Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിശ്രമില്ലാത്ത ഷൂട്ടിംഗ് മോഹന്‍ലാലിനെ ബാധിക്കുന്നു

29 OCTOBER 2017 10:30 AM IST
മലയാളി വാര്‍ത്ത

ഒടിയന്‍ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ വിശ്രമമില്ലാത്ത ഷൂട്ടിംഗ് മോഹന്‍ലാലിനെ തളര്‍ത്തിയിരുന്നു. ഇടയ്ക്ക് നെഞ്ചിടുപ്പും ചെറിയ ബുദ്ധിമുട്ടുകളും തോന്നിയതോടെ മോഹന്‍ലാല്‍ മംഗലൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇസിജിയില്‍ ചെറിയ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് മറ്റ് പരിശോധനകള്‍ നടത്താന്‍ മോഹന്‍ലാലിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇത് വാര്‍ത്തയായതോടെ മോഹന്‍ലാലിന്റെ ആരോഗ്യനില തിരക്കി അപ്പോളോ ആശുപത്രിയില്‍ സുഹൃത്തുക്കളുടേയും ആരാധകരുടേയും ഫോണ്‍ വിളി പ്രവാഹമായിരുന്നു. എന്നാല്‍ ആശങ്കകള്‍ക്ക് അര്‍ത്ഥമില്ലെന്നും മോഹന്‍ലാലിന്റെ ആരോഗ്യം പൂര്‍ണ തൃപ്തികരമാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വിശ്രമമില്ലാതെ ഉറക്കമൊഴിച്ചുള്ള ഷൂട്ടും ഭക്ഷണ ക്രമീകരണമില്ലാത്തതുമാണ് മോഹന്‍ലാലിനെ വലച്ചത്. 

ആശുപത്രിയിലെത്തിയ മോഹന്‍ലാലിനെ വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയായ ട്രെഡ്മില്‍ ടെസ്റ്റിന് വിധേയമാക്കി. താരപ്പകിട്ടില്ലാതെ സാധാരണക്കാരില്‍ ഒരുവനായി താരം ഒപിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാവിലെയാണ് മോഹന്‍ലാല്‍ ആശുപത്രിയില്‍ എത്തിയത്. ഹൃദയധമനികളില്‍ ബ്ലോക്കുണ്ടെങ്കില്‍ സാധാരണ ഇസിജിയില്‍ കാണാത്തതിനെ തുടര്‍ന്നാണ് തെഡ്മില്‍ ടെസ്റ്റ് നടത്തിയത്.

ഇതിനായി ആശുപത്രിയിലെ പ്ലാറ്റിനം സ്യൂട്ടിലുള്ള വിഐപി വാര്‍ഡിലാണ് ലാലിനെ പ്രവേശിപ്പിച്ചത്. അതേസമയം ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇന്നലെ രാവിലെ എത്തിയ താരം ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് ആശുപത്രി വിട്ടത്. 

പേര് സൂചിപ്പിക്കുന്നതു പോലെ വ്യായാമത്തിനു പ്രാധാന്യം നല്‍കുന്നതാണ് ട്രെഡ്മില്‍ ടെസ്റ്റ്. രോഗിയെ വ്യായാമം ചെയിച്ച ശേഷം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഫഌറ്റ്‌ഫോമിലൂടെ നടത്തി ഇ.സി.ജി. പരിശോധിക്കും. ആദ്യം സാവധാനത്തിലും പിന്നീട് വേഗത്തിലും പഌറ്റ്‌ഫോം ചലിപ്പിക്കുന്നു. ട്രെഡ്മില്‍ ടെസ്റ്റിന് പത്തു മിനിട്ട് സമയമെടുക്കും.

അധിക സമയം പ്രവര്‍ത്തിക്കുമ്പോള്‍ ഹൃദയത്തിന്റെ മാറ്റങ്ങള്‍ അറിയാന്‍ കഴിയും എന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനതത്വം. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്‌ളോക്കുണ്ടെന്ന സൂചന ലഭിച്ചാലാണ് ആന്‍ജിയോഗ്രാം പരിശോധനയ്ക്കും തുടര്‍ ചികിത്സകള്‍ക്കും നിര്‍ദ്ദേശിക്കുക.

നിരന്തരം വ്യായാമം ചെയ്യുകയും ആരോഗ്യത്തിനായി ആയുര്‍വേദ ചികിത്സകള്‍ മുടങ്ങാതെ ചെയ്യുകയും ചെയ്യുന്ന താരമാണ് ലാല്‍. ചിത്രങ്ങളില്‍ ആയാസമുള്ള രംഗങ്ങള്‍ ഡ്യൂപ്പിനെ വയ്ക്കാതെ ചിത്രീകരിക്കാറുമുണ്ട്. എന്നാല്‍ വിശ്രമില്ലാത്ത ഷൂട്ടിംഗ് കാരണം ഇത് മുടങ്ങാറുമുണ്ട്. ഇതിനെ തുടര്‍ന്നാണ് താരം ആശുപത്രിയില്‍ ആരോഗ്യനില പരിശോധിക്കാന്‍ എത്തിയത്

സൂപ്പര്‍ താരത്തിന്റെ മലയാളത്തിലെ പുതിയ ചിത്രമായ വില്ലന്‍ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. ഒടിയനു വേണ്ടി മോഹന്‍ലാല്‍ തടി ഏറെ കുറച്ചിരുന്നു. ആഹാരത്തിലും കാര്യമായ നിയന്ത്രണം വരുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (5 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (5 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (5 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (6 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (7 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (8 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (8 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (9 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (9 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (9 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (9 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (9 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (10 hours ago)

Malayali Vartha Recommends