തൃഷ മെട്രോയില്‍
താരജാഡകളില്ലാതെ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്ത് തൃഷ താരമായി. ചെന്നൈ മെട്രോയില്‍ യാത്ര ചെയ്താണ് തൃഷ വേറിട്ട മാതൃകയായിരിക്കുന്നത്. തങ്ങളോടൊപ്പം യാത്ര ചെയ്യാനെത്തിയ നടിയെ കണ്ട് യാത്രക്കാര്‍ ഞെട്ടുകയും ചെയ്തു. എന്നാല്‍ തൃഷയാകട്ടെ കൂളായി സഹയാത്രികരോടും മെട്രോ ജീവനക്കാരോടും ചിരിച്ചു സംസാരിച്ച് അവരില്‍ ഒരാളായി മാറി.
വെള്ളിയാഴ്ച രാവിലെ 7.30നാണ് ചെന്നൈ മെട്രോ ട്രെയിനില്‍ അലണ്ടൂരില്നിന്ന് ആരുമ്പാക്കം വരെ തൃഷ യാത്ര ചെയ്തത്. 40 രൂപയുടെ ടിക്കറ്റ് ക്യുവില്‍ നിന്നെടുത്താണ് മെട്രോയില്‍ തൃഷ കയറിയത്. ഇതിനു മുമ്പ് മെട്രോ ജീവനക്കാരി തൃഷയെ ദേഹപരിശോധനയും നടത്തി. 15 മിനിറ്റായിരുന്നു തൃഷ ചെന്നൈ മെട്രോയില്‍ യാത്ര ചെയ്തത്.
ചെന്നൈ മെട്രോ ട്രെയിനുകളുടെ ഉള്‍വശം ഇത്രയും വൃത്തിയായി സൂക്ഷിക്കുന്നതിന് അധികാരികളെ പ്രശംസിച്ച തൃഷ \'നമ്മ ചെന്നൈ\' മെട്രോ ട്രെയിനിന്റെ നിലവാരും യൂറോപ്യന്‍ മെട്രോയ്ക്ക് തുല്യമാണെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha