Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയന്‍താരയുടേയും അസിന്റേയും വഴിയേ നസ്രിയയും

13 MAY 2013 04:25 AM IST
മലയാളി വാര്‍ത്ത.

മലയാളികളായ പല നായികമാരും തെന്നിന്ത്യന്‍ സിനിമകളിലേക്ക്‌ ചേക്കേറിയിട്ടുണ്ട്‌. ഉയര്‍ന്ന പ്രതിഫലവും കഴിവിനൊത്ത അവസരവും താര പ്രഭയുമെല്ലാം മലയാളികളെ തമിഴിലേക്ക്‌ ആകര്‍ഷിക്കാറുണ്ട്‌. നമ്മുടെ നയന്‍ താരയും അസിനും തന്നെ ഏറ്റവും വലിയ ഉദാഹരണം. തെന്നിന്ത്യന്‍ സിനിമയുടെ ഉന്നതിയിലേക്ക്‌ നമ്മുടെ മറ്റൊരു യുവ താരം കൂടി കടക്കുകയാണ്‌. മറ്റാരുമല്ല നമ്മുടെ നസ്രിയ നസീം എന്ന നസ്രിയ. നേരം എന്ന മലയാള ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന്‌ തമിഴില്‍ നിന്നും നിരവധി ഓഫറുകളാണ്‌ നസ്രിയയെ തേടിയെത്തുന്നത്‌. ഇപ്പോള്‍ തമിഴ്‌ സൂപ്പര്‍ താരം ധനുഷിന്റെ നായികയാവാനുള്ള ഒരുക്കത്തിലാണ്‌ നസ്രിയ. നെയ്യാണ്ടി എന്നാണ്‌ ചിത്രത്തിന്റെ പേര്‌.


ബ്ലസി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രമായ പളുങ്കില്‍ ഗീതു എന്ന വേഷത്തോടെയാണ്‌ നസ്രിയ സിനിമാലേകത്തെത്തിയത്‌. ദുബായില്‍ നിന്നും പിന്നീട്‌ തിരുവനന്തപുരത്തേക്ക്‌ നസ്രിയ താമസം മാറ്റി. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ എന്ന പരിപാടിയുടെ അവതാരകയായി ഏറെ ജനശ്രദ്ധ നേടിയിരുന്നു. 2010ലെ ബി. ഉണ്ണികൃഷ്‌ണന്റെ പ്രമാണി, ടി.കെ. രാജീവ്‌കുമാറിന്റെ ഒരുനാള്‍വരും എന്നീ ചിത്രങ്ങളില്‍ നസ്രിയ അഭിനയിച്ചിരുന്നു. 2012ല്‍ മാഡ്‌ ഡാഡ്‌ എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്‌തു. എന്നാല്‍ അടുത്തിടെ റിലീസായ നിവിന്‍ പോളിയോടൊപ്പമുള്ള നേരം എന്ന ചിത്രം നസ്രിയക്ക്‌ ഒരുപാട്‌ പ്രശസ്‌തി നേടിക്കൊടുത്തു.
ധനുഷ്‌ ചിത്രമായ നെയ്യാണ്ടിക്ക്‌ പുറമേ തമിഴില്‍ നിന്നും നിരവധി ഓഫറുകളുമുണ്ട്‌. ആദ്യം നസ്രിയ തമിഴില്‍ അഭിനയിക്കുന്നത്‌ നവാഗതനായ അനീഷ്‌ സംവിധാനം ചെയ്യുന്ന തിരുമണം എന്ന നിക്കാഖ്‌ എന്ന ചിത്രത്തിലാണ്‌. ജയ്‌ ആണ്‌ നായകന്‍. ആര്യയും നയന്‍താരയും ഒന്നിക്കുന്ന രാജ റാണിയിലും നസ്രിയക്ക്‌ ഒരു പ്രധാന വേഷമുണ്ട്‌.


തിരുവനന്തപുരത്തെ തിരുവല്ലത്തെ ക്രൈസ്റ്റ്‌ നഗര്‍ സ്‌കൂളില്‍ ഇപ്പോള്‍ പ്ലസ്‌ ടുവിന്‌ പഠിക്കുകയാണ്‌ നസ്രിയ. പഠനത്തോടൊപ്പം സിനിമയും കൊണ്ടുപോകാനാണ്‌ നസ്രിയയുടെ ശ്രമം. എന്തായാലും മലയാളത്തെ ഒരിക്കലും അവഗണിക്കില്ലെന്നും തമിഴിലെ നല്ല വേഷങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളൂ എന്നുമാണ്‌ നസ്രിയ പറയുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (5 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (27 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends