റിസര്‍വേഷന്‍ ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് മറക്കരുതേ...റെയില്‍വെ പണി തരും

റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുകക. തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കരുതണം. ഇല്ലെങ്കില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരനായി കരുതി നിങ്ങളില്‍ നിന്നും പിഴ ഈടക്കും. തീവണ്ടിയില്‍ റിസര്‍വേഷന്‍ ടിക്കറ്റെടുത്ത് തിരിച്ചറിയല്‍ കാര്‍ഡില്ലാതെ യാത്ര ചെയ്ത തിരുവനന്തപുരത്തുകാരി പെണ്‍കുട്ടി റെയില്‍വേക്കെതിരായി നല്‍കിയ കേസിലാണ് റയില്‍വേയുടെ വിശദീകരണം.
ചേര്‍ത്തലയില്‍ നിന്നും ജനശതാബ്ദിയില്‍ യാത്ര ആരംഭിച്ച പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ടിക്കറ്റ് ചെക്കിംഗിനിടെ ടി.ടി.ഇ ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ഡ് കൈവശമില്ലെന്ന മറുപടിയാണ് പെണ്‍കുട്ടി നല്‍കിയത്. കാര്‍ഡ് കാണിക്കണമെന്ന് ടിടിഇ വാശി പിടിച്ചപ്പോള്‍ തന്റെ കൈയില്‍ കാര്‍ഡൊന്നുമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. എന്നാല്‍ല്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഫൈന്‍ അടയ്ക്കണമെന്നായി ടിടിഇ. ഫൈന്‍ അടയ്ക്കാന്‍ ആവില്ലെന്ന് പെണ്‍കുട്ടി വാശി പിടിച്ചതോടെ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്ന അവസ്ഥ വന്നു.
തുടര്‍ന്ന് പെണ്‍കുട്ടി ആലപ്പുഴയിലിറങ്ങി. രാത്രി സമയമായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന തന്നെ ടിടിഇ രാത്രി സ്റ്റേഷനില്‍ ഇറക്കി വിട്ടെന്ന് ആരോപിച്ച് ആലപ്പുഴ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് അപ്പോള്‍ തന്നെ അന്വേഷണം നടത്തിയ ആലപ്പുഴ സ്റ്റേഷന്‍ മാസ്റ്റര്‍ പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഇറക്കി വിട്ടതല്ലെന്ന് കണ്ടെത്തി. ഇതേ ദിവസം തന്നെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ആറു .യാത്രക്കാരില്‍ നിന്നും ടിക്കറ്റില്ലാത്തതിന് ടിടിഇ പിഴ ഈടാക്കിയതായും റയില്‍വേ കണ്ടെത്തി.
ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ പിഴ ഈടാക്കുമെന്നു തന്നെയാണ് റയില്‍വേയുടെ നിലപാട്. അതാണു നിയമമെന്നും റയില്‍വേ വാദിക്കുന്നു. അതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്യാതിരിക്കുക. ഇല്ലെങ്കില്‍ ടിക്കറ്റില്ലാത്തതിന് ഭീമമായ പിഴ നല്‍കാന്‍ തയ്യാറാവുക. റിസര്‍വേഷന്‍ ടിക്കറ്റ് എടുക്കുന്നവര്‍ ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ രേഖ കരുതണമെന്ന നിയമം വന്നിട്ട് കുറച്ചു നാളുകളെയാകുന്നുള്ളൂ. നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ മുതല്‍ ഇതിന്റെ പേരില്‍ വിവാദവും തലപൊക്കിയിരുന്നു. അതെസമയം, റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ സ്ലീപ്പര്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധവുമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha