ചാരക്കേസില്‍ അപ്പീല്‍ പോകും; ഐ ഗ്രൂപ്പ് നേരിട്ട്! എങ്ങനെയുണ്ട് അച്ചായന്റെ ബുദ്ധി?

ചാരക്കേസിലുണ്ടായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും. അപ്പീല്‍ പോകുമോ, എന്ന ചോദ്യത്തിന് മന്ത്രിസഭായോഗത്തിന് ശേഷമുളള പ്രസ് മീറ്റില്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കിലും അപ്പീല്‍ പോകാനാണ് മന്ത്രിസഭയിലുണ്ടായ പൊതു വികാരം. അപ്പീല്‍ പോയില്ലെങ്കില്‍ സര്‍ക്കാര്‍ തോറ്റുപോയെന്ന ചിത്രം വരുമെന്നും അത് നാണക്കേടാവുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
സിബി മാത്യൂസ്, കെ.കെ.ജോഷ്യ തുടങ്ങി ആരോപണവിധായരായ ഉദ്ദ്യോഗസ്ഥര്‍ സര്‍വ്വീസിലില്ലെങ്കിലും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എന്ന തന്ത്രപ്രധാന സ്ഥാനമാണ് സിബി മാത്യൂസ് അലങ്കരിക്കുന്നത്. സിബി മാത്യൂസിനെ നിയമിച്ചത് അച്യുതാനന്ദന്‍ സര്‍ക്കാരാണെങ്കിലും യു.ഡി.എഫിനും അദ്ദേഹം വേണ്ടപ്പെട്ടായാളാണ്.
ഉമ്മന്‍ ചാണ്ടിയും വി.എം.സുധീരനും എ.കെ ആന്റണിയും ചാരക്കേസിന്റെ ഗുണഭോക്താക്കളാണ്. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിലുളള എം.ഐ.ഷാനവാസിന്റെ വീട്ടിലിരുന്നാണ് കരുണാകരനെതിരെ എ ഗ്രൂപ്പ് കരുക്കള്‍ നീക്കിയത്. എ നേതാക്കളുടെ മീറ്റിങ്ങുകളില്‍ സംഘാടകനായിരുന്നത് ഇപ്പോള്‍ ഇടതുപക്ഷത്തുളള ചെറിയാന്‍ ഫിലിപ്പാണ്. ചാരക്കേസ് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയരുന്നതും ചെറിയാനാണ്.
ചാരക്കേസിലുണ്ടായ ഹൈക്കോടതി വിധികൊണ്ട് നമ്പി നാരായണന്‍ ഉള്‍പ്പടെയുളളവര്‍ക്ക് പ്രയോജനം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. കാരണം ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തെന്ന് കരുതി നമ്പി നാരായണന് ഒരു പ്രയോജനവും ലഭിക്കില്ല.
അതേസമയും ചാരക്കേസ് കേരളത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിക്കാന്‍ ഇടയുണ്ട്. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപ്പ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നാല്‍ ഉമ്മന്‍ചാണ്ടി പ്രതിസന്ധിയിലാകും. എന്നാല്‍ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് പകരം രമേശ് ചെന്നിത്തലയെ കൊണ്ട് തന്നെ അപ്പീല്‍ സമര്‍പ്പിക്കാനാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നത്. ഐ ഗ്രൂപ്പ് മന്ത്രി തന്നെ അപ്പീല്‍ നല്‍കുമ്പോള്‍ മുരളിയുടേയും പത്മജയുടേയും വായടയുമെന്നാണ് ഉമ്മന്‍ചാണ്ടി പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ കളമൊരുക്കുകയാണ് മുഖ്യന്‍ ഇപ്പോള്‍. കാരണം കോടതി വിധി പോലീസിനെതിരെയാണെന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്.
ഏതായാലും വിവാദം കൊഴുത്താലും ഇല്ലെങ്കിലും എ ഗ്രൂപ്പ് അപ്പീല്‍ പോകണമെന്ന ആവശ്യം ശക്തമാക്കും. അപ്പീല്‍ പോകരുതെന്ന് മുരളിയും പത്മജയും ആവര്‍ത്തിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha