സെല്‍ഫിയെടുക്കാറുണ്ടോ? പേന്‍ പകരരുതേ

സെല്‍ഫിയെടുക്കുമ്പോള്‍ സൂക്ഷിക്കണം. ഇല്ലെങ്കില്‍ പേന്‍ പകരുമെന്ന് മുന്നറിയിപ്പ്. റഷ്യന്‍ ആരോഗ്യ ഏജന്‍സിയാണ് സെല്‍ഫിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. യാവാക്കള്‍ക്കിടയിലുളള സെല്‍ഫി അടിയന്തരമായി തടയണമെന്നാണ് റഷ്യന്‍ ഏജന്‍സിയുടെ ആവശ്യം. അതേസമയം റഷ്യന്‍ ഏജന്‍സിക്ക് ഭ്രാന്താണെന്നാണ് യുവജനങ്ങളുടെ പരിഹാസം.
ഒന്നിലേറെപേരെ ക്യാമറകണ്ണില്‍ ഉള്‍ക്കൊളളിക്കാന്‍ ഒപ്പമുളളവരുടെ തലയുരുമി നില്‍ക്കുമ്പോള്‍ പേന്‍ പകരുമെന്നാണ് കണ്ടെത്തല്‍. തലയുരുമി നില്‍ക്കരുതെന്ന് പറയുന്നതിനു പകരം സെല്‍ഫിയെടുക്കരുതെന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥമെന്ന് സോഷ്യല്‍മീഡിയ സുഹൃത്തുക്കള്‍ ചോദിക്കുന്നു.
സെല്‍ഫി യുവജനങ്ങള്‍ക്കിടയില്‍ ഹരമായി മാറുകയാണ്. കാമ്പസുകളില്‍ സെല്‍ഫിക്ക് ആരാധകര്‍ ഏറെയാണ്. കഴിഞ്ഞദിവസം ഒരു പൊതുചടങ്ങിനെത്തിയ മോഹന്‍ലാലിന്റെ സെല്‍ഫിയെടുക്കാനുളള യുവാവിന്റെ ശ്രമം ലാല്‍ ഇടപെട്ട് തന്നെ തടഞ്ഞിരുന്നു. അതേസമയം ബറാക് ഒബാമ ഉള്‍പ്പെടുയുളള ലോകനേതാക്കള്‍ സെല്‍ഫിയുടെ ആരാധകരാണ്.
ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ പ്രചരണത്തിന്റെ ഭാഗമായാണ് സെല്‍ഫിയും പ്രചാരണത്തില്‍ മുന്നിലായത്. സെല്‍ഫിയെടുക്കുന്ന കൗതുകം പ്രായമായവരിലേക്ക് പടര്‍ന്നിരിക്കുന്നു. സോഷ്യല്‍ മീഡയയിലെങ്ങും സെല്‍ഫിയുടെ ബഹളമാണ്. ഫെയിസ്ബുക്കിലും ട്വിറ്ററിലും സെല്‍ഫിക്കാരുടെ എണ്ണം പെരുകുന്നു. സെല്‍ഫിയുടെ പ്രചരണത്തിനുവേണ്ടി ചില സൈറ്റുകളും നിലവിലുണ്ട്.
സ്മാര്‍ട്ട്‌ഫോണുകളുടെ വിലക്കുറവും സെല്‍ഫി പോലുളള മാര്‍ഗ്ഗങ്ങളുടെ പ്രചരണത്തിന് കാരണമാകുന്നുണ്ട്. ടാബുകളുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha