വിജയ് ചിത്രത്തില്‍ നിന്നും ജ്യോതിക പിന്മാറാന്‍ കാരണം ഞെട്ടിപ്പിക്കുന്നത്

വിജയ് ചിത്രമായ മെര്‍സലിലെ നായിക കഥാപാത്രം ആദ്യം തേടിയെത്തിയത് നടി ജ്യോതികയെയാണ്. എന്നാല്‍ എന്ത് കൊണ്ടാണ് ജ്യോതിക ആ കഥാപാത്രം നിരസിച്ചത്.എന്നാല്‍, ജ്യോതികയുടെ പിന്‍മാറ്റത്തില്‍ ഭാഗ്യം കൈവന്നത് മലയാളികളുടെ പ്രിയ നടിയായ നിത്യാ മേനോനാണ് .
ജ്യോതിക വേണ്ടെന്ന് വച്ച കഥാപാത്രമായി വേഷമിടാനുള്ള അവസരം ലഭിച്ചത് നിത്യയ്ക്കായിരുന്നു. ജ്യോതികയ്ക്കായി മാറ്റി വെച്ചിരുന്ന കഥാപാത്രവും ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നിത്യാ മേനോനാണ് ഇതിന്റെ ക്രഡിറ്റ് മുഴുവനും ലഭിച്ചത്. എസ്.ജെ സൂര്യയാണ് ചിത്രത്തിലെ വില്ലന്‍.
ജ്യോതിക മെര്‍സല്‍ വേണ്ടെന്ന് വെച്ചതിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് വ്യക്തതയില്ല. സാമന്ത, നിത്യാ മേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രധാന കഥാപാത്രമായി ജ്യോതികയെയും പരിഗണിച്ചിരുന്നു. മൂന്ന് നായികമാരോടൊപ്പം അഭിനയിച്ചാല്‍ തന്റെ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുമോ എന്ന് താരത്തിന് ആശങ്കയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അറ്റ്‌ലീയും വിജയ് യും ഒരുമിക്കുന്ന ചിത്രത്തില്‍ ജ്യോതികയും വേഷമിടുന്നുവെന്ന തരത്തിലായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ചിത്രത്തില്‍ ജ്യോതിക അഭിനയിക്കുന്നില്ല എന്ന് അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha