അമരത്തിനു ശേഷം സ്നേഹസമ്പന്നനായ ഒരു പിതാവായി വീണ്ടും മമ്മൂക്ക ; പേരന്‍പിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന വിലയിരുത്തലിൽ ആരാധകർ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരൻപ്ന്റെ ഓഡിയോ ലോഞ്ച് ജൂലൈ പതിനഞ്ചിന് ചെന്നൈയിൽ വച്ച് നടക്കും. അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ ഏറെ അവാർഡുകളും ഗംഭീര പ്രതിപ്രകരണവുമാണ് ചിത്രം നേടിയത്. ദേശീയ അവാർഡ് ജയതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് പേരൻപ്. ചിത്രത്തിൽ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മലയാള ചലച്ചിത്രം അമരത്തെ പോലെ ഒരു അച്ഛന്റെയും മകളുടെയും കഥയാണ് പേരൻപ് പറയുന്നത്. അടുത്ത കാലങ്ങളായി മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രമാകും ചിത്രത്തിൽ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്സി ഡ്രൈവറും സ്നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. അമുദന്‍ എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്. പേരന്‍പിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അമുദന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്നും അവര്‍ പറയുന്നു. അഞ്ജലി അമീറാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha