ഷാജി കൈലാസ് ആന്റണി പെരുമ്പാവൂര്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചേക്കില്ല

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചേക്കില്ല. രഞ്ജിത്തും രണ്‍ജി പണിക്കരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അതിനാലാണ് മമ്മൂട്ടി ചിത്രവുമായി സഹകരിക്കാത്തതെന്ന് അറിയുന്നു. മോഹന്‍ലാല്‍ സമ്മതിച്ചു എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുകയാണെന്ന് ഷാജി കൈലാസ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ രഞ്ജിത്തിനെ കൊണ്ട് മമ്മൂട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ട്വന്റി ട്വന്റിയില്‍ പ്രാധാന്യം കുറഞ്ഞതിന്റെ പരിഭവം മമ്മൂട്ടിക്ക് ഇപ്പോഴുമുണ്ട്. മോഹന്‍ലാലുമായി അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം ലാലിനാണ് കൂടുതല്‍ പ്രാധാന്യം കിട്ടുന്നത്. മാത്രമല്ല ട്വന്റി ട്വന്റിയുടെ ലോക്കേഷനില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ലൊക്കേഷനില്‍ വരുത്തിയിട്ട് മോഹന്‍ലാലിന്റെ മാത്രം സീന്‍ എടുത്തിരുന്നു. അന്ന് മമ്മൂട്ടി ദേഷ്യപ്പെട്ടു. ചിപ്പി രഞ്ജിത്ത് ഇടപെട്ടാണ് അന്ന് അദ്ദേഹത്തെ അനുനയിപ്പിച്ചത്. ട്വന്റി ട്വന്റിയുടെ വിജയത്തിന് ശേഷം ഹലോയും മായാവിയും ചേര്‍ത്ത് ഹലോ മായാവി എന്നൊരു പ്രോജക്ട് ആന്റണി പെരുമ്പാവൂരും റാഫി മെക്കാര്‍ട്ടിനും തീരുമാനിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി സഹകരിച്ചില്ല.
ക്രിസ്ത്യന്‍ ബ്രദേഴ്‌സിലും മമ്മൂട്ടിയെ കാസ്റ്റ് ചെയ്യാന്‍ പദ്ധതി ഉണ്ടായിരുന്നു. പക്ഷെ, നടന്നില്ല. ഒരു വലിയ ചിത്രം ഒരുക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക ലാഭം ഒരാള്‍ക്ക് മാത്രം പോകുന്നതിനോട് യോജിപ്പില്ലാത്തത് കൊണ്ടാണ് താരം സഹകരിക്കാത്തതെന്നും അറിയുന്നു. അതിനാല്‍ മമ്മൂട്ടിയുടെ പ്‌ളേഹൗസിനും നിര്‍മാണ അവകാശം നല്‍കാനുമുള്ള നീക്കം നടക്കുന്നുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha