മമ്മൂട്ടി ഇടിക്കുന്നു, എംപിയാവാന്‍! ലക്ഷ്യം രാജ്യസഭാ അംഗം; കമ്യൂണിസ്റ്റ് കാരല്ല സഹായിക്കുന്നത്; പകരം ബിജെപിയോ കോണ്‍ഗ്രസോ?

രാജ്യസഭാംഗം എന്ന ലക്ഷ്യവുമായി നടന്‍ മമ്മൂട്ടി രംഗത്ത്. ഒരു പക്ഷേ ബി.ജെ.പി നേരിട്ട് മമ്മൂട്ടിക്ക് രാജ്യസഭാംഗത്വം നല്‍കും. കേന്ദ്രത്തില്‍ യുപിഎ അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ഇതിനകം മമ്മൂട്ടി എംപിയായേനെ. ഉമ്മന്‍ചാണ്ടി മമ്മൂട്ടിക്ക് രാജ്യസഭാംഗം നല്‍കണമെന്ന ആശയക്കാരനാണ്. രാജ്യസഭാ സീറ്റ് തരപ്പെടുത്തുന്നതിനായി മമ്മൂട്ടിയുടെ ചില അടുത്ത സുഹൃത്തുക്കള്‍ ചരടുവലി ആരംഭിച്ചു.
പ്ലാസ്റ്റിക് നിരോധനത്തിനും ലഹരി നിര്‍മ്മാര്‍ജ്ജനത്തിനുമായി മമ്മൂട്ടി രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണെന്ന് കേള്‍ക്കുന്നു.
മമ്മൂട്ടിയുടെ ചലച്ചിത്ര വിതരണക്കമ്പനിയിലെ പ്ലേഹൗസ് നിര്‍മ്മിച്ച വര്‍ഷം എന്ന സിനിമയിലൂടെ പ്ലാസ്റ്റിക്‌രഹിത വിപ്ലവം നടപ്പിലാക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം. ചിത്രത്തില്‍ പ്ലാസ്റ്റിക് നിര്‍മിതമായ ഒരൂ പ്രചരണ മാര്‍ഗവും ഉപയോഗിക്കുകയില്ല.സര്‍ക്കാര്‍ ഉത്തരവിനുമുമ്പേ എന്റെ സിനിമകള്‍ക്കൊന്നും പ്ലാസ്റ്റിക് വേണ്ടെന്നു തീരുമാനിച്ചിരിക്കതായി മമ്മൂട്ടി പറഞ്ഞു. മുഖ്യമന്ത്രിയാണ് വര്‍ഷത്തിന്റെ ഓഡിയോ സിഡി പ്രകാശനം ചെയ്തത്. ഫ്‌ളക്‌സ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവിനെ മമ്മൂട്ടി പ്രായോഗിക തലത്തിലെത്തിച്ചതായി മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍, സര്‍ക്കാര്‍ ഉത്തരവ് വരുന്നതിനു മുമ്പ് തന്നെ താന്‍ ഫ്‌ളക്‌സിനെതിരെ രംഗത്തുവന്നതായി മമ്മൂട്ടി പറഞ്ഞു. വര്‍ഷത്തിന്റെ സി.ഡി. കവര്‍ കടലാസിലുള്ളതാണ്.വാക്കുകളല്ല പ്രവൃത്തിയാണ് മമ്മൂട്ടിയുടെ ശൈലിയെന്നു മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ക്ലീന്‍ കാമ്പസിന്റെ ചടങ്ങിലും മമ്മൂട്ടി ഉടനീളം പങ്കെടുത്തു. സമൂഹ നന്മ ലക്ഷ്യമാക്കുന്ന പരിപാടികളില്‍ മമ്മൂട്ടി തുടര്‍ന്നും പങ്കെടുക്കുമെന്നാണ് സൂചന.
രാജ്യസഭാംഗത്വം മമ്മൂട്ടിയുടെ സ്വപ്നമാണ്. സിനിമയില്‍ മമ്മൂട്ടിക്ക് ഇനി കാര്യമായ പരിഗണന ലഭിക്കാനിടയില്ല. പ്രായവും അഭിനയ വിരസതയും അതുല്യ കലാകാരന്റെ കരിയറിനെ ബാധിക്കും. മികച്ച വേഷങ്ങള്‍ മമ്മൂട്ടിക്ക് നല്‍കി അദ്ദേഹത്തെ പിടിച്ചു നിര്‍ത്താന്‍ അദ്ദേഹവുമായി സഹകരിക്കുന്ന സംവിധായകര്‍ക്ക് കഴിയുന്നുമില്ല. മമ്മൂട്ടിയെക്കാള്‍ ആരാധകര്‍ അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാനുണ്ടെന്നാണ് പറയപ്പെടുന്നത്. ഓഫ് ബീറ്റ് ചിത്രമായ ഞാന്‍ വിജയിച്ചത് ദുല്‍ഖറിന്റെ ആരാധകബാഹുല്യം കാരണമാണെന്നാണ് കരുതപ്പെടുന്നത്.
ബിജെപിക്കുള്ളിലും മമ്മൂട്ടിയുടെ ആരാധകര്‍ ചരടുവലികള്‍ ആരംഭിച്ചു കഴിഞ്ഞു. ബിജെപി നോമിനിയായി മമ്മൂട്ടി വരികയാണെങ്കില്‍ അതുവഴി മതേതര മുഖം വെളിപ്പെടുത്താമെന്നാണ് പാര്‍ട്ടിയുടെ ചിന്ത. നേരത്തെ ബിജെപി ഭരിക്കുമ്പോഴാണ് എ.പി.ജെ. അബ്ദുള്‍കലാമിനെ ഇന്ത്യന്‍ പ്രസിഡന്റാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha