പലരും മറന്ന കലാഭവൻ മണിയുടെ നാല്‍പ്പത്തി എട്ടാമത് ജന്മദിനം ഓർത്തെടുത്ത് സംവിധായകന്‍ വിനയന്‍

മണി മരിച്ചിട്ട് രണ്ട് വര്‍ഷം തികയാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ ഇന്ന് മണിയുടെ നാല്‍പ്പത്തി എട്ടാമതു ജന്മദിനമാണെന്ന് ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ വിനയന്‍. അകാലത്തില്‍ പൊലിഞ്ഞ്‌പോയ മണിയുടെ ജന്മദിനവും ചരമദിനവും സിനിമാക്കാരും മിമിക്രി കലാകാരന്മാരും നാടന്‍പാട്ടിനെ സ്‌നേഹിക്കുന്നവരുമെല്ലാം സ്മരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് വിനയന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
കലാഭവന്‍ മണിയുടെ നാല്‍പ്പത്തി എട്ടാമത് ജന്മദിനമാണിന്ന്. മണിയുടെ ജന്മദിനവും അകാലത്തില്‍ പൊലിഞ്ഞു പോയ ആ കലാകാരന്റെ ചരമദിനവും സിനിമാക്കാരും,മിമിക്രി കലാകാരന്മാരും, നാടന്‍ പാട്ടിനേ സ്‌നേഹിക്കുന്നവരും ഒക്കെ സ്മരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. കാരണം.. മറ്റൊരു കലാകാരനും ഇല്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു മണിക്ക്. അതുല്യ പ്രതിഭയായിരുന്നു എന്നതിനപ്പുറം അത്രമാത്രം കഷ്ടപ്പാടിനെയും ദാരിദ്രത്തെയും മറികടന്നാണ് മണി ആ പ്രതിഭ നേടിയെടുത്തത് എന്നതാണ് ശ്രദ്ധേയം.
മാത്രമല്ല ആ കഷ്ടപ്പാടു തുറന്നു പറയുവാനും ദാരിദ്രൃം അനുഭവിക്കുന്നവരേ ഇരുചെവി അറിയാതെ അകമഴിഞ്ഞ് സഹായിക്കാനും കാണിച്ച മനസ്സും മണിയുടെ മാത്രം പ്രത്യേകതയായിരുന്നു.ഒടുവില്‍ അകാലത്തില്‍ മണിക്കു ജീവിതം കൈവിട്ടു പോയി എന്‍കിലും.. കലാഭവന്‍ മണിയുടെ വളര്‍ച്ചയും, അനുഭവങ്ങളും, ജീവിതവും അപ്രതീക്ഷിത വിടപറയലും ഒക്കെ അത്യന്തം ജിജ്ഞാസാ പരമായ ഏടുകളാണ്.
ജീവിച്ചിരുന്നപ്പോള്‍ ഒരു നിലയിലും വേണ്ടത്ര അംഗീകാരം കിട്ടാതെ അവഗണിക്കപ്പെട്ട മണിക്ക് മരണ ശേഷം എന്നുംനിലനില്‍ക്കുന്ന ഒരോര്‍മ്മയായി,ഒരു കൊച്ചു സ്മാരകമായി മാറും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രൂപം കൊള്ളുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചലച്ചിത്രമെന്നു ഞാന്‍ കരുതുന്നു..
https://www.facebook.com/Malayalivartha























