ഞാനും ഒരമ്മയല്ലേ… എന്റെ മക്കള്‍ക്കും പുറത്തിറങ്ങേണ്ടേ…

ഞാനും ഒരമ്മയല്ലേ… എന്റെ മക്കള്‍ക്കും പുറത്തിറങ്ങേണ്ടേ… സരിതയുടെ ഗദ്ഗദം ഒരമ്മയുടേതാകുമ്പോള്‍ അതിന് മൂര്‍ച്ച കൂടുന്നു. വാട്‌സ് ആപില്‍ പ്രചരിച്ച വീഡിയോയുടെ പേരിലാണ് സരിതയുടെ മനസ് തേങ്ങുന്നത്. മറ്റെന്ത് പ്രശ്‌നങ്ങള്‍ വന്നിട്ടും സരിത പിടിച്ചുനിന്നു. എങ്കിലും തന്റെ പൊന്നോമനകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ലെന്നുവച്ചാല്‍…
ഈയൊരു പശ്ചാത്തലത്തിലാണ് തന്റെ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെ സരിത പരാതിപ്പെടുന്നത്. താന്‍ ഒരമ്മയാണെന്ന കാര്യം ഇത്തരം പ്രവൃത്തികള്‍ ചെയ്തവര്‍ മറന്നു പോയെന്ന് പരാതിയില്‍ പറയുന്നു. തന്റെ മക്കള്‍ക്ക് സ്‌കൂളില്‍ പോകാനാവുന്നില്ല. തനിക്ക് കടകളില്‍ പോകാന്‍ കഴിയുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് സരിതയുടെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തവര്‍ വെട്ടിലാകുന്നത്. ഒരാള്‍ എത്ര വലിയ തെറ്റ് ചെയ്തുവെങ്കിലും നിയമത്തിന്റെ മുമ്പില്‍ അത് തെളിയിക്കുന്നതു വരെ അയാള്‍ നിരപരാധിയാണ്. മാത്രമല്ല സരിത ഒരു സ്ത്രീയും അമ്മയുമാണ് എന്ന പരിഗണനയും ലഭിക്കും. അങ്ങനെ ഷെയര്‍ ചെയ്തവരെല്ലാം നിയമത്തിന്റെ മുമ്പില്‍ കുറ്റക്കാരാകും. നിയമവിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് നഗ്നചിത്രങ്ങള്‍ പുറത്തു വിടുന്നതും കൈ മാറുന്നതും തെറ്റാണ്. ഇത്തരത്തില്‍ കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് നിയമപ്രകാരം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അപ്പോള്‍ നഗ്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്.
ഇത്തരം വീഡിയോ കൈമാറുന്നത് ഐ.ടി ആക്റ്റ് പ്രകാരവും ഗുരുതരമായ കുറ്റമാണ്. ഐ.ടി ആക്റ്റ് പ്രകാരം വീഡിയോ ഷെയര്‍ ചെയ്ത 28,000 പേര്‍ കേസില്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തേ തന്നെ പുറത്തു വന്നിരുന്നു.
അതേസമയം തനിക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെയും സരിത കേസു കൊടുക്കുമെന്നറിയുന്നു. ഒരു വെബ് മാധ്യമമാണ് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നും സരിത ആരോപിക്കുന്നു. പ്രസ്തുത മാധ്യമത്തിനെതിരെയാണ് സരിത രംഗത്തിറങ്ങിയിരിക്കുകയാണ്.
അതിനിടെ ഷെയര്‍ ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് ഞെട്ടിപ്പോയി. കാരണം ഷെയര്‍ ചെയ്തവരില്‍ പ്രമുഖര്‍ നിരവധിയുണ്ട്. സരിതയുടെ വാട്ട്‌സ് ആപ്പ് ലക്ഷങ്ങളാണ് കൈമാറിയത്. സരിതയുടെ ചിത്രങ്ങള്‍ പ്രചരിച്ച ദിവസം നെറ്റ് വര്‍ക്കുകള്‍ ജാമായിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ നിന്നും ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തവരും നിരവധിയാണ്. കുട്ടികളും കൗമാരക്കാരുമായിരുന്നു അധികവും.
സരിത കേസ് മുറുക്കിയാല്‍ വീഡിയോ കൈമാറിയവരെല്ലാം കുഴപ്പത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിതയാകട്ടെ വാശിയിലുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha