Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വിദ്യാഭ്യാസമുള്ള താങ്കള്‍ എന്തിനാണ് പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കുന്നത്?; നടി പാര്‍വതി നായരെ ഉത്തരം മുട്ടിച്ച് തമിഴ് ചാനല്‍ ഷോ

06 JUNE 2017 03:38 PM IST
മലയാളി വാര്‍ത്ത

ജാതിക്കളികള്‍ അവസാനിക്കുന്നില്ല. പുരോഗമനപരമെന്ന് എപ്പോഴും മേനിനടിക്കുന്ന കേരളം പോലൊരു സ്ഥലത്ത് ആളുകള്‍ എന്തിനാണ് ഇപ്പോഴും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത്? നടി പാര്‍വ്വതി നായരോട് ഒരു തമിഴ് ടെലിവിഷന്‍ ചാനലിന്റെ ടോക്ക് ഷോയിലായിരുന്നു ചോദ്യം. അതിനുള്ള നടിയുടെ മറുപടി തുടര്‍ന്നുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. സ്റ്റാര്‍ വിജയ് ചാനലിലെ 'നീയാ നാനാ?' എന്ന പരിപാടിയിലായിരുന്നു ചര്‍ച്ച. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന, 100 ശതമാനം സാക്ഷരതയുള്ള, നിരന്തരമായുള്ള രാഷ്ട്രീയ സംവാദങ്ങള്‍ നടക്കുന്ന, കമ്യൂണിസത്തിന് വേരോട്ടമുള്ള, പുരോഗമനപരമായ ഒരു സ്ഥലത്ത് എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോഴും പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കുന്നതെന്നായിരുന്നു പാര്‍വ്വതി നായരോടുള്ള ആദ്യ ചോദ്യം. അതിനുള്ള അവരുടെ മറുപടി ഇങ്ങനെ..
'നായര്‍' എന്റെ ജാതിപ്പേരാണ്. ശങ്കരന്‍ നായര്‍ എന്നായിരുന്നു എന്റെ മുത്തച്ഛന്റെ പേര്. പക്ഷേ എന്റെ അച്ഛന്‍ പേരിനൊപ്പമുള്ള 'നായര്‍' ഒഴിവാക്കി. വേണുഗോപാല്‍ എന്ന് മാത്രമാണ് അദ്ദേഹം പേരായി ഉപയോഗിച്ചത്. അച്ഛനും അമ്മയും പുരോഗമന ചിന്തയുള്ളവരായിരുന്നു. ജാതിപ്പേര് വേണ്ട എന്നായിരുന്നു അവരുടെ തീരുമാനം. പക്ഷേ എന്റെ പേര് വന്നപ്പോള്‍ പാര്‍വ്വതി വേണുഗോപാല്‍ നായര്‍ എന്നായി. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് ജാതിപ്പേര് ഒരു 'പ്രസ്റ്റീജ് ഇഷ്യു' ആണ്. എന്റെ ജാതി ഇതാണ് എന്നുപറയുന്നതില്‍ അവര്‍ക്ക് വലിയ താല്‍പര്യമാണ്. നായര്‍, നമ്പൂതിരി, നമ്പീശന്‍ തുടങ്ങി ഉയര്‍ന്ന ജാതിക്കാര്‍ മാത്രമാണ് പേരിനൊപ്പം ജാതി ഉപയോഗിക്കുന്നത്. പാര്‍വ്വതി നായര്‍ പറഞ്ഞു.
കേരളത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ തലമുറകള്‍ക്ക് മുന്‍പേ വിദ്യാസമ്പന്നരാണെന്നും തന്റെ അമ്മൂമ്മയുടെ അമ്മ വരെ വിദ്യാഭ്യാസമുള്ളവരായിരുന്നുവെന്നും പറയുന്ന പാര്‍വ്വതി നായരോട് അവതാരകന്റെ അടുത്ത ചോദ്യം ഇങ്ങനെ.. 'തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസം നേടിയവരാണ് പേരിനൊപ്പം ജാതിപ്പേര് ഒഴിവാക്കിയത്. പക്ഷേ പുരോഗമനപരമെന്ന് പറയുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് അത് സംഭവിക്കാത്തത്?' കേരളം അത്ര പുരോഗമനപരമല്ല എന്നതാണ് അതിന് കാരണമെന്നും പല കാര്യങ്ങളിലും മലയാളികള്‍ യാഥാസ്ഥിതികരാണെന്നുമാണ് പാര്‍വ്വതി നായരുടെ മറുപടി.
തുടര്‍ന്ന് ജാതിപ്പേര് വിട്ട് ജാതി വേര്‍തിരിവ് എന്നതിലേക്ക് നീണ്ട ചര്‍ച്ചയില്‍ ജാതി എന്നതിനെ പാര്‍വ്വതി നായര്‍ ഇങ്ങനെ നിര്‍വ്വചിക്കുന്നു.. മനുസ്മൃതിയെ കൂട്ടുപിടിച്ചാണ് ജാതി വളരെ നിരുപദ്രവകരമായ ഒരാശയമാണെന്ന് നടി പറയുന്നത്. 'ജാതി ആളുകളെ വേര്‍തിരിക്കാന്‍വേണ്ടി ആരംഭിച്ചതല്ല. തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ഓരോ വിഭാഗത്തെ ഓരോ ജാതിയായി പേരിട്ടുവിളിച്ചത്. ഉദാഹരണത്തിന് അധ്യാപനം, ഭരണനിര്‍വ്വഹണം, കൃഷി തുടങ്ങിയ തൊഴിലുകള്‍. അതുപ്രകാരം എല്ലാ ജാതിയ്ക്കും ഒരേ ബഹുമാനം ലഭിക്കുന്നുണ്ട്..'
തോട്ടിപ്പണി ചെയ്യുന്നവര്‍ക്ക് ഈ ബഹുമാനം ലഭിക്കുന്നുണ്ടോ എന്നാണ് വേദിയില്‍ നിന്നുയര്‍ന്ന ചോദ്യം. 'അധ്യാപനം, വ്യവസായം ഇതിലൊക്കെ ഏര്‍പ്പെടുന്നവര്‍ക്ക് ഈ വ്യവസ്ഥ ബുദ്ധിമുട്ടുണ്ടാക്കില്ല. പക്ഷേ കക്കൂസ് കഴുകുന്ന ഒരു ജാതിയുണ്ട്. അവരെപ്പറ്റി എന്താണ് അഭിപ്രായം? തലമുറകളുടെ തുടര്‍ച്ചയില്‍ അവര്‍ അതേ ചെയ്യാന്‍ പാടുള്ളൂ എന്ന് പറയുന്നത് ശരിയാണോ? അവിടെയാണ് പ്രശ്‌നം..'
നീണ്ട ചര്‍ച്ചയ്ക്ക് ശേഷവും 'നായര്‍' എന്നത് വെറുമൊരു പേരാണെന്നും നേരത്തേ 'അവിടെത്തന്നെയുള്ളതാണെ'ന്നുമാണ് പാര്‍വ്വതി നായരുടെ മറുപടി. അത് കേവലമൊരു പേരല്ലെന്നും നിങ്ങളെപ്പോലൊരാള്‍ ഇങ്ങനെ പറയുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും 'നീയാ നാനാ' വേദി പ്രതികരിക്കുന്നു. തമിഴ്‌നാട്ടിലും ജാതീയതയുണ്ടെന്നും പക്ഷേ സവര്‍ണത്വം ഒരു മേന്മയായി തോന്നുന്നില്ലെന്നും പറഞ്ഞാണ് ടോക്ക് ഷോ അവസാനിക്കുന്നത്. 'തമിഴ്‌നാട്ടില്‍ നായ്ക്കരും ഗൗണ്ടറുമൊക്കെയുണ്ട്. പക്ഷേ ഉയര്‍ന്ന ജാതി ഒരു മേന്മയായി തോന്നുന്നില്ല. യഥാര്‍ഥ വേര്‍തിരിവ് പണമുള്ളവനും ഇല്ലാത്തവനും തമ്മിലാണ്. പണമുള്ളവന്റെ ജാതിയെക്കുറിച്ച് സമൂഹം ശ്രദ്ധയൊന്നും ചെലുത്തില്ല..'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (46 minutes ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (3 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends