Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

\'കത്തി\' വിവാദം കത്തുന്നു..റിലീസിംഗ് വൈകാന്‍ സാധ്യത : തിയറ്ററുകള്‍ക്ക് നേരെ ആക്രമണം

21 OCTOBER 2014 01:09 PM IST
മലയാളി വാര്‍ത്ത.

ആരാധകര്‍ കാത്തിരിക്കുന്ന ഇളയ ദളപതി ചിത്രം കത്തിയുടെ റിലീസിംഗ് അനിശ്ചിതത്വത്തിലെന്ന് സൂചന. ചിത്രം നാളെ റിലീസിംഗിനിരിക്കെ തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ക്കു നേരേ ആക്രമണം. ചിത്രത്തിന്റെ നിര്‍മ്മാതാവിന് ശ്രീലങ്കന്‍ പ്രസിഡന്റുമായി ബന്ധമുണ്ടെന്ന പേരിലാണ് തമിഴ്‌സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിനെതിരെ തമിഴ് അനുകൂല സംഘടനകള്‍ നിലപാട് ശക്തമാക്കിയതോടെ പ്രദര്‍ശനവും ഭീഷണി നിഴലിലായി.
ചെന്നൈയിലെ പ്രമുഖ മള്‍ട്ടി പ്ലക്‌സുകളിലൊന്നായ സത്യം സിനിമാസ് കത്തിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തമിഴ് സംഘടനാ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. ഗ്ലാസ് പാനലുകള്‍ തകര്‍ത്ത അക്രമിസംഘം മള്‍ട്ടിപ്ലക്‌സിനുളളിലേക്ക് മണ്ണെണ്ണ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സിനിമയുടെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് തമിഴ്‌സംഘടനകളുടെ പ്രതിഷേധത്തിനു പിന്നില്‍. ലൈക്കയുടെ ചിഹ്നം ബാനറില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന ഉറപ്പ് നല്‍കി പ്രശ്‌നപരിഹാരം കണ്ട ആശ്വാസത്തിലായിരുന്നു നിര്‍മ്മാതാക്കള്‍. എന്നാല്‍ പെട്ടെന്നുണ്ടായ പ്രകോപനം ദീപാവലി റിലീസിനെ ബാധിക്കുമെന്ന ആശങ്കയാണിപ്പോള്‍ ഉയരുന്നത്.
നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും ഇന്ന് തമിഴ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ശ്രീലങ്കന്‍ പ്രസിഡന്റുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന നിര്‍മ്മാതാക്കളായ ലൈക്കയുടെ പേര് തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ ടൈറ്റിലില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നടന്‍ വിജയ് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് തമിഴ് സംഘടനകളുടെ വാദം. വിജയ് ഇരട്ട വേഷത്തിലഭിനയിക്കുന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends