മലയാളി വാര്‍ത്ത.
അനൂപ് മേനോന്‍ വിവാഹിതനാകുന്നെന്ന വാര്‍ത്ത തരംഗമായതിന് പിന്നാലെ മറ്റൊരു വാര്‍ത്ത. കല്യാണത്തിന് സദ്യയോ മറ്റ് ആര്‍ഭാടങ്ങളോ ഉണ്ടാവില്ല. വിവാഹവേദിയോ മറ്റ് കാര്യങ്ങളോ തീരുമാനിച്ചിട്ടില്ല. കൊല്ലം സ്വദേശി ക്ഷേമ അലക്‌സാണ്ടറാണ് വധു. ഡിസംബറില്‍ വിവാഹമുണ്ടാകും. വിവാഹാഘോഷത്തിനായി മാറ്റിവയ്ക്കുന്ന തുക ഏതെങ്കിലും ക്യാന്‍സര്‍ സെന്ററിലോ അനാഥാലയത്തിനോ കൊടുക്കാനാണ് അൂപിന്റെ തീരുമാനം.
വിവാഹത്തിന് വിളിക്കുന്നവര്‍ക്കൊക്കെ വീട്ടില്‍ ഒരുനേരത്തെ വകയുള്ളവരാണ്. അപ്പോള്‍ ഇതൊന്നുമില്ലാത്തവര്‍ക്കല്ലെ എന്തെങ്കിലും നല്‍കേണ്ടതെന്നാണ് അനൂപ്‌മേനോന്‍ ചോദിച്ചു. പത്തനാപുരം സ്വദേശിയാണ് ക്ഷേമ അലക്‌സാണ്ടര്‍. തനിക്ക് ഏറ്റവും അധികം സംസാരിക്കാന്‍ കഴിയുന്ന, നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന, ഏറ്റവും അടുത്ത സുഹൃത്താണ് ക്ഷേമയെന്നും പരിചയപ്പെട്ടതിലൂടെ ക്ഷേമയുടെ സ്വഭാവം അടുത്ത് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും അനൂപ് മേനോന്‍ പറഞ്ഞു.
മേഘ്‌നാരാജ്, ഭാവന അങ്ങനെ പല നടിമാരുമായി അനൂപ് മേനോന്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ടായിരുന്നു. പക്ഷെ, അപ്പോഴൊന്നും താരം ആരെയും പഴിചാരിയിരുന്നില്ല. എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നാണ് പറഞ്ഞത്. പാവാട എന്ന ചിത്രത്തിന്റെ രചനയിലാണ് അനൂപ്‌മേനോന്‍.
ആഷിഖ് അബുവും റിമാകല്ലിംഗലും ഇത്‌പോലെയാണ് വിവാഹിതരായത്. ആര്‍ഭാടമില്ലാത്ത കല്യാണമായിരുന്നു അത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha