ദീപാവലിക്ക് മെഴുകുതിരി കത്തിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കാതിരിക്കാന്‍ 2 ലക്ഷം രൂപ ഫൈന്‍; ഇതും കേരളത്തില്‍ തന്നെ

സദാചാരന്മാര്‍ക്കെതിരെ ആഞ്ഞടിക്കുന്ന മലയാളി ഇപ്പോള്‍ ചുംബന സമരത്തിന് പിന്നാലെയാണ്. എന്നാല്‍ കേവലം ഒരു ദീപം തെളിക്കാന്‍ പോലും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ലേ. അതും നാളത്തെ ഡോക്ടര്‍മാരാകേണ്ട മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്.
പാലക്കാട് മേലാമുറിയിലെ കാരുണ്യ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലിലാണ് സംഭവം നടന്നത്. മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് കാരുണ്യ മെഡിക്കല്‍ കോളേജ്.
ഇവിടത്തെ വനിതാ ഹോസ്റ്റലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ ഇക്കഴിഞ്ഞ ദീപാവലി ദിവസം മെഴുകുതിരി കത്തിച്ചു. ഇതറിഞ്ഞ മാനേജ്‌മെന്റ് മെഴുകുതിരി കത്തിച്ചത് ഗുരുതര കുറ്റമായി കണ്ടെത്തി. ഹോസ്റ്റല്‍ നിയമത്തിന് ഇത് എതിരായി അവര്‍ വ്യാഖ്യാനിച്ചു. ഉടന്‍ തന്നെ കുട്ടികള്‍ക്ക് ശിക്ഷണ നടപടിയും വിധിച്ചു സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കുലറിന്റെ കോപ്പി ഓരോ കുട്ടിയുടേയും രക്ഷകര്‍ത്താവിന് നല്‍കുകയും ചെയ്തു. 40 കുട്ടികള്‍ക്കെതിരേയാണ് ശിക്ഷണ നടപടി ഉണ്ടായത്.
വിവാദമായ സര്‍ക്കുലര്‍ ഇതാണ്
ഈ കോളേജിലെ രണ്ടായിരത്തി പന്ത്രണ്ടാം ബാച്ചിലെ താഴെപ്പറയുന്ന പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് 22-10-2014ല്‍ മെഴുകുതിരി കത്തിച്ചു. ഇത് കോളേജ് ഹോസ്റ്റലിന്റെ അച്ചടക്കത്തിന് എതിരാണ്.
ശിക്ഷാനടപടിയായി 5,000 രൂപവീതം ഓരോ കുട്ടിയും അടയേക്കേണ്ടതാണ്. ഫൈന്‍ അടയ്ക്കാത്ത കുട്ടികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുന്നതാണ്.കോളേജ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. സര്‍ക്കുലറിന്റെ കോപ്പി മാനേജര്‍ക്കും ഹോസ്റ്റല്‍ വാര്‍ഡനും അക്കൗണ്ട് സെക്ഷനും നല്‍കുകയും ചെയ്തു.
ഇതിനെതിരെ കുട്ടികള്‍ക്കിടയിലും രക്ഷകര്‍ത്താക്കള്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നെങ്കിലും കുട്ടികളുടെ ഭാവിയെ കരുതി അവര്‍ മിണ്ടിയില്ല. എല്ലാവരും ഫൈന്‍ അടച്ചു. ദീപം തെളിയിച്ചതിന്റെ പേരില്‍ 5,000 രൂപ വച്ച് 40 കുട്ടികളില്‍ നിന്ന് 2 ലക്ഷം രൂപയാണ് മാനേജ്‌മെന്റ് പിരിച്ചെടുത്തത്.
മുസ്ലീം മാനേജ്‌മെന്റിന്റെ കീഴിലുള്ള ഈ ഹോസ്റ്റലില്‍ പകുതിയിലേറെയും അന്യമതത്തില്‍പ്പെട്ട കുട്ടികളാണ് ഉള്ളത്. എന്നു കരുതി ഹോസ്റ്റലിന്റെ അച്ചടക്കം ഇവര്‍ ലംഘിച്ചിട്ടില്ല. ഇവരില്‍ ആരും തന്നെ പടക്കം പൊട്ടിച്ചിട്ടില്ല. മെഴുകുതിരി കത്തിക്കുക മാത്രമാണ് ചെയ്തത്. കേന്ദ്ര ആരോഗ്യ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ കാരുണ്യ മെഡിക്കല്‍ കോളേജും. മെഡിക്കല്‍ കൗണ്‍സിലിന്റെ ചട്ടങ്ങള്‍ക്കെതിരാണ് കാരുണ്യയുടെ ഈ നടപടി. സ്വാശ്രയ മാനേജ്‌മെന്റായ ഈ കോളേജിലെ 50 ശതമാനം കുട്ടികളുടെ ഫീസ് സര്‍ക്കാരാണ് നല്‍കുന്നത്. മാത്രമല്ല എസ്എസി എസ്ടി മറ്റ് പിന്നോക്കക്കാരുടെ ഫീസിളവുകളും സര്‍ക്കാരാണ് നല്‍കുന്നത്. ആ നിലയ്ക്ക് കാരുണ്യ മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.
ഫ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളായ ഈ പെണ്‍കുട്ടികളുടെ അവസ്ഥ കേരളത്തിന് ശാപമാണ്. ഹോസ്റ്റലില്‍ ശരി അത്ത് നിയമം നടപ്പിലാക്കുന്നു എന്നാണ് ചില വിദ്യാര്‍ത്ഥിനികളുടെ പരാതി. ഭാരതത്തിന്റെ ആഘോഷമായ ദീപാവലിയ്ക്ക് ഒരു മെഴുകുതി കത്തിക്കാന്‍ പാടില്ലാത്ത നിയമത്തില്‍ അവര്‍ പശ്ചാത്തപിക്കുന്നു.
പല സമുദായത്തിലെ കുട്ടികളാണ് ഇതുപോലുള്ള കോളേജജുകളില്‍ പഠിക്കുന്നത്. അവരെല്ലാവരും തന്നെ വിഭിന്നമായ സംസ്‌കാരമുള്ളവരാണ്. ഒരു മെഴുകുതിരി പോലും കത്തിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തതാണോ ഇവിടത്തെ ഹോസ്റ്റലുകള്‍?അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha