ഗൂഢാലോചനകള്‍ പുറത്താകുന്നു… ബിജു രമേശും ഐ ഗ്രൂപ്പിലെ പ്രമുഖ മന്ത്രിയും അടുത്ത സുഹൃത്തുക്കള്‍; മറ്റൊരു മന്ത്രിയുടെ സന്ദര്‍ശനവും വിവാദത്തില്‍

വിവാദ മദ്യവ്യവസായി ബിജു രമേശിന് ഐ ഗ്രൂപ്പിലെ പ്രമുഖ മന്ത്രിയുമായി ആത്മബന്ധമുണ്ടെന്ന് സൂചന. ബിജു രമേശും ഈ മന്ത്രിയും തമ്മില്‍ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ മൊബൈലിലും നേരിട്ടും ബന്ധം പുലര്‍ത്തുന്നുണ്ട്. ഇരുവരും തമ്മിലുള്ള ആത്മ ബന്ധമാണ് ഇവരുടെ മക്കള്‍ തമ്മിലുള്ള വിവാഹ ബന്ധത്തിലേക്കും നീളുന്നത്.
ബാര്‍ കോഴ ആരോപണം ബിജു രമേശ് വെളിപ്പെടുത്തുന്നതിന്റെ തലേദിവസം ഈ മന്ത്രിയും ബിജു രമേശും തമ്മില്‍ ദീര്‍ഘനേരം സംസാരിക്കുകയുണ്ടായി.
അന്നേദിവസം ബാറുകാരുമായി അടുപ്പ ബന്ധമുള്ള മന്ത്രി ബാര്‍ അസോസിയേഷനുമായി ബന്ധമുള്ള സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചതും ഏറെ ദുരൂഹതയുണ്ടാക്കുന്നു.
ഒരു സുഹൃത് മന്ത്രി ധൈര്യം പകരുന്നുണ്ടെന്ന ആത്മവിശ്വാസം ബാര്‍ നേതാക്കള്‍ ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നത് ഓര്‍ക്കുക.
നവംബര്‍ ആദ്യം നടക്കുന്ന പട്ടയമേളയ്ക്ക് തൊട്ടുമുമ്പാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത് എന്നതും സംശയം ബലപ്പെടുത്തുന്നു. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പട്ടയവിതരണത്തെ സംബന്ധിച്ച് ആശയപരമായ തര്‍ക്കം തുടക്കം മുതലേ നിലനിന്നിരുന്നു. ധന-നിയമ മന്ത്രി കെഎം മാണിയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശും തമ്മില്‍ ഇക്കാര്യത്തില്‍ സംഘഷമുണ്ടായിരുന്നു. ഇടുക്കിയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്ന മാണിയുടെ പിടിവാശി മന്ത്രിസഭയിലകത്തും പുറത്തും വലിയ അസ്വസ്തതകള്‍ പരത്തിയിരുന്നു. ഇടുക്കിയിലെ കട്ടപ്പന പട്ടയ വിതരണത്തിന് തൊട്ടുമുമ്പാണ് ബിജു രമേശിന്റെ വിവാദ വെളിപ്പെടുത്തല്‍. മാണിയെ ടാര്‍ജറ്റ് ചെയ്ത് പട്ടയത്തിന് മുമ്പ് മാണിയെ തളര്‍ത്തുകയായിരുന്നു അവരുടെ ഗൂഢ ലക്ഷ്യമെന്നാണ് കേരള കോണ്‍ഗ്രസിന്റെ വിശ്വാസം. വിവാദ പ്രസ്താവനയിലൂടെ പട്ടയത്തിന് വേണ്ടി വാദിക്കുന്ന മന്ത്രിയേയും അവരുടെ പാര്‍ട്ടിയേയും തളര്‍ത്തുകയും അതിലൂടെ ബാറിന്മേലുള്ള കളിക്ക് അയവുവരുത്തുകയുമായിരുന്നു മദ്യ ലോബിയുടെ മറ്റൊരു ലക്ഷ്യം.
ഇതോടെ അടുപ്പക്കാരോട് സുഹൃത് മന്ത്രി എന്ന് ബിജു രമേശ് പറയുന്നത് ആരാണെന്ന് പകല്‍ പോലെ വ്യക്തം. ബാറുകാരുമായി അടുപ്പ ബന്ധമുള്ള മന്ത്രിയുടെ ബിസിനസ് പാര്‍ട്‌നര്‍ എന്നറിയപ്പെടുന്ന ബാര്‍ ഉടമ, ബാര്‍ അസോസിയേഷന്‍ മീറ്റിംഗില്‍ അവസാനം എല്ലാം തുറന്നു പറഞ്ഞു. എക്‌സൈസ് മന്ത്രി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും വെളിപ്പെടുത്തി. എന്നാല്‍ വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശം എക്‌സൈസ് മന്ത്രിയെ ബലിയാടാക്കേണ്ട എന്നായിരുന്നുവെന്നും ബിജു വെളിപ്പെടുത്തുന്നു.
മന്ത്രി മാണിയില്‍ തുടങ്ങിയ ആരോപണ പ്രത്യാരോപണങ്ങളുടെ ഗൂഢാലോചനയാണെന്ന് അവസാനം പുറത്തായി. സരിതയുടെ കാര്യത്തിലെന്ന പോലെ ബിജു രമേശിലൂടെ ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസുകള്‍ വന്നുകൊണ്ടേയിരുന്നു. ഒരടി മുമ്പോട്ട് ഒരടി പിമ്പോട്ട് എന്ന നിലയില്‍ ചാനലുകള്‍ മത്സരിച്ചു. അവസാനം എല്ലാ ചാനലുകാരേയും ജനങ്ങളേയും ഇളിഭ്യരാക്കി അവര്‍ പറഞ്ഞു. എല്ലാം മദ്യ ലഹരിയിലാണ് പറഞ്ഞത്. കോഴ കൊടുത്തെന്ന് പറഞ്ഞ കേട്ട അറിവേ ഉള്ളൂ. തെളിവില്ല. എങ്ങനെയുണ്ട്?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha