ഐ.എ.എസുകാരുടെ മദ്യസത്കാരം ഐ.എ.എസുകാര്‍ പാരവച്ചു;ബില്ലടച്ചത് ആരെന്ന് ദുരൂഹം!

കഴിഞ്ഞ ദിവസം കോവളത്ത് നടന്ന ഐ.എ.എസുകാരുടെ മദ്യസത്കാര-ദീപാവലി ആഘോഷത്തില്‍ ഹോട്ടല്‍ വാടകയും ഭക്ഷണചിലവും മദ്യചെലവും വഹിച്ചത് ആരാണെന്ന് ദുരൂഹം. ഏതായാലും ചീഫ്‌സെക്രട്ടറിയോ, സര്‍ക്കാര്‍ ഉദ്ദോഗസ്ഥരോ, ഇനി സര്‍ക്കാരോ അല്ല ബില്ലടച്ചത്. സംഭവത്തിനു പിന്നില്‍ സംസ്ഥാനത്തെ ഉന്നത ഐ.എ.എസുകാരുമായി അടുപ്പം പുലര്‍ത്തുന്ന തലസ്ഥാനത്തെ ചില പ്രധാന ബിസിനസ്സുകാരാണെന്നാണ് ആക്ഷേപം. ഇതിനിടയില്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ ഐ.എ.എസ് അസോസിയേഷന്റെ പേരില്‍ ബില്‍ നല്‍കാനും ഹോട്ടലുകാര്‍ തയ്യാറെടുക്കുന്നു. ഇരുപതോളം മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്ദ്യോഗസ്ഥാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. അതേസമയം വിപ്ലവകാരികള്‍ എന്ന് പുറത്ത് അറിയപ്പെടുന്ന ചില ഐ.എ.എസുകാര്‍ പാര്‍ട്ടി ബഹിഷ്‌കരിക്കുകയും ചെയ്തു.
മദ്യസത്കാരത്തിനിടയില്‍ ചില ഐ.എ.എസുകാര്‍ വി.എം.സുധീരനെ ചീത്ത പറഞ്ഞു എന്നും സ്ഥിതീകരിക്കാത്ത വിവരങ്ങളുണ്ട്. ഐ.എ.എസുകാരുടെ മദ്യസത്കാരത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയതും ഐ.എ.എസുകാര്‍ തന്നെയാണ്. ഒരു ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ഒരു ഐ.എ.എസുകാരന്റെ ടാബിലാണ്.
മദ്യലഹരിയിലായ ഐ.എ.എസുകാര്‍ തങ്ങള്‍ പറഞ്ഞതൊന്നും ഇപ്പോള്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ സംഭവിച്ചതെല്ലാം ചിലര്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത്തരം വിഷ്വലുകള്‍ പുരത്തു വരുമെന്നാണ് കരുതുന്നത്.
ഐ.എ.എസുകാരുമായി അടുപ്പമുള്ളവരെ മാത്രമേ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിട്ടുളളു. എന്നാല്‍ ക്ഷണിക്കാത്ത ചിലര്‍ ഐ.എ.എസുകാരോടൊപ്പം പാര്‍ട്ടിക്ക് വന്നു എന്നാണ് വിവരം. ഒപ്പം വന്നവര്‍ കുടുംബാംഗങ്ങളാണെന്നാണ് ഐ.എ.എസുകാര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ ചാരന്‍മാരായിരുന്നു എന്നാണ് സംശയം.
അതേസമയം ചീഫ് സെക്രട്ടറിയെ ശ്രമമാണ് ഇതിന് പിന്നിലെന്നും പറയപ്പെടുന്നു. ചീഫ്‌സെക്രട്ടറിക്കെതിരെ സംസ്ഥാനത്തെ ഐ.എ.എസുകാര്‍ സംഘടിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി. അദ്ദേഹവുമായി അടുപ്പം പുലര്‍ത്തുന്നു എന്ന വ്യാജേന അദ്ദേഹത്തെ പാരവയ്ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ചീഫ്‌സെക്രട്ടറിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവര്‍ പോലും ഫലത്തില്‍ അദ്ദേഹത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ഭരണത്തില്‍ പോലും ഇത് പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
ഔദ്ദ്യോഹിക വാഹനങ്ങളിലാണ് ഐ.എ.എസുകാര്‍ പാര്‍ട്ടിക്കെത്തിയത്. ഇതും ചട്ടലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മദ്യത്തിന് എതിര്‍ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരിന്റെ യന്ത്രം ചലിപ്പിക്കുന്നവര്‍ തന്നെ മദ്യഉപഭോക്താക്കളായി മാറുന്ന കാഴ്ച ഭയനായമാണെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. തലസ്ഥാനത്തെ ചില ബില്‍ഡര്‍മാരായുളള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സഹവാസം നാട്ടില്‍ പാട്ടാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha