പിണറായിയുടെ സ്വപ്നമണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിജയം !

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി ഭരിക്കുന്ന ധര്‍മ്മടം പഞ്ചായത്തിലെ നരിവയല്‍ വാര്‍ഡ് ഇടതുമുന്നണിയെ കൈവിട്ടത്. ഒരു വാര്‍ഡ് തെരഞ്ഞെടുപ്പ് എന്നു പറഞ്ഞ് തളളികളയരുത് കാരണം നരിവയല്‍ വാര്‍ഡ് സി.പി.എമ്മിന്റെ കുത്തക സീറ്റാണ്.
സംസ്ഥാനത്താകെ ഇടതുമുന്നണിയുടെ അടിസ്ഥാനം ഇളക്കുന്നതിന്റെ പ്രതിഫലനമാണ് സി.പി.എം കോട്ടയായ ധര്‍മ്മടത്ത് കണ്ടത്. പാര്‍ട്ടി ഗ്രാമങ്ങള്‍ നിറഞ്ഞ സ്ഥലമാണ് ധര്‍മ്മടം. ഇത്രയും കാലം ഇവിടെ സിപിഎമ്മിനെതിരെ ശബ്ദിക്കാന്‍ പോലും കഴിയുമായിരുന്നില്ല. നരിവയല്‍ വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ പി.മഹിജയെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി.പി.അജിതയാണ്. 156 വോട്ടിന്റെ ഭൂരിപക്ഷമാണ് അജിതയ്ക്ക് ലഭിച്ചത്. നേരത്തെ ഇടതുമുന്നണിസ്ഥാനാര്‍ത്ഥിയായി ജയിച്ച പ്രശാന്തിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ധര്‍മ്മടത്തിന് സമീപം ഉളിക്കള്‍ പഞ്ചായത്തിലെ മാടാറ വാര്‍ഡിലും കോണ്‍ഗ്രസാണ് വിജയിച്ചത്. ഷാജി.സി.ചപ്പിലിയനാണ് സി.പി.എം സ്ഥാനാര്‍ത്ഥിയായ സി.എന്‍.രാജനെ 320 വോട്ടിന്റെ പൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചത്. ഹരിജന്‍ വാര്‍ഡാണ് ഉളിക്കല്‍.
സാധാരണകാര്‍ക്കിടയില്‍ സിപിഎമ്മിന്റെ അടിസ്ഥാനം ഇളക്കുന്നതിന്റെ ഭാഗമായാണ് ധര്‍മ്മടത്തെ വിജയം. കണ്ണൂരില്‍ സിപിഎമ്മിന്റെ അപ്രമാദിത്വം അവസാനിച്ചുവരികയാണ്. ധര്‍മ്മടത്ത് കോണ്‍ഗ്രസ് നേടിയ വിജയം സിപിഎമ്മിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. എങ്ങനെയാണ് ഇത്തരമൊരു വിജയം സംഭവിച്ചതെന്നോര്‍ത്ത് പിണറായി പോലും തലകുനിക്കുന്നു.
തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎം കോട്ടയിലുണ്ടായ വിജയത്തെക്കുറിച്ച് ചര്‍ച്ചനടത്താനും പിണറായി കണ്ണൂര്‍ പാര്‍ട്ടി ഘടകത്തിന് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന കര്‍ശന താക്കീതാണ് പിണറായി നല്‍കിയത്.
തോറ്റത് സിപിഐ സ്ഥാനാര്‍ത്ഥിയാണെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ധര്‍മ്മടത്ത് സിപിഐ ക്കാരി തോറ്റാലും തോല്‍ക്കുന്നത് സിപിഎം ആണെന്നാണ് പിണറായി പറഞ്ഞത്. ഫലത്തില്‍ താന്‍ നിയമസഭയില്‍ മത്സരിച്ചാല്‍ ഫലം ഏതിരാകുമെന്ന ഭയം പിണറായിക്കുണ്ടായിരിക്കുന്നു.
പാര്‍ട്ടിയുടെ അസ്ഥിത്വത്തിനൊപ്പം സ്വന്തം അസ്ഥിത്വവും ചോദ്യം ചെയ്യപ്പെടുന്നു എന്ന അവസ്ഥയിലാണ് പിണറായി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha