സിങ്കമേ, താങ്കളെ ഞങ്ങള്‍ക്ക് മതിയായി; കേന്ദ്രത്തില്‍ ചാന്‍സുണ്ടോന്ന് നോക്ക്....

കെ.എസ്.ഇ.ബിയുടെ വിജിലന്‍സ് ഓഫീസര്‍ തസ്തികയില്‍ നിന്നും ഋ.ഷിരാജ് സിംഗിനെ മാറ്റണമെന്ന് കെ.പി.സി.സി, വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിന് നിര്‍ദ്ദേശം നല്‍കും. കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ ഒരു നിമിഷം പോലും തത്സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിക്കരുതെന്നും കെ.പി.സി.സിയില്‍ വിമര്‍ശനം ഉയര്‍ന്നു.
ടി.എച്ച് മുസ്തഫയുടെ വാദത്തില്‍ കഴമ്പുണ്ടെന്നാണ് കെപിസിസി പ്രസിഡന്റിന്റെയും കണ്ടെത്തല്‍. കാരണം കോടികണക്കിന് രൂപ വെട്ടിക്കുന്ന വന്‍കിട മുതലാളിമാരെ ഋഷിരാജ് സിംഗ് ഒഴിവാക്കുന്നു. പകരം ചെറുകിടക്കാരെ പിടികൂടി പത്രത്തില്‍ ഇടം നേടാന്‍ ശ്രമിക്കുന്നു. ചുരുക്കത്തില്‍ പബ്‌ളിസിറ്റി സ്റ്റണ്ടാണ് ഋഷിരാജ് സിംഗ് നടത്തുന്നത്. ഇതിനിടെ ഋഷിരാജ്‌സിംഗിന്റെ സ്റ്റാഫിലുളള ചില ഇടതുപക്ഷ അനുഭാവികളാണ് ഇത്തരം സംഭവങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.
നേരത്തെ ഗതാഗത കമ്മീഷണര്‍ ആയിരുന്നപ്പോഴും ഋഷിരാജ് ചീഫ് പബ്‌ളിസിറ്റിക്ക് ശ്രമിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഋഷിരാജ് നേരിട്ടാണ് പബ്‌ളിസിറ്റി തന്ത്രങ്ങള്‍ മെനയുന്നത്. ഹെല്‍പ്പ് ഇല്ലാത്തതിന്റെ പേരില്‍ തോന്നിയ മട്ടില്‍ പിഴയടിച്ചു. തുടര്‍ന്ന് ലോകായുക്ത കോടതി ഇടപെട്ടാണ് ഋഷിരാജിന്റെ തന്നിഷ്ടം അവസാനിപ്പിച്ചത്. ആര്യാടന്‍ മുഹമ്മദിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താറടിക്കണമെന്ന ലക്ഷ്യമാണുള്ളതെന്നും കെപിസിസിയില്‍ വിമര്‍ശനം ഉയര്‍ന്നു.
5.9 കോടി,താന്‍ പിഴ ചുമത്തിയതായാണ് ഋഷിരാജിന്റെ കണ്ടെത്തല്‍. എന്നാല്‍ വൈദ്യുതമോഷണം നടത്തുന്ന ഒരു വന്‍കിടക്കാരനെ പിടിച്ചാല്‍ ഇത്രയും തുക ഒറ്റത്തവണ കൊണ്ട് കൈപ്പറ്റാം. 45 ദിവസം കൊണ്ട് 5.9 കോടി പിഴയടിക്കുന്നതില്‍ അത്ഭുതമില്ലെന്നും നേതാക്കള്‍ പറയുന്നു. കേരളത്തില്‍ വൈദ്യുതിമോഷണം നടത്തുന്ന നൂറുകണക്കിന് വന്‍കിട സ്ഥാപനങ്ങളുണ്ട്. ചില വന്‍കിടക്കാരുടെ പേരുകള്‍ കഴിഞ്ഞ ദിവസം മലയാളി വാര്‍ത്ത പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇത്തരക്കാരെ പിടിച്ചാല്‍ പുളിക്കുമെന്നാണ് ഋഷിരാജിന്റെ വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.
നേരത്തെ ആന്റിവൈറസി സെല്‍ മേധാവിയായിരിക്കെയും ഋഷിരാജിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു വന്‍കിട സി.ഡി.നിര്‍മ്മാണ കമ്പനിക്കുവേണ്ടി ചെറുകിടക്കാരെ ഒതുക്കിയെന്നായിരുന്നു കേസ്. ഋഷിരാജ് നടത്തിയ വ്യാജ സിഡി റെയ്ഡില്‍ ബഹുരാഷ്ട്ര കമ്പനിയുടെ പ്രതിനിധി പങ്കെടുത്തെന്നും ആരോപണമുയര്‍ന്നിരുന്നു.ഋഷിരാജിന്, പകരം ലാവണം കണ്ടെത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചേക്കും. എന്നാല്‍ ഇത് ഉടനെ ഉണ്ടാകില്ല. എങ്കില്‍ കോണ്‍ഗ്രസ് നേതാവിനെ പിടിച്ചതുകൊണ്ടാണെന്ന് വരും. ചുരുക്കത്തില്‍ ഋഷിരാജിന്റെ വൈദ്യുതവിലാസം ഉടന്‍ അവസാനിക്കുമെന്ന് ചുരുക്കം. കേന്ദ്രത്തിലെങ്ങാനും ചാന്‍സുണ്ടോയെന്ന് നോക്കുന്നതാണ് സിങ്കത്തിന്റെ തടിക്ക് നല്ലത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha