ബാറുകളെല്ലാം പ്രൊമോഷനു ശ്രമിക്കുന്നു; സ്റ്റാര്‍ പദവി നല്‍കുന്നവര്‍ക്ക് കോള്!

250 ബാറുകള്‍ പൂട്ടിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും ത്രീ സ്റ്റാര്‍, ടു സ്റ്റാര്‍ ബാറുകള്‍ ഫോര്‍സ്റ്റാറാക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് തുടങ്ങി. ഫോര്‍, ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും ഡിവിഷന്‍ ബഞ്ച് പിന്നോക്കം പോകാന്‍ സാധ്യതയില്ലെന്ന് മുന്നില്‍ കണ്ടാണ് പണമിറക്കി സ്റ്റാര്‍ കൂട്ടാന്‍ ബാറുടമകള്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു മാസത്തിനകം നടക്കാവുന്ന കാര്യങ്ങള്‍ നടത്തിയെടുക്കാനാണ് ശ്രമം.
ത്രീസ്റ്റാര്‍ ബാറുകള്‍ ഫോര്‍സ്റ്റാറാക്കാന്‍ കോടിക്കണക്കിന് രൂപയുടെ ആവശ്യമൊന്നുമില്ല. പ്രത്യേകിച്ച് ത്രീസ്റ്റാര്‍ ബാറുകള്‍ നടത്തുന്നവര്‍ക്ക്. എന്നാല്‍ സ്റ്റാര്‍ പദവി അനുവദിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നു മാത്രം. അതേസമയം, സ്റ്റാര്‍ പദവി അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുറിച്ച് വ്യാപകമായ പരാതിയുണ്ട്. നേരത്തെ സ്റ്റാര്‍ പദവി അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ സിബിഐ റെയ്ഡ് നടന്നിരുന്നു.
ഫോര്‍ സ്റ്റാറിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് അനുമതി നല്‍കിയത് വിവേചനം ഒഴിവാക്കാനാണെന്ന പേരിലാണ്. ഫൈവ് സ്റ്റാറിന് മാത്രം നല്‍കിയ സര്‍ക്കാര്‍ അനുമതി വിവേചനമാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ടു,ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കാത്തത് വിവേചനമല്ലേ? ഫോര്‍, ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്ന സിംഗിള്‍ ബഞ്ച് തീരുമാനം ഡിവിഷന്‍ബഞ്ച് ശരിവച്ചാല്‍ പുതുതായി വരുന്ന ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കേണ്ടി വരും എന്ന കാര്യത്തില്‍ സര്‍ക്കാരിന് തര്‍ക്കമൊന്നുമില്ല.
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്ന മട്ടിലാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍. ബാര്‍ ഉടമകള്‍ നാളെ സുപ്രീംകോടതിയിലെത്തിയാല്‍ 2,3 സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി അനുമതി നല്‍കിയെന്നിരിക്കും. ഇതിനിടയില്‍ കൈക്കൂലി നല്‍കിയ പണമുണ്ടായിരുന്നെങ്കില്‍ ബാറുകളെല്ലാം ഫൈവ് സ്റ്റാര്‍ ആക്കാമായിരുന്നുവെന്നും ബാര്‍ ഉടമകള്‍ രഹസ്യമായി പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha