ടമാര്‍ പഠാര്‍ തകര്‍ത്തത് ആര്?

സാമൂഹ്യപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത ടമാര്‍ പഠാര്‍ എന്ന ചിത്രത്തെ തകര്‍ത്തത് സോഷ്യല്‍ മീഡിയയും ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി പത്രത്തിലെ ചിലര്‍ക്കുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ആദ്യ ദിവസം തന്നെ പടം പൊട്ടിയെന്ന് വാര്‍ത്ത അടിച്ചത്. അതേസമയം കഷ്ടിച്ച് ഒരാഴ്ച മാത്രം ഓടിയ 100 ഡിഗ്രി സെല്‍ഷ്യസ് പോലുള്ള സിനിമകള്‍ക്ക് വലിയ പ്രമോഷനാണ് പലരും നല്‍കിയത്. പണം വാങ്ങിയാണ് ഇവര്‍ ഇത്തരത്തിലുള്ള പ്രചരണം നടത്തിയത്.
അണിയറ പ്രവര്‍ത്തകരോടുള്ള വിരോധവും പരസ്യം കിട്ടിത്തതിന്റെ കലിപ്പും തീര്‍ക്കാന്‍ സിനിമകള്‍ മോശമെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം ഓണ്‍ലൈന്‍ പ്രമോഷന്‍ സൈറ്റുകളില്‍ വ്യാപകമായിരിക്കുകയാണ്. അതിന്റെ അവസാനത്തെ ഇരയാണ് ടമാര്‍ പഠാര്‍. തിയറ്ററില്‍ ആളില്ലെങ്കില്‍ സിനിമയ്‌ക്കെതിരെ കേസ് കൊടുപ്പിച്ച് വിവാദങ്ങളുണ്ടാക്കി ആളെ കയറ്റാനുമുള്ള ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച അങ്ങനെ ഒരു സംവിധായകന്‍ നടത്തിയ ശ്രമം പാഴായിപ്പോയി. ചിത്രം ഒരാഴ്ചയേ ഓടിയുള്ളൂ.
130 കോടി ജനങ്ങളുണ്ടെന്ന് പറയുന്ന ഇന്ത്യയില്‍ സ്വന്തം ഐഡന്റിറ്റി പോലും തെളിയിക്കാനാകാത്ത ധാരാളം പേരുണ്ട്. അവരുടെ അസ്ഥിത്വത്തിന്റെ കഥയാണ് ടമാര്‍ പഠാര്‍ പറയുന്നത്. കഥപറച്ചില്‍ പതിവ് രീതിയിലല്ലെന്ന് മാത്രം. അത് എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടില്ല. എന്നാല്‍ പുതുമകള്‍ ഇഷ്ട്‌പ്പെടുന്നവരെ തിയറ്ററിലേക്ക് പോകാന്‍ മോശം റിവ്യൂകള്‍ അനുവദിച്ചില്ല. അതേസമയം തിരുവനന്തപുരത്ത് രണ്ട് തിയേറ്ററുകളില്‍ മൂന്നാം വാരത്തിലേക്ക് ചിത്രം നീങ്ങി. പൃഥ്വിരാജ്, ബാബുരാജ്, ചെമ്പന്‍ ജോസ് എന്നിവരുടെ ഇതുവരെ കാണാത്ത മുഖങ്ങളാണ് ചിത്രത്തിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha