നമുക്കെന്തിന് കാലഹരണപ്പെട്ട പാക്കേജുകള്‍? വരുന്നു മോഡി സ്റ്റൈലില്‍ പുതിയ പാക്കേജുകള്‍… പ്രഖ്യാപനം മോഡിയുടെ ശബരിമല സന്ദര്‍ശനത്തോടെ

കുട്ടനാട്ടിലേയും ഇടുക്കിയിലേയും കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച രണ്ട് പാക്കേജുകളാണ് കുട്ടനാട് പാക്കേജും ഇടുക്കി പാക്കേജും. ഇരു സ്ഥലങ്ങളുടേയും സമഗ്ര വികസനത്തിനും ഈ പാക്കേജുകള്‍ ഊന്നല്‍ നല്‍കിയിരുന്നു.
കൃഷിനാശത്തിലും കടക്കെണിയിലും പെട്ട് മൂന്നര ലക്ഷത്തോളം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ കേരളവും ഉള്‍പ്പെട്ടിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രതിസന്ധിയില്‍ നിന്ന് കാര്‍ഷിക മേഖലയെ രക്ഷിക്കാനും കര്‍ഷകരെ ആത്മഹത്യയില്‍നിന്നു പിന്തിരിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാദേശിക പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടു തുടങ്ങിയത്. മഹാരാഷ്ട്രയില്‍ നടപ്പാക്കിയ വിദര്‍ഭ പാക്കേജ് ആയിരുന്നു ഇതില്‍ ആദ്യത്തേത്. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ വയനാട്, ഇടുക്കി പാക്കേജുകളും പ്രഖ്യാപിക്കപ്പെട്ടു.
ഈ സാഹചര്യത്തിലാണ് വിദര്‍ഭ മാതൃകയില്‍ കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുന്ന പ്രത്യേക പാക്കേജ് വേണം എന്ന ആവശ്യം ഉയര്‍ന്നു വന്നത്. തുടര്‍ന്ന് ഡോ. എം എസ് സ്വാമിനാഥന്‍ കമീഷനെ കുട്ടനാടന്‍ കൃഷിമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചു.
ഡോ. സ്വാമിനാഥന്‍ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നേരിട്ടെത്തി പ്രശ്‌നങ്ങള്‍ മനസിലാക്കി റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ സഹായത്തോടെ കേന്ദ്രം കേരളത്തില്‍ നടപ്പാക്കിയ ഏറ്റവും ബൃഹത്തായ സാമ്പത്തിക പാക്കേജ് ആണ് കുട്ടനാട് പാക്കേജ്.
ഇടുക്കിയിലെ കാര്‍ഷിക മേഖലയില്‍ വന്‍ തകര്‍ച്ച നേരിടുകയും ജനജീവിതം ദുരിതത്തിലാകുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2008 നവംബര്‍ 20ന് പ്രഖ്യാപിച്ചതാണ് ഇടുക്കി പാക്കേജ്.
ഈ രണ്ട് പാക്കേജുകളുടേയും ഉദ്ഘാടനം കെങ്കേമമായി നടത്തി. ആദ്യ ഘട്ടങ്ങളില്‍ കര്‍ഷകര്‍ക്ക് വളരെയേറെ പ്രതീക്ഷയായിരുന്നു ഈ രണ്ട് പാക്കേജുകളും. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാരിനായില്ല. കര്‍ഷകര്‍ക്കുള്ള ആനുകൂല്യം പോലും നേരെ കിട്ടിയില്ല. കേരളവും കേന്ദ്രവും ഭരിച്ചിരുന്നത് കോണ്‍ഗ്രസ് നേതൃത്വമായിരുന്നെങ്കിലും പാക്കേജുകള്‍ കാലാവധിക്കുള്ളില്‍ പൂര്‍ണതയിലെത്തിക്കാന്‍ സര്‍ക്കാരിനായില്ല.
പാക്കേജുകളുടെ കാലാവധി തീര്‍ന്നെങ്കിലും അവ വീണ്ടും തുടരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ 2012ല്‍ കുട്ടനാട് പാക്കേജിന്റെ കാലാവധിയും 2013ല്‍ ഇടുക്കി പാക്കേജിന്റെ കാലാവധിയും കഴിഞ്ഞു. ഇത് രേഖാമൂലം കേന്ദ്ര സര്‍ക്കാര്‍ തന്നെ പല തവണ വെളിപ്പെടുത്തിയതുമാണ്. ഇരു പാക്കേജുകളും കാലഹരണപ്പെട്ടതെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗും ഉറപ്പിച്ചു പറഞ്ഞു. കുഞ്ഞ് അത്യാഹിതത്തിലായപ്പോള്‍ രക്ഷിക്കാതെ ജീവന്‍ പോയപ്പോള്‍ രക്ഷിക്കണമെന്ന് പറയുന്നത് എന്തിനാണെന്നും മന്ത്രി കളിയാക്കുന്നുണ്ട്.
അതേസമയം കേരളത്തിന്റെ സമഗ്ര വികസനത്തിനായി പുതിയ പാക്കേജിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ പാക്കേജിന്റെ രൂപരേഖകള്‍ കര്‍ഷകമോര്‍ച്ചയും ബിജെപി സംസ്ഥാന നേതൃത്വവും രൂപം നല്‍കി കേന്ദ്ര സര്‍ക്കാരിന് നല്‍കും. ആ പഴയ പാക്കേജുകളുടെ പോരായ്മകള്‍കൂടി പരിഹരിച്ചായിരിക്കും പുതിയ പാക്കേജ് നടപ്പിലാക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശബരിമല സന്ദര്‍ശനത്തോടെ ശബരിമല ഉള്‍ക്കൊള്ളുന്ന നാല് ജില്ലകള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അങ്ങനെ മോഡി കേരളത്തിലെ കര്‍ഷകരുടെ ഇടയിലും കൈയ്യടി നേടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha