അനൂപ്‌മേനോനെ അയിലത്തുകാര്‍ പോലും വെറുതെ വിടുന്നില്ല

അനൂപ്‌മേനോന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ മാധ്യമങ്ങള്‍ ഗോസിപ്പുകള്‍ നിര്‍ത്തിയെങ്കിലും അയലത്തുള്ളവര്‍ വിടുന്നില്ല. വധു ക്ഷേമയുടെ രണ്ടാം വിവാഹമാണിത്. എന്തിനാ അനൂപേ വിധവയെ കല്യാണം കഴിക്കുന്നത് എന്നാണ് തൊട്ടടുത്തുള്ള സ്ത്രീ ചോദിച്ചത്. പക്ഷെ, അനൂപ് അതിനോട് പ്രതികരിച്ചില്ല. ഈ വിവരം ചോദിച്ച സ്ത്രീയും അവരുടെ ഒരു മകളും വിധവകളാണ്. അവരുടെ മറ്റൊരു മകള്‍ വിവാഹമോചനത്തിന്റെ വക്കിലും. അങ്ങനെ ഉള്ളവര്‍ ഇത്തരത്തില്‍ പ്രതികരിച്ചാല്‍ മറ്റുള്ളവരുടെ കാര്യം പറയണോ എന്നാണ് അനൂപ്‌മേനോന്‍ ചോദിക്കുന്നത്.
സ്വന്തം നിലപോലും മറന്ന് മറ്റുള്ളവരെ പരിഹസിക്കാന്‍ കിട്ടുന്ന ഒരവസരവും മലയാളി പാഴാക്കാറില്ല. സാംസ്‌കാരികമായ ഏറെ മുന്നിലാണെന്ന് അഭിമാനിക്കുന്ന നമ്മുടെ സമൂഹം ഞാന്‍ ചെയ്യുന്നത് നല്ല കാര്യമാണെന്ന് ചിന്തിക്കുകയല്ലേ വേണ്ടത്. എനിക്ക് ഇഷ്ടപ്പെട്ട നല്ലൊരു സുഹൃത്തിനെ ഞാന്‍ ജീവിതസഖിയാക്കുന്നു അതിനപ്പുറം ഒന്നുമില്ലെന്നും അനൂപ് പറഞ്ഞു. പത്തനാപുരത്തെ ഒരു പ്ലാന്ററുടെ മകളാണ് ക്ഷേമ. അനൂപിന് അവരെ അഞ്ച് വര്‍ഷമായി അറിയാം. ക്ഷേമയുടെ ഭര്‍ത്താവ് ഹൃദയാഘാതം വന്ന് മരിച്ചു. അമ്മ അര്‍ബുദ രോഗിയായിരുന്നു. അതിനെയൊക്കെ ധൈര്യമായി നേരിട്ടവളാണ് ക്ഷേമ.
അതാണ് ക്ഷേമയെ ഇഷ്ടപ്പെടാന്‍ കാരണമെന്ന് അനൂപ് പറഞ്ഞു. പ്രതിസന്ധികളില്‍ നിന്ന് രക്ഷപെടാതെ അതിനെ തരണം ചെയ്യുക വലിയ കാര്യമാണ്. സാധാരണ സ്ത്രീകള്‍ക്ക് അതിന് കഴിയില്ല. ക്ഷേമയുടെ പോസിറ്റീവ് മനോഭാവമാണ് ഏറെ ആകര്‍ഷിച്ചതെന്നും അനൂപ് പറഞ്ഞു. അടുത്തമാസമാണ് വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ചടങ്ങിലുണ്ടാവൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha