Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

തനിക്ക് നേരേ ലൈംഗികാതിക്രമ ശ്രമം ഉണ്ടായി; ഡേറ്റ് ഇല്ലാതിരുന്നിട്ടും എന്നെ വിളിച്ചുവരുത്തിയ നിത്യ മേനോൻ തന്നെ മിണ്ടാതെ പൊയ്ക്കോളാൻ പറഞ്ഞു: ദുരനുഭവം വെളിപ്പെടുത്തി മേക്കപ്പ് ആർട്ടിസ്റ് ജൂലി

26 OCTOBER 2017 01:08 PM IST
മലയാളി വാര്‍ത്ത

സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് നേരേ ലൈംഗികാതിക്രമ ശ്രമം ഉണ്ടായി എന്ന പരാതിയില്‍ പൊലീസ് നടപടി വൈകുന്നു എന്ന് സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍. ഇത് സംബന്ധിച്ച് ജൂലി വനിതാ കമ്മീഷന് പരാതി നല്‍കും. ഇക്കഴിഞ്ഞ 15 ന് കുമളിയില്‍ പ്രാണ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഒരു സംഘം ആളുകളില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്നാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്റെ പരാതി. ...

തന്റെ മുറിയില്‍ നിന്ന് കാണാതായ വിലപ്പെട്ട സാധനങ്ങളെക്കുറിച്ച്, താമസസ്ഥലത്തിന്റെ ഉടമയോട് ചോദിച്ചപ്പോളാണ്, ചിത്രത്തിന്റെ ലോക്കല്‍ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ നിക്‌സണ്‍ അടക്കമുള്ളവരില്‍ നിന്ന് അതിക്രമം ഉണ്ടായതെന്ന് ജൂലി വളിപ്പെടുത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയടക്കമുള്ളവര്‍ക്കെതിരെയാണ് ജൂലി ജൂലിയന്‍ എറണാകുളം റേഞ്ച് ഐജിക്ക് പരാതിനല്‍കിയത്.

സംഭവിച്ചതിനെക്കുറിച്ച് ജൂലി പറയുന്നതിങ്ങനെ…ഡേറ്റ് ഇല്ലാഞ്ഞിട്ടും, നായിക നടി നിത്യ മേനോന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കുമളിയിലെ പ്രാണയുടെ സെറ്റിലെത്തുന്നത്. രാത്രി കുമളിലെത്തിയ തനിക്ക് താമസിക്കാന്‍ ഒരു റൂമിന് വേണ്ടി കുറേയധികം കാത്തിരിക്കേണ്ടിവന്നു. അവസാനം സലീം വില്ലയില്‍ വൃത്തിഹീനമായ ഒരു മുറി തന്നു. രണ്ടാഴ്ചത്തേക്ക് അല്ലേ ഉള്ളുയെന്ന് കരുതി, പ്രൊഡക്ഷന്‍ ടീമിനോട് പറഞ്ഞു,

ആ മുറിയില്‍ താമസിക്കുന്നതിന് കുഴപ്പമില്ല, പക്ഷെ നാളെതന്നെ, താനുള്ളപ്പോള്‍ വന്ന് റൂം ക്ലീന്‍ ചെയ്ത് തരണമെന്ന്. അത് അവര്‍ അംഗീകരിക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ മുറിയിലെത്തിയപ്പോഴും, മുറി തുറന്നിട്ടിരിക്കുന്നു, ഒരു ദിവസം തന്റെ വിലപിടിപ്പുള്ള വസ്ത്രങ്ങളും പെര്‍ഫ്യൂംസും നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടു. വിഷയം പ്രൊഡക്ഷന്‍ കണ്‍ട്രോളറെ അറിയിച്ചെങ്കിലും ഒരു ഗുണവും ഉണ്ടായില്ല. പതിനഞ്ചാം തിയതി ഷൂട്ടിംഗ് ആറ് മണിക്ക് കഴിഞ്ഞു.

ആറേ കാലോടെ നിത്യമേനോനും പോയി. ഏഴരയായിട്ടും തനിക്ക് പോകാനുള്ള വാഹനം വന്നില്ല. വാഹനം വന്നപ്പോല്‍ നിത്യ മേനോന്റെ മറ്റ് സ്റ്റാഫുകളും വാഹനത്തില്‍ ഉണ്ട്. ഒപ്പം കണ്‍ട്രോളറുടെ അസിസ്റ്റന്റ് ഷിഞ്ചുവും വാഹനത്തില്‍ തനിക്കൊപ്പം കയറി. വാഹനം നീങ്ങിത്തുടങ്ങിയപ്പോള്‍ അവര്‍ ചോദിക്കുന്നത്, നിത്യമേനോന്‍ വിവാഹിതയാണോ എന്ന്. താമസസ്ഥലത്ത് എത്തിയിട്ട് സംസാരിക്കാമെന്ന് പറഞ്ഞു.

അവിടെ ചെന്നപ്പോള്‍, തന്റെ കാണാതായ സാധനങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ സലീം വില്ലയുടെ ഉടമയെ കാണണമെന്ന് ആവശ്യപ്പെട്ടു. പെട്ടന്ന് വെള്ള വസ്ത്രമണിഞ്ഞ് നിക്‌സണ്‍ എന്ന പ്രൊഡക്ഷന്‍ ലോക്കല്‍ കോര്‍ഡിനേറ്റര്‍ അവിടെയെത്തി. അവര്‍ ചോദിച്ചു നിന്റെ പ്രോബ്‌ളം എന്താടീയെന്ന്. എനിക്ക് സംസാരിക്കേണ്ടത് ഉത്തരവാദിത്വപ്പെട്ടവരോടാണെന്ന് പറഞ്ഞപ്പോള്‍, തേവിടിച്ചീയെന്ന് വിളിച്ചുകൊണ്ട് അടുത്ത് വന്നു. എടീ—— മോളെ, നീയക്കെ എല്ലാവര്‍ക്കും കടന്ന് കൊടുത്തല്ലേ ഇവിടംവരെയും എത്തിയത്…?

നിന്നെയൊക്കെ കൂടെക്കിടക്കാത്തത് ആരാടീ ഉള്ളതെന്ന്.. അത് കേട്ടതോടെ നിയന്ത്രണം കൈവിട്ടുപോയി. തിരിച്ചും പലതും പറയേണ്ടിവന്നു. എന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ അടുത്തേക്ക് വന്നപ്പോള്‍, നിത്യമേനോന്റെ മറ്റൊരു അസിസ്റ്റന്റ് പറഞ്ഞു, ഇവരൊക്കെ ഇവിടുത്തെ വലിയ ആളുകളാ മേഡം റൂമില്‍ പോയിക്കോ എന്ന്. അവര്‍ എന്നിട്ടും അവിടുന്ന് വെല്ലുവിളി തുടര്‍ന്നു. ഇറങ്ങി വാടി ന്നും പറഞ്ഞ്. അപ്പോഴേക്കും ഞാന്‍ ആകെ തളര്‍ന്നു. എനിക്ക് മനസ്സിലായി കുമളിയില്‍ എനിക്ക് ആരുമില്ലെന്ന്, ഞാന്‍ ഒറ്റപ്പെട്ട സ്ത്രീയാണെന്ന്.

പോലീസിനെ വിളിക്കാന്‍ പറഞ്ഞ് ഞാന്‍ നിലവിളിച്ചിട്ടും, അവര്‍ പ്രോസ്റ്റിറ്റിയൂട്ടെന്നും, ഫക്കെന്നും പിന്നെ കേട്ടാല്‍ അറയ്ക്കുന്ന പലതും തന്നെ വിളിച്ചുകൊണ്ടിരുന്നു. അപ്പോ മറ്റ് സ്റ്റാഫുകള്‍ പറഞ്ഞു മേഡം റൂമിലേക്ക് പോകുയെന്ന്, ഞാന്‍ ചെയ്ത തെറ്റെന്താണ്. ജൂലി ചോദിക്കുന്നു. പിന്നെ പോലീസ് വന്നപ്പോള്‍ എന്നെ മുറിയിലാക്കി അവര്‍ പുറത്ത് നിന്ന് പൂട്ടി, പ്രൊഡക്ഷന്‍ സൈഡിലുള്ള തെലുങ്കാന സ്വദേശി ബാബു എന്ന ആളും മുറിയില്‍ കയറി. ഇവിടെ നടന്നത് ആരോടും പറയരുതെന്നും, പുറത്തറിഞ്ഞാല്‍ സിനിമയെ ബാധിക്കുമെന്നും, പോലീസിനോട് ഒരു പ്രശ്‌നവും ഇല്ലെന്ന് പറഞ്ഞില്ലെങ്കില്‍ അവര്‍ കൊന്നുകളയുമെന്നും പറഞ്ഞു.

പുറത്തിറങ്ങിയപ്പോള്‍ നിത്യ വിളിച്ചു. താന്‍ കൊച്ചിക്ക് തിരിച്ചുപോയ്‌ക്കോളു. അവിടെ വന്നിട്ട് കാര്യങ്ങള്‍ സംസാരിക്കാമെന്ന്. എന്നെ വിളിച്ചുവരുത്തിയ ആളുതന്നെ പറഞ്ഞു മിണ്ടാതെ പോയ്‌ക്കോളാന്‍ ഇതോടെ ഒറ്റപ്പെടല്‍ ശരിക്കും ഞാന്‍ അറിഞ്ഞു. ഇപ്പോള്‍ അവര്‍ പറയുന്നത് ഞാന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയിട്ടാണ് മുറിയില്‍ പൂട്ടിയിട്ടതെന്ന്.

സ്ത്രീയ്‌ക്കൊപ്പം സ്ത്രീയ്‌ക്കൊപ്പം എന്ന് പറയുമ്പോളും മലയാള സിനിമയില്‍, സ്ത്രീകള്‍ക്ക് ഒരു സുരക്ഷിതത്വവും ഇല്ല. അവിടെ നടന്നതെല്ലാം കണ്ട് നിന്നവരോടാണ് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങളുടെ അമ്മയ്‌ക്കോ, പെങ്ങള്‍ക്കോ, ഇങ്ങനെ ഒരു അനുഭവം ഉണ്ടായാല്‍ നിങ്ങള്‍ ഇതുപോലെ നോക്കിനില്‍ക്കുകമാത്രമേ ചെയ്യുകയുള്ളോ..? ജൂലി ചോദിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മര്‍സലില്‍ ഉള്‍പ്പെടെ നായികയുടെ മേക്കപ്പ് ആര്‍ടിസ്റ്റായിരുന്നു ജൂലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (25 minutes ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (52 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (56 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (3 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (3 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (3 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (3 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (3 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (4 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (4 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (4 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (4 hours ago)

Malayali Vartha Recommends