Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

കാളിദാസിന്റെ വിവാഹം ഉടൻ; ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നൽകി...

09 OCTOBER 2024 03:53 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡിയാണ് ജയറാമും പാര്‍വ്വതിയും. അച്ഛന്റേയും അമ്മയുടേയുമൊക്കെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്ന പതിവുണ്ട്. അത് അനുസരിച്ച് പാര്‍വ്വതിയുടേയും ജയറാമിന്റേയും മകന്‍ കാളിദാസ് ജയറാം സിനിമയിലെത്തിയിരുന്നു. അടുത്തിടെ മാളവികയുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹച്ചടങ്ങിൽ ഏറ്റവും തിളങ്ങിയത് കാളിദാസും കാമുകി തരിണി കലിംഗരായരുമാണ്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വാർത്തയെത്തുകയാണ്.

തന്റെ ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നൽകികൊണ്ടുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനൊപ്പം ജയറാമും പാർവതിയുമുണ്ട്. എംകെ സ്റ്റാലിനും പത്നിക്കും ജയറാമാണ് ക്ഷണക്കത്ത് നൽകിയത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ആശംസയുമായി ആരാധകരും എത്തുന്നുണ്ട്. ഇതിനിടെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യ ക്ഷണക്കത്ത് നൽകാത്തതിൽ ചിലർ വിമർശിക്കുന്നുമുണ്ട്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹനിശ്ചയം.

ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ട് വർഷം മുൻപാണ് കാളിദാസ് സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ പ്രണയം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ തരിണിക്കൊപ്പമുള്ള ചിത്രമാണ് താരം അന്ന് പങ്കുവച്ചത്. തിരുവോണദിവസം കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. നീലഗിരി സ്വദേശിയാണ് തരിണി. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

 

 

കാളിദാസും തരിണിയും ലിവിംഗ് ടുഗെതര്‍ റിലേഷനിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ചെന്നൈയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നും ഇരുവരും താരദമ്പതികളെ പോലെ അവാർഡ് ഷോയില്‍ എത്തിയതിന് പിന്നാലെയായിരുന്നു അഭ്യൂഹങ്ങള്‍ ശക്തമായത്. സൗത്ത് ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇരുവരും ഒരുമിച്ച് എത്തിയത്. ഒരുപോലെയുള്ള വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയില്‍ അന്ന് ഏറെ വൈറലായിരുന്നു. നിമിഷ നേരം കൊണ്ടുതന്നെ തന്നെ, കാളിദാസ് പങ്കുവച്ച പോസ്റ്റ്, ലൈക്കുകളും കമന്റുകളും വാരി കൂട്ടി. കഴിഞ്ഞ മാസം നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി.

സിനിമയിൽ തിരക്കേറിയതോടെയാണ് വർഷങ്ങൾക്ക് മുമ്പ് ജയറാമും പാർവതിയും ചെന്നൈയിൽ സെറ്റിൽഡായത്. അതുകൊണ്ട് തന്നെ മക്കളായ കാളിദാസും മാളവികയും പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. എങ്കിലും മലയാള മണ്ണിനോട് മക്കൾക്ക് അടുപ്പം നിലനിർത്താനായി മക്കളുമായി കേരളത്തിൽ വരികയും പെരുമ്പാവൂരിലെ വീട്ടിൽ താമസിക്കാനും സമയം ചിലവഴിക്കാനും ജയറാമും പാർവതിയും ശ്രമിക്കാറുണ്ട്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് കുട്ടിക്കാലം മുതൽ അഭിനയത്തിൽ സജീവമാണ് കാളിദാസ്.

 

 

എന്തിന് ഏറെ പറയുന്നു ബാലതാരമായി അഭിനയിച്ച രണ്ടാമത്തെ സിനിമയിലൂടെ തന്നെ ദേശീയ ചലച്ചിത്ര പുരസ്കാരം പോക്കറ്റിലാക്കിയിരുന്നു കാളിദാസ്. ഇപ്പോഴും സിനിമ തന്നെയാണ് കാളിദാസിനെല്ലാം. മലയാളത്തിൽ സിനിമ ചെയ്തുകൊണ്ടാണ് നായകനായി അരങ്ങേറിയതെങ്കിലും തമിഴിൽ നിന്നാണ് കാളിദാസിന് ഇപ്പോൾ ഏറെയും അവസരങ്ങൾ വരുന്നത്.

ജയറാമും തമിഴ്, തെലുങ്ക് സിനിമകളുമായി തിരക്കിലാണ്. നാടറിഞ്ഞ് ആഘോഷമായി ഒരാഴ്ചയോളം നീണ്ട ആഢംബര വിവാഹമായിരുന്നു മകൾക്കായി ജയറാം നടത്തിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റകളും പങ്കെടുത്ത വിവാഹമായിരുന്നു മാളവികയുടേത്. ഇപ്പോൾ ഭർത്താവിനൊപ്പം വിദേശത്ത് സെറ്റിൽഡാണ് മാളവിക. സിനിമയിൽ‌ അഭിനയിച്ചിട്ടില്ലെങ്കിലും മാളവികയും മ്യൂസിക്ക് വീഡിയോകളിലും പരസ്യങ്ങളിലുമെല്ലാം മുഖം കാണിച്ചിട്ടുണ്ട്.

 

 

മാളവിക സിനിമയിൽ സജീവമാകുമെന്ന് ജയറാം ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് താരപുത്രി വിവാഹിതയായത്. വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ഇരുവരുടെയും വിവാഹ തിയ്യതിയെ കുറിച്ച് ആരാധകർ തിരക്കാറുണ്ടെങ്കിലും താരകുടുംബം പ്രതികരിച്ചിരുന്നില്ല. ആദ്യ ക്ഷണക്കത്ത് സ്റ്റാലിന് കൈമാറിയെങ്കിലും വിവാഹ തീയതി താരകുടുംബം പുറത്ത് വിട്ടിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (19 minutes ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (42 minutes ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (1 hour ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (1 hour ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (1 hour ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (3 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (3 hours ago)

ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി  (3 hours ago)

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്  (4 hours ago)

രാത്രിയിൽ മഴ ഉണ്ടാവും മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ഉൾക്കടലിൽ ന്യൂനമർദ്ദം; 48 മണിക്കൂറിൽ മഴ  (4 hours ago)

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  (4 hours ago)

ക്യാമറ കണ്ടതും ശ്വാസം മുട്ടി റിയാസ്...വീണയെ തൊടുന്നോടാ ദുബായിൽ പോയത് ഹണിമൂണിന്..? കരഞ്ഞു മെഴുകി ഹസന്‍  (4 hours ago)

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി  (4 hours ago)

Malayali Vartha Recommends