Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

മൂന്ന് അവതാരങ്ങളുമായി വേട്ടയ്ക്ക് \'പുലി\' എത്തുന്നു

20 FEBRUARY 2015 11:26 AM IST
മലയാളി വാര്‍ത്ത.

ആക്ഷന്‍ റോളുകളില്‍ തരംഗം സൃഷ്ടിക്കുന്ന തമിഴകത്തെ സൂപ്പര്‍ താരം ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രം \'പുലി\'യുടെ ഷൂട്ടിങ് വിജയകരമായി മുന്നേറുന്നു. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന് ചിത്രം താരത്തിന്റെ ജന്മദിനമായ ജൂന്‍ 22ന് തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
വിജയ്‌യുടെ വ്യത്യസ്തമായ മൂന്ന് റോളുകളാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ആദ്യ വേഷത്തില്‍ ഒരു \'കമാന്‍ഡറുടെ\' രൂപമാണെങ്കില്‍ ഈ വേഷവുമായി ഒരു വിധത്തിലും സാമ്യമില്ലാത്ത \'കാര്‍ട്ടൂണിസ്റ്റിന്റെ\' വേഷമാണ് രണ്ടാമത്തേത്. എന്നാല്‍ മൂന്നാമത്തെ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ആരാധകര്‍ കാത്തിരിക്കുന്ന സസ്‌പെന്‍സ് ഒളിപ്പിച്ചിരിക്കുന്നത് മുന്നാമത്തെ വേഷത്തിലായിരിക്കുമെന്നാണ് സൂചന.
\'കത്തി\' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് വേഷമിടുന്ന \'പുലി\' പ്രണയം ആക്ഷനും കോര്‍ത്തിണക്കിയാണ് തിരശീലയിലെത്തുന്നത്. കത്തിയില്‍ താരം \'രണ്ടു\' വേഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് ആവേശമായെങ്കില്‍ പുലിയില്‍ \'മൂന്നു\' വേഷത്തിലെത്തി ആരാധകരെ അത്ഭുതപ്പെടുത്താനാണ് വിജയ്‌യുടെ തീരുമാനം.
മുമ്പ് ഒരിക്കല്‍ പോലും താന്‍ ചെയ്യാത്ത വേഷമായിരിക്കും ചിത്രത്തിലെ മൂന്നാമത്തെ വേഷമെന്ന് വിജയ് വെളിപ്പെടുത്തിയത് ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നു. പുലിയുടെ പ്രമോഷനല്‍ പ്രോഗ്രാമുകള്‍ മുന്നേറുന്നതും ഈ മൂന്നാമത്തെ വേഷത്തിന്റെ ചുവടുപിടിച്ചാണെന്നതും ശ്രദ്ധേയമാണ്. എന്താണെങ്കിലും കത്തിയിലൂടെ തിളങ്ങി നില്‍ക്കുന്ന വിജയ് പുലിയിലൂടെ ഒരു വിരുന്നുതന്നെ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധകവൃത്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (17 minutes ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (32 minutes ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (1 hour ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (1 hour ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (1 hour ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (2 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (2 hours ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (3 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (3 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (3 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (3 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (3 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (13 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (13 hours ago)

Malayali Vartha Recommends