ഓവിയയുടെ 90 എം എല്‍ എന്ന പുതിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

ബിഗ് ബോസ് തമിഴിലൂടെ ശ്രദ്ധിക്കപ്പെട്ട മലയാളിയായ ഓവിയയ്ക്ക് തമിഴകത്ത് കൈനിറയെ അവസരങ്ങളാണ്. താരത്തിന് ുന്ന വളര്‍ച്ച കൈവരിച്ചത്. ബിഗ് ബോസ് തമിഴിന് ശേഷം തമിഴകത്ത് നിന്നും ധാരാളം അവസരങ്ങള്‍ ഓവിയയെ തേടിയെത്തി. ഗ്ലാമര്‍ വേഷങ്ങളോട്ട് ഒട്ടും വിരോധമില്ലാത്ത ഓവിയ ഏത് കഥാപാത്രത്തിനും തയ്യാറായിരുന്നു.
90 എം എല്‍ എന്ന പുതിയ ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞു. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. സ്വതന്ത്രയായി ജീവിയ്ക്കുന്ന പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് അനിത ഉദീപ് സംവിധാനം ചെയ്യുന്ന 90 എം എല്ലിന്റെ കഥ പോകുന്നത്.
പ്രണയം, വിവാഹം, സെക്‌സ് എന്നിവയോടൊക്കെയുള്ള പുതിയ തലമുറയിലെ ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രത്തിലെ ചില സംഭാഷണങ്ങളാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുണ്ടെന്ന് സെന്‍സര്‍ബോര്‍ഡ് നിരീക്ഷിച്ചു.
ഫെബ്രുവരി 8 , ഇന്ന് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യും. 90 എം എല്‍ കൂടാതെ കാഞ്ചന 3, കളവാണി 2 എന്നിവയാണ് ഓവിയയുടെ മറ്റ് രണ്ട് പുതിയ ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha