സരിതയുടെ വീഡിയോ അബ്ദുള്ളക്കുട്ടിക്ക് തുണയായേക്കും

കേസിന്റെ അന്വേഷണം നടക്കുകയാണ്. അതേസമയം അബ്ദുള്ളക്കുട്ടി പറഞ്ഞ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് സരിത കേസ് നല്‍കിയതെന്നും ആരോപണമുണ്ട്. എന്നാല്‍ കണ്ണൂരിലെ ഒരു നേതാവിനെ എം.എല്‍.എയാക്കാനും സി.പി.എമ്മില്‍ നിന്ന് വന്ന അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനും കോണ്‍ഗ്രസിലെ ഒരു ഉന്നതന്‍ സരിതയെ കൊണ്ട് കേസ് കൊടുപ്പിച്ചതാണെന്നും വാര്‍ത്തകളുണ്ട്. എന്തായാലും അവര്‍ക്കെല്ലാം തിരിച്ചടിയായിരിക്കുകയാണ് സരിതയുടെ പുതിയ ക്ലിപ്പിംഗുകള്‍. അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ച് വരുത്തി തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് സരിത കേസ് നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന് മൊഴി നല്‍കാന്‍ പലവട്ടം സരിത ഹാജരായില്ല. ഇത് വില പേശലിനുള്ള തന്ത്രമായിരുന്നു. എന്നാല്‍ ഒടുവില്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha