നോട്ട് അസാധുവാക്കലിനെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്ത്
നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികം നരേന്ദ്ര മോഡി സര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ തീരുമാനത്തെ പ്രതികൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നോട്ട് അസാധുവാക്കലിനെ പരിഹസിച്ച് നടനും സംവിധായകനുമായാ പ്രകാശ് രാജ് രംഗത്തി. ജസ്റ്റ് ആസ്കിംഗ് എന്ന ഹാഷ് ടാഗോടെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്.
'പണക്കാര് അവരുടെ പണത്തെ തിളങ്ങുന്ന പുതിയ നോട്ടുകളിലേക്ക് മാറ്റി. എന്നാല്‍ അതിന്റെ ആഘാതം നിസഹായരായ പാവപ്പെട്ടവരേയും അസംഘടിതരായ തൊഴിലാളികളെയും വട്ടം കറക്കി. നമ്മുടെ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കാന്‍ തയ്യാറാണോ? ' എന്നുമായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.
അതേസമയം, മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ രാജ്യത്തെ കൂടുതല്‍ തകര്‍ച്ചകളിലേക്ക് നയിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്ന കണക്കുകളാണ് കേന്ദ്ര ഏജന്‍സിയായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇകണോമി പുറത്തു വിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha