Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

കുഞ്ഞുങ്ങളുടെ രണ്ട് ആയമാരുമായി സെറ്റിൽ എത്തുന്ന നയൻ‌താര: നിർമാതാക്കൾ കാശ് കൊടുക്കണം...

07 OCTOBER 2024 03:53 PM IST
മലയാളി വാര്‍ത്ത

കരിയറിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ നയൻതാര ഇപ്പോൾ ഭർത്താവ് വിഘ്നേശ് ശിവനും ഇരട്ടകുട്ടികൾക്കുമൊപ്പം ജീവിതം ആസ്വദിക്കുകയാണ്. ഇതിനിടയിൽ പലപ്പോഴും വിമർശനങ്ങളും നയൻതാരയെ തേടി എത്താറുണ്ട്. ഷൂട്ടിങ്ങുകളും സിനിമകളുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ആളാണ് നിർമാതാവും യുട്യൂബറും കൂടിയായ അന്തനൻ. എട്ട് പേർക്ക് ഒപ്പമാണ് നയൻതാര ഷൂട്ടിംഗ് സെറ്റിൽ വരുന്നതെന്ന് മുൻപ് പലപ്പോഴും പരാതികൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ കുട്ടികളുടെ ആയമാർക്കൊപ്പമാണ് നയൻസ് സെറ്റിൽ എത്തുന്നതെന്നും അവർക്ക് നിർമാതാക്കൾ കാശ് കൊടുക്കണമെന്നും അന്തനൻ പറയുന്നു.

"കുഞ്ഞുങ്ങളുടെ രണ്ട് ആയമാരുമായാണ് നയൻതാര ഇപ്പോൾ ഷൂട്ടിംഗ് സെറ്റിൽ വരുന്നത്. അവർക്ക് നിർമാതാക്കൾ കാശ് കൊടുക്കണം. അതിൽ എന്തെങ്കിലും ന്യായമുണ്ടോ. കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അവരെ നോക്കാൻ ആയയെ കൊണ്ട് വരുന്നുണ്ടെങ്കിൽ അവർക്ക് കാശ് കൊടുക്കേണ്ടത് നിങ്ങളല്ലേ ? അല്ലാതെ നിർമാതാക്കൾ അല്ലല്ലോ?", എന്നാണ് അന്തനൻ പറയുന്നത്. ദി വിസിൽ എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "സ്വന്തം കല്യാണത്തിനെ വരെ വിറ്റ ആളാണ് നയൻതാര. നെറ്റ്ഫ്ലിക്സിൽ വലിയൊരു തുകയ്ക്കാണ് അവർ വിവാഹം വിറ്റത്.

അത്തരത്തിൽ എല്ലാത്തിനെയും വ്യാപാരമായി മാത്രം കാണുന്ന നിലയിലേക്ക് നയൻതാര എത്തിക്കഴിഞ്ഞു. വലിയൊരു വളർച്ചയിൽ എത്തിയ ആളാണ് അവർ. ഇപ്പോഴതെല്ലാം റിവേഴ്സ് ഗിയറിലാണ്. പടങ്ങളൊന്നും ഒടുന്നില്ല", എന്നും അന്തനൻ പറയുന്നു. നേരത്തെ പന്ത്രണ്ട് കോടിയാണ് നയൻതാര ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നതെന്ന് ഇയാൾ പറഞ്ഞിരുന്നു. എന്തിനാണ് ഇത്ര വലിയ പ്രതിഫലം നൽകുന്നതെന്നും തുടരെ സിനിമകൾ പരാജയപ്പെടുകയാണല്ലോയെന്നും ഇയാൾ ചോദിച്ചിരുന്നു.

 

 

ഇതിനു മുൻപും മാധ്യമപ്രവര്‍ത്തകനായ അന്തനന്‍ നയൻതാരയെ സംബന്ധിച്ച് കുറെഏറെ കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. മക്കൾ പിറന്ന ശേഷം ഷൂട്ടിംഗിന് പ്രത്യേക നിബന്ധനകളുണ്ടെന്ന് അന്ന് അന്തനൻ പറഞ്ഞു. 11 മണിക്കേ ഷൂട്ടിംഗിന് എത്തൂ. വീടിന് 20 കിലോ മീറ്ററിന് അപ്പുറത്ത് ഷൂട്ടിംഗിനെത്തില്ല എന്നീ നിബന്ധനകളാണ് നടിക്കുള്ളതെന്നും അന്തനൻ പറഞ്ഞിരുന്നു. ഇതിനിടെ നടി താമസിക്കുന്ന അപാർട്മെന്റിലെ അയൽവാസികളുമായി പ്രശ്നത്തിലാണെന്നാണ് അന്തനൻ പങ്കുവെയ്ക്കുന്ന വിവരം. ദേഷ്യക്കാരിയായ നയൻതാരയെ അയൽവാസികൾ സഹിക്കുകയാണെന്ന് അന്തനൻ പറയുന്നു.

 

 

എന്റെ സുഹൃത്ത് ഈ അപ്പാർട്മെന്റിലുണ്ട്. അവന്റെ കുടുംബാംഗങ്ങൾ നാട്ടിൽ നിന്ന് വന്നു. കുട്ടികളെല്ലാമുണ്ട്. സ്വിമ്മിംഗ് പൂളിൽ കുളിക്കണമെന്ന് അവർക്ക് ആഗ്രഹം. അവിടെ പോയപ്പോൾ നയൻതാര രണ്ട് കുട്ടികളെയും കൊണ്ട് ഇരിക്കുന്നുണ്ട്. ഈ കുട്ടികൾ പൂളിൽ കളിച്ച് ആസ്വദിക്കവെ അത് വീഡിയോ എടുത്തു. ക്യാമറ തിരിച്ചപ്പോൾ നയൻതാരയുടെ കുട്ടികളും അതിൽ പതിഞ്ഞു. ഓടി വന്ന നയൻതാര ഫോൺ പിടിച്ച് വാങ്ങി എല്ലാവരെയും ആട്ടിപ്പായിച്ചു.

കരഞ്ഞ് കൊണ്ടു വന്ന കുട്ടികൾ ആ ആന്റി ഞങ്ങളെ വിരട്ടി വിട്ടെന്ന് പറഞ്ഞു. അവർ വഴക്കിന് പോയില്ല. ഒരു പരാതിക്ക് പോയി. മറ്റാെരു കാര്യം നയൻതാരയ്ക്ക് 50-60 ചെരുപ്പുകളുണ്ട്. ഇത് വീട്ടിനുള്ളിൽ വെക്കില്ല. അപാർട്മെന്റിന് പുറത്ത് ഇങ്ങനെ ചെരുപ്പ് വെക്കുന്നത് അടുത്തുള്ളവർക്ക് ദേഷ്യമുണ്ടാക്കുന്നുണ്ട്. ഈ ചെരുപ്പുകൾ ഉള്ളിൽ വെച്ച് കൂടെ എന്ന് ചോദിച്ചതിന് അത് വലിയ പ്രശ്നമായി. വീട്ടിലെ ജോലിക്കാർക്ക് ഈ ചെരുപ്പുകൾ‌ തുടച്ച് വെക്കണം.

ഡെലിവറി ബോയ്സുമായും നയൻതാരയ്ക്കും പ്രശ്നമുണ്ടെന്ന് അന്തനൻ പറയുന്നു. നയൻതാരയുടെ അപാർട്മെന്റിലേക്ക് കയറാൻ അവർ ഭയപ്പെടുന്നു. വരുന്നവരെയെല്ലാം വഴക്ക് പറയുന്നു. ഇതെല്ലാം എവിടെ പോയി അവസാനിക്കും എന്നറിയില്ല. മക്കളെ ആരും ശല്യപ്പെടുത്താൻ പാടില്ല. അടുത്ത് പോയാൽ പോലും വഴക്കിടുന്നു. പോയസ് ഗാർഡനിൽ ബാഷ്യം അപാർ‌ട്മെന്റിൽ ഒരു വലിയ വീട് നയൻതാര വാങ്ങിയിട്ടുണ്ട്. ആ വീട്ടിലേക്ക് മാറിയിട്ടില്ല.താരവും കുടുംബവും ആ വീട്ടിലേക്ക് മാറട്ടെയെന്നാണ് അപാർട്മെന്റിലുള്ളവർ പ്രാർത്ഥിക്കുന്നതെന്നും അന്തനൻ പറയുന്നു. നേരത്തെ താമസിച്ച അപാർട്മെന്റിലും ഇത് പോലുള്ള പ്രശ്നങ്ങൾ നയൻതാരയുണ്ടാക്കിയെന്നും അന്തനൻ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (19 minutes ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (42 minutes ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (1 hour ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (1 hour ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (1 hour ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (3 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (3 hours ago)

ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി  (3 hours ago)

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്  (4 hours ago)

രാത്രിയിൽ മഴ ഉണ്ടാവും മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ഉൾക്കടലിൽ ന്യൂനമർദ്ദം; 48 മണിക്കൂറിൽ മഴ  (4 hours ago)

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  (4 hours ago)

ക്യാമറ കണ്ടതും ശ്വാസം മുട്ടി റിയാസ്...വീണയെ തൊടുന്നോടാ ദുബായിൽ പോയത് ഹണിമൂണിന്..? കരഞ്ഞു മെഴുകി ഹസന്‍  (4 hours ago)

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി  (4 hours ago)

Malayali Vartha Recommends