Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

ലിംഗയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സംവിധായകന്‍ ഏറ്റെടുത്തു

22 DECEMBER 2014 01:03 PM IST
മലയാളി വാര്‍ത്ത.

ലിംഗയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തെന്ന് സംവിധായകന്‍ കെ.എസ് രവികുമാര്‍. ക്‌ളൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രജനികാന്തിന്റെ ആരാധകര്‍ക്ക് വേണ്ടിയാണ് അത്തരത്തിലുള്ള ഒരു ക്‌ളൈമാക്‌സ് ചിത്രീകരിച്ചത്. ചാക്കിച്ചായന്റെ അമര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന്റെ ക്‌ളൈമാക്‌സില്‍ നിന്ന് ഇന്‍സ്പയര്‍ ചെയ്താണ് ക്‌ളൈമാക്‌സിലെ ബലൂണ്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചത്. പലതരത്തില്‍ ക്‌ളൈമാക്‌സ് ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്റെ ഒരു അസിസ്റ്റന്റാണ് ഇത്തരത്തിലൊരു ക്‌ളൈമാക്‌സ് നിര്‍ദ്ദേശിച്ചത്.
എന്‍ഞ്ചിനിയര്‍ ജോണ്‍ പെന്നിച്ചുക്കിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിംഗയുടെ തിരക്കഥ എഴുതിയത്. അദ്ദേഹത്തിന്റെ ജീവിതം അതുപോലെ പകര്‍ത്തി ഒരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്യാനൊക്കില്ല. അതുകൊണ്ടാണ് മാറ്റങ്ങള്‍ വരുത്തി മറ്റ് കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയത്. ഭൂരിപക്ഷം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സിനിമ ഒരുക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ചില പാളിച്ചകള്‍ പറ്റി. അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. ഒരു സിനിമയിലെ നല്ല രംഗങ്ങളും മറ്റ് കാര്യങ്ങളും നോക്കാതെ ചില മോശം കാര്യങ്ങള്‍ പര്‍വതീകരിച്ച് കാണിക്കുന്നത് മനുഷ്യരുടെ പൊതുസ്വഭാവമാണ്. ഞാനും അങ്ങനെ തന്നെയാണ്. അതുകൊണ്ട് ആരോടും പരിഭവമില്ലെന്നും സംവിധായകന്‍ പറഞ്ഞു.
ചിത്രത്തില്‍ രജനികാന്ത് ഹീറോ വിത്ത് എ തൗസെന്റ് എന്നൊരു പുസ്തകം വായിച്ചതും വിവാദമായി 1939 നടക്കുന്ന കഥയില്‍ 1949ല്‍ ഇറങ്ങിയ പുസ്തകം വായിക്കുന്നു എന്നായിരുന്നു ആരോപണം. അത് ഒരു അബദ്ധം പറ്റിയതാണ്. ഹീറോ എന്ന് പേരുള്ള ഒരു പുസ്തകം ഞാന്‍ ആവശ്യപ്പെട്ടു. ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളിന്റെ ടീമാണ് പുസ്തകം കൊണ്ടുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (21 minutes ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (53 minutes ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (1 hour ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (1 hour ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (1 hour ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (2 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (2 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (2 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (2 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (2 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (12 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (12 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (12 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (12 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (12 hours ago)

Malayali Vartha Recommends