Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

നടൻ മോഹൻരാജിന്റെ വിയോഗത്തിൽ വിങ്ങി സിനിമാ ലോകം; സുഹൃത്തിന് കണ്ണീരോടെ വിട നൽകി മോഹൻലാൽ...

04 OCTOBER 2024 04:21 PM IST
മലയാളി വാര്‍ത്ത

കിരീടം സിനിമയിലെ കീരിക്കാടൻ ജോസിനെ ഉജ്ജ്വലമാക്കിയ നടൻ മോഹൻരാജിന്റെ വിയോഗത്തിൽ വിങ്ങി സിനിമാ ലോകം. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു മോഹൻ രാജ്. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീടായ സുകുമാരൻ നികേതനിൽ ഇന്നലെ വൈകിട്ട് 3.25 നായിരുന്നു അന്ത്യം. പരേതനായ സുകുമാരന്റെയും (റിട്ട.ഡിവൈ.എസ്.പി) പങ്കജാക്ഷിയുടെയും രണ്ടാമത്തെ മകനാണ്. സംസ്‌കാരം അല്പസമയത്തിനുള്ളിൽ നടക്കും. 69 വയസായിരുന്ന മോഹൻ രാജ് ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത് കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ തന്നെയാണ്.

12 വർഷമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്ന് ആയുർവേദ ചികിത്സയ്ക്കായി ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഒടുവിൽ ചികിത്സ. എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. 'കഴുമലൈ കള്ളൻ" എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. കെ. മധു സംവിധാനം ചെയ്ത 'മൂന്നാം മുറ" യിലൂടെ മലയാളത്തിലെത്തി. സംവിധായകൻ കലാധരനാണ് മോഹൻരാജിനെ സിബി മലയിലിനും ലോഹിതദാസിനും പരിചയപ്പെടുത്തിയത്. 'കിരീടത്തിലെ പ്രധാന വില്ലനെ അവതരിപ്പിക്കാനിരുന്ന നടൻ എത്താതിരുന്നതിനെ തുടർന്നാണ് മോഹൻരാജിന് അവസരം ലഭിച്ചത്. അങ്ങനെയാണ് കീരിക്കാടൻ ജോസ് ഉജ്ജ്വലമായത്. കിരീടത്തിന്റെ തുടർച്ചയായ ചെങ്കോലിലും മോഹൻരാജ് കഥാപാത്രമായി.


2022 ല്‍ പുറത്തിറങ്ങിയ റോഷാര്‍ക്ക് ആയിരുന്നു വലിയ ഇടവേളയ്ക്ക് ശേഷം എത്തിയ ചിത്രം. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്. കിരീടം എന്ന സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം അവിസ്മരണീയമാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. 1988-ല്‍ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ രാജ് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി 35-ഓളം മലയാള ചിത്രങ്ങളുടെ ഭാഗമായി.

 

 

 

2008-ന് ശേഷം രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. 1989 ല്‍ പുറത്തിറങ്ങിയ കിരീടം സിനിമയികൽ പ്രധാന വില്ലനായ കീരിക്കാടന്‍ ജോസിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കീരിക്കാടന്‍ ജോസ് എന്നായിരുന്നു താരം അറിയപ്പെട്ടത്. 300 ലേറെ സിനിമകളില്‍ വേഷമിട്ടു. പലതിലും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഹലോ എന്ന ചിത്രത്തിലെ കോമഡി മാനമുള്ള ഗുണ്ട വേഷം ഏറെ കൈയടി നേടി. കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍, മൂന്നുമണി എന്നീ സീരിയലുകളിലും വേഷമിട്ടു.

 

 

നിര്‍മാതാവ് എന്‍എം ബാദുഷ മോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കിരീടം സിനിമയുടെ നിര്‍മാതാവായ ദിനേഷ് പണിക്കരും മോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. കൂടാതെ മോഹന്‍രാജിനെ അനുസ്മരിച്ച് മോഹന്‍ലാലും കുറിപ്പ് പങ്കുവെച്ചു. കഥാപാത്രത്തിന്റെ പേരില്‍ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ്.

 

 

 

കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹന്‍രാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാന്‍ ഓര്‍ക്കുന്നു. വ്യക്തിജീവിതത്തില്‍ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (19 minutes ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (42 minutes ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (1 hour ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (1 hour ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (1 hour ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (3 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (3 hours ago)

ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി  (3 hours ago)

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്  (4 hours ago)

രാത്രിയിൽ മഴ ഉണ്ടാവും മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ഉൾക്കടലിൽ ന്യൂനമർദ്ദം; 48 മണിക്കൂറിൽ മഴ  (4 hours ago)

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  (4 hours ago)

ക്യാമറ കണ്ടതും ശ്വാസം മുട്ടി റിയാസ്...വീണയെ തൊടുന്നോടാ ദുബായിൽ പോയത് ഹണിമൂണിന്..? കരഞ്ഞു മെഴുകി ഹസന്‍  (4 hours ago)

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി  (4 hours ago)

Malayali Vartha Recommends