Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മഞ്ജുവാര്യര്‍ക്ക് അവാര്‍ഡ് നല്‍കിയതിനെ എതിര്‍ത്ത് കലാകാരികള്‍

06 NOVEMBER 2017 11:04 AM IST
മലയാളി വാര്‍ത്ത

കേരള കലാമണ്ഡലം എം.കെ.കെ. നായര്‍ പുരസ്‌കാരം മഞ്ജു വാര്യര്‍ക്ക് നല്‍കിയ വാര്‍ത്ത ഏറെ കൈയ്യടികളോടെയാണ് മലയാളികള്‍ ഏറ്റു വാങ്ങിയത്. എന്നാല്‍ മഞ്ജുവിന് അവാര്‍ഡ് നല്‍കിയതിനെതിരെ ഒരുകൂട്ടം കലാകാരികള്‍ രംഗത്തെത്തി. മഞ്ജുവിന് അവാര്‍ഡ് നല്‍കിയത് ആശാസ്യമല്ലെന്നു വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസോസിയേഷന്‍ പറഞ്ഞു. കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ അവഗണിച്ചാണു സിനിമാ അഭിനേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി കലാമണ്ഡലം ഹേമലത പറഞ്ഞു. 

കഴിഞ്ഞവര്‍ഷം നടന്‍ ജയറാമിനു പുരസ്‌കാരം നല്‍കിയിരുന്നു. കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്ന ഈ പ്രവണതയില്‍നിന്ന് അഭിനേതാക്കള്‍ മാറിനില്‍ക്കണം. 20 വര്‍ഷത്തിനുള്ളില്‍ കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ യാതൊരു പുരസ്‌കാരങ്ങള്‍ക്കും പരിഗണിക്കാറില്ല. നൃത്തകലാ പരിശീലനത്തില്‍ വര്‍ഷങ്ങളായി കലാമണ്ഡലം നിലവാരം പുലര്‍ത്തുന്നില്ല.

പ്രതിസന്ധികള്‍ നേരിട്ട് ആദിവാസി മേഖലകളിലും മലയോരമേഖലകളിലും കടന്നുചെന്ന് നൃത്തം പഠിപ്പിക്കുന്ന നിരവധി അധ്യാപികമാരെ തഴഞ്ഞാണ് പുരസ്‌കാര നിര്‍ണയം. കലാമണ്ഡലത്തില്‍ നൃത്ത മേഖലയില്‍ പ്രതിഭ തെളിയിച്ച കലാകാരിമാര്‍ പലരും ഇപ്പോള്‍ ഉപജീവനമാര്‍ഗത്തിനായി പെട്രോള്‍ പമ്പിലും തുണിക്കടയിലും ജോലിക്കു പോകുകയാണ്. 

അവരുടെ കഴിവ് അംഗീകരിച്ച് ഒരു അവാര്‍ഡ് നല്‍കിയാല്‍ നൃത്തപരിപാടികളില്‍ സജീവമാകാനും നല്ലൊരു കരിയര്‍ സ്വന്തമാക്കാനും സാധിക്കും. എന്നാല്‍, പക്ഷപാതം അനുസരിച്ചാണ് പലപ്പോഴും പുരസ്‌കാര നിര്‍ണയം ഉണ്ടാകുന്നത്. ചോദ്യംചെയ്യുന്നവര്‍ക്കും പരാതിപ്പെടുന്നവര്‍ക്കും കലാമണ്ഡലത്തിന്റെ വളപ്പില്‍ കടക്കാനുള്ള അനുമതി നിഷേധിക്കപ്പെടുന്നതും പതിവാണ്. അതുകൊണ്ട് പരാതിപ്പെടാന്‍ മുന്നിട്ടിറങ്ങാന്‍ കലാകാരികള്‍ക്ക് ഭയമാണ്. 

ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്നുമാറി കോളജ് തല വിദ്യാഭ്യാസമായതോടെ കലാമണ്ഡലത്തിലെ കോഴ്‌സുകളുടെ മൂല്യം നഷ്ടപ്പെട്ടു. ക്ലാസിക്കല്‍, നാടന്‍ കലാരൂപങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പരിശീലനവും ദളിത്, െ്രെടബല്‍ കലാകാരികളുടെ ഉന്നമനവും ലക്ഷ്യമിട്ട് രൂപീകരിച്ച സംഘടനയാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസോസിയേഷനെന്നും ഹേമലത പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (1 hour ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (1 hour ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (2 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (2 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (3 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (4 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (4 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (5 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (5 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (5 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (5 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (5 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (5 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (6 hours ago)

Malayali Vartha Recommends