Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു

10 SEPTEMBER 2026 10:10 PM IST
മലയാളി വാര്‍ത്ത

ചൈനയിലെ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി നങ്കൂരമിട്ട ചരക്കുകപ്പലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 25 പേര്‍ മരിച്ചു. നിരവധി പേര്‍ കപ്പലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും കാണാതായതായും സംശയമുണ്ട്. ഷാന്‍ഡോങ് പ്രവിശ്യയിലെ ക്വിങ്ദാവോയിലുള്ള ബെഹായ് ഷിപ്പ്ബില്‍ഡിംഗ് കമ്പനിയുടെ കപ്പല്‍ശാലയില്‍ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.15ഓടെയാണ് തീപിടിത്തമുണ്ടായത്. 42 പേര്‍ കപ്പലിലുണ്ടായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി തുറമുഖത്ത് എത്തിയ വിദേശ ചരക്കുകപ്പലിലാണ് തീ പടര്‍ന്നതെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ലൈബീരിയന്‍ പതാകയ്ക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന ഏകദേശം 190 മീറ്റര്‍ നീളമുള്ള 'ഓഷ്യന്‍ മെലഡി' എന്ന ബള്‍ക്ക് കാരിയറാണ് അപകടത്തില്‍പ്പെട്ട കപ്പലെന്ന് മറൈന്‍ട്രാഫിക് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അപകടത്തെ തുടര്‍ന്ന് ചൈനീസ് അധികൃതര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാണാതായവര്‍ക്കായി തെരച്ചില്‍ നടത്താനും അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉത്തരവിട്ടു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനൊപ്പം പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗ് നിര്‍ദേശിച്ചു.

സിന്‍ഹുവ പുറത്തുവിട്ട ചിത്രത്തില്‍ കപ്പല്‍ശാലയില്‍ നങ്കൂരമിട്ട വലിയൊരു കപ്പലിനുസമീപം നിരവധി അഗ്‌നിരക്ഷാ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണാം. അപകടത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ മേഖലകളിലും അഗ്‌നിബാധാ സാധ്യതയുള്ള ഇടങ്ങളില്‍ സമഗ്ര പരിശോധന നടത്താനും കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാനും ഷി ജിന്‍പിംഗ് നിര്‍ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (16 minutes ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (34 minutes ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (43 minutes ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (47 minutes ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (59 minutes ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (2 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (3 hours ago)

ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി  (3 hours ago)

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്  (4 hours ago)

രാത്രിയിൽ മഴ ഉണ്ടാവും മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ഉൾക്കടലിൽ ന്യൂനമർദ്ദം; 48 മണിക്കൂറിൽ മഴ  (4 hours ago)

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  (4 hours ago)

ക്യാമറ കണ്ടതും ശ്വാസം മുട്ടി റിയാസ്...വീണയെ തൊടുന്നോടാ ദുബായിൽ പോയത് ഹണിമൂണിന്..? കരഞ്ഞു മെഴുകി ഹസന്‍  (4 hours ago)

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി  (4 hours ago)

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (5 hours ago)

Malayali Vartha Recommends