മുറ്റത്ത് കുഞ്ഞുങ്ങളെ വിടുമ്പോള്‍ ശ്രദ്ധിക്കണേ! ഭിക്ഷാടന മാഫിയ സജീവമാകുന്നു

മുറ്റത്തും പറമ്പിലും കുഞ്ഞുങ്ങളെ കളിക്കാന്‍ വിടുമ്പോള്‍ സൂക്ഷിക്കണേ, മുമ്പില്ലാത്ത വിധം കേരളത്തില്‍ ബാലഭിക്ഷാടന മാഫിയ സജീവമാവുകയാണ്. സ്ത്രീകളാണ് മാഫിയയുടെ ഏജന്റുമാര്‍. പകല്‍ സമയങ്ങളില്‍ ഭിക്ഷാടന വ്യാജേന വീടുകളിലെത്തുന്ന ഇവര്‍ കുഞ്ഞുങ്ങളെ തക്കത്തിന് കിട്ടിയാല്‍ പിടിക്കുമെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞുങ്ങളെ മയക്കുമരുന്ന് മണപ്പിച്ചാണ് കടത്തുന്നത്. പിടികൂടിയാല്‍ കുഞ്ഞിന് ഒന്ന് വിളിക്കാന്‍ പോലും അവസരം ലഭിക്കില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞുങ്ങളുമായാണ് സംഘം വിവിധ ജില്ലകളില്‍ ഭിക്ഷാടനത്തിന് എത്തിയിരിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ സംഘത്തില്‍ പത്തു വയസ്സുള്ള പെണ്‍കുട്ടിയും ഒരു വയസ്സുള്ള ആണ്‍കുട്ടിയുമുണ്ട്. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും കിട്ടുന്ന കുട്ടികളെ കണ്ണൂരിലെത്തിച്ച് അവിടെ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുന്ന സ്ത്രീക്കായി പോലീസ് വല വിരിച്ചിരിക്കുകയാണ്. ഇവര്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നതിനാല്‍ പലപ്പോഴും പോലീസിന്റെ കൈയില്‍ നിന്നും വഴുതി പോകും. തെരുവില്‍ അലയുന്ന കുട്ടികളെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികളെ പുനരധിവസിപ്പിക്കാന്‍ സാമൂഹ്യസുരക്ഷാമിഷനും പോലീസിനും സംവിധാനം ഇല്ല എന്നതാണ് കാരണം.
കുട്ടികളെ പിടികൂടിയാലുടനെ മൊട്ടയടിച്ചും തീപൊള്ളല്‍ ഏല്‍പ്പിച്ചും അവരെ തിരിച്ചറിയാന്‍ കഴിയാതെയാക്കും. രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ പിടികൂടുമ്പോള്‍ അവര്‍ക്ക് സംസാരിക്കാന്‍ കഴിയില്ല. ഏറെ കരഞ്ഞശേഷം അവര്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. ഭിക്ഷാടന മാഫിയയില്‍ തന്നെ ശാരീരികാവയവങ്ങള്‍ കൈയാളുന്നവരുണ്ടെന്നും പോലീസ് സംശയിക്കുന്നു. കുട്ടികളെ അന്യ സംസ്ഥാനത്തിലെത്തിയ ശേഷമാണ് അവയവങ്ങള്‍ മുറിച്ചെടുക്കുക.
ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചങ്ങല പോലെ വളര്‍ന്നു കിടക്കുന്ന ലഹരി മാഫിയയാണ്. അലഞ്ഞു നടക്കുന്ന കുട്ടികള്‍ തന്നെ ലഹരി മാഫിയയിലും അംഗങ്ങളാണ്. ലഹരി വിപണനത്തിന് മുതിര്‍ന്ന കുട്ടികളെയാണ് ഉപയോഗിക്കുക. തിരക്കുള്ള ബീച്ചുകളിലും മറ്റുമാണ് ലഹരിമാഫിയ സജീവം. കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകള്‍ പോലീസ് നിരീക്ഷണത്തിലാണെങ്കിലും ചെറു ബീച്ചുകളില്‍ പലതിലും പോലീസിന്റെ പൊടിപോലുമില്ല. ഇവര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ല. അതു കൊണ്ടു തന്നെ പിടികൂടുക ബുദ്ധിമുട്ടാണ്. ലഹരി ഭിക്ഷാടന മാഫിയകളുമായി പോലീസിനുള്ള ബന്ധവും കുറ്റവാളികളെ നിയമത്തിന് മുമ്പിലെത്തിക്കാന്‍ തടസ്സം നില്‍ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha