ജയില്‍ ജീവിതത്തിന്റെ വിശ്രമത്തിന് വിരാമം നല്കി ദിലീപ് ഷൂട്ടിംഗ് തിരക്കുകളിലേക്ക്
തണ്ടര്‍ഫോഴ്സിന്റെ വിവാദം അവസാനിച്ചതോടെ ദിലീപ് വീണ്ടും സിനിമയില്‍ സജീവമാകുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഷൂട്ടിങ് തിരക്കുകളില്‍ നിന്നും ദിലീപ് വിട്ടുനിന്നത്. അമ്പലവും പള്ളിയും വഴിപാടും ജന്മദിനവും ഒക്കെ ആഘോഷിച്ച ശേഷമാണ് ദിലീപ് വീണ്ടും സിനിമയിലേക്കെത്തുന്നത്. നവംബര്‍ ഒന്നു മുതല്‍ ദിലീപ് ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഷൂട്ടിംഗ് ചെന്നൈയിലാണ്. കമ്മാരസംഭവം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കേ ആയിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ ഈ സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു.
തണ്ടര്‍ഫോഴ്സ് തന്നെയാണ് ചെന്നൈയിലും ദിലീപിന് സുരക്ഷയൊരുക്കുക. ദിലീപിന്റെ ഷൂട്ടിംഗ് സെറ്റുകളിലെല്ലാം ഇനി തണ്ടര്‍ഫോഴ്സ് സുരക്ഷയുണ്ടാകും. അതുകൊണ്ടു തന്നെ ദിലീപിന്റെ സ്വകാര്യ സുരക്ഷയില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. തണ്ടര്‍ഫോഴ്സിനെ നിയോഗിച്ചതിനെതിരെ നേരത്തെ പോലീസ് വിശദീകരണം തേടുകയും തണ്ടര്‍ഫോഴ്സ് ലൈസന്‍സുള്ള ഏജന്‍സിയാണെന്ന് പോലീസിന് ബോധ്യപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha