃദയ പരിശോധനകള്‍ക്കായി മോഹന്‍ലാല്‍ ആശുപത്രിയില്‍ എത്തിയെന്നും പറയുന്നുണ്ട്. വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയായ ട്രെഡ്മില്‍ ടെസ്റ്റിനാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ബംഗളൂരുവിലെ പ്രസിദ്ധ ആശുപത്രിയായ അപ്പോളോയില്‍ എത്തിയത്. താരപ്പകിട്ടില്ലാതെ സാധാരണക്കാരില്‍ ഒരുവനായി താരം ഒപിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം മോഹന്‍ലാലിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

ഇന്ന് രാവിലെയാണ് മോഹന്‍ലാല്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ട്രെഡ്മില്‍ ടെസ്റ്റിന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഹൃദയധമനികളില്‍ ബ്ലോക്കുണ്ടെങ്കില്‍ സാധാരണ ഇസിജിയില്‍ കാണണമെന്നില്ല.

എന്നാല്‍ ട്രെഡ്മില്‍ ടെസ്റ്റില്‍ ഭൂരിഭാഗം ബ്‌ളോക്കുകളെപ്പറ്റിയും അറിയാനാകും. ഇതിനായി ആശുപത്രിയിലെ പഌറ്റിനം സ്യൂട്ടിലുള്ള വിഐപി വാര്‍ഡിലാണ് ലാലിനെ പ്രവേശിപ്പിച്ചത്. ട്രെഡ്മില്‍ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നെന്നും തുടര്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.

ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. അതിനാല്‍ ലാലിനെ ആന്‍ജിയോട്രാം ടെസ്റ്റിന് വിധേയനാക്കിയോ എന്ന് അറിവായിട്ടില്ല. ഇന്ന് രാവിലെ എത്തിയ താരം ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് ആശുപത്രി വിട്ടത്.

പേര് സൂചിപ്പിക്കുന്നതു പോലെ വ്യായാമത്തിനു പ്രാധാന്യം നല്‍കുന്നതാണ് ട്രെഡ്മില്‍ ടെസ്റ്റ്. രോഗിയെ വ്യായാമം ചെയിച്ച ശേഷം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഫ്‌ളാറ്റ്‌ഫോമിലൂടെ നടത്തി ഇ.സി.ജി. പരിശോധിക്കും. ആദ്യം സാവധാനത്തിലും പിന്നീട് വേഗത്തിലും പ്‌ളാറ്റ്‌ഫോം ചലിപ്പിക്കുന്നു. ട്രെഡ്മില്‍ ടെസ്റ്റിന് പത്തു മിനിട്ട് സമയമെടുക്കും.

അധിക സമയം പ്രവര്‍ത്തിക്കുമ്പോള്‍ ഹൃദയത്തിന്റെ മാറ്റങ്ങള്‍ അറിയാന്‍ കഴിയും എന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനതത്വം. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്‌ളോക്കുണ്ടെന്ന സൂചന ലഭിച്ചാലാണ് ആന്‍ജിയോഗ്രാം പരിശോധനയ്ക്കും തുടര്‍ ചികിത്സകള്‍ക്കും നിര്‍ദ്ദേശിക്കുക.

നിരന്തരം വ്യായാമം ചെയ്യുകയും ആരോഗ്യത്തിനായി ആയുര്‍വേദ ചികിത്സകള്‍ മുടങ്ങാതെ ചെയ്യുകയും ചെയ്യുന്ന താരമാണ് ലാല്‍. ചിത്രങ്ങളില്‍ ആയാസമുള്ള രംഗങ്ങള്‍ ഡ്യൂപ്പിനെ വയ്ക്കാതെ ചിത്രീകരിക്കാറുമുണ്ട്. ഇതിനിടെയാണ് താരം ആശുപത്രിയില്‍ ആരോഗ്യനില പരിശോധിക്കാന്‍ എത്തിയത്

സൂപ്പര്‍താരത്തിന്റെ മലയാളത്തിലെ പുതിയ ചിത്രമായ വില്ലന്‍ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. ഒടിയനു വേണ്ടി മോഹന്‍ലാല്‍ തടി ഏറെ കുറച്ചിരുന്നു. ആഹാരത്തിലും കാര്യമായ നിയന്ത്രണം വരുത്തിയിരുന്നു. വിശ്രമമില്ലാതെയുള്ള ഷൂട്ടിംഗും മോഹന്‍ലാലിനെ വലയ്ക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (2 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (4 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (6 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends