ബിജു രമേശ് അനുകരിക്കുന്നത് സരിതയെ

ബാര്‍കേസിലെ വിവാദനായകന്‍ ബിജുരമേശും സോളാര്‍ നായിക സരിതാനായരുമായി എന്താണ് ബന്ധം? പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെങ്കിലും സരിതയെയാണ് ബിജു മാതൃകയാക്കിയിരിക്കുന്നത്. സോളാര്‍ വിവാദം ഒരു പുതിയ ബ്ലാക്‌മെയിലിംഗ് തന്ത്രത്തിന് സാഹചര്യമൊരുക്കിയിരിക്കുന്നു. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന ഭീഷണി കേരളത്തില്‍ ഒരു പുതിയ സംഭവമാണ്.
സോളാര്‍ കേസാണ് ബ്ലാക്ക്‌മെയിലിംഗ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സരിതയ്ക്ക് സമാനമായ ആരോപണങ്ങളാണ് ബിജു ഉന്നയിക്കുന്നത്. സരിതകേസിലെ നായകന്‍ ഉമ്മന്‍ചാണ്ടിയായിരുന്നു. ബാര്‍ കേസില്‍ കെ.എം.മാണിയും ഇരുവര്‍ക്കുമെതിരെ ഉണ്ടായ ആരോപണങ്ങള്‍ക്കും സമാനതയുണ്ട്. സോളാര്‍ കേസില്‍ വിവാദത്തിലായത് ഉമ്മന്‍ചാണ്ടിയായതിനാല്‍ അദ്ദേഹം രക്ഷപ്പെട്ടു. കെ.എം.മാണി ആരോപണ വിധേയനായതോടെ അദ്ദേഹത്തിനെതിരെ അന്വേഷണം തുടങ്ങി.
സരിതകേസിലും തെളിവുകളില്ല, കോഴക്കേസിലും സാക്ഷിമൊഴികളൊഴികെ തെളിവുകള്‍ ഒന്നുമില്ല. സാക്ഷികളാകട്ടെ ബിജുവിന്റെ ജീവനക്കാരും ബിജുവിന് മാണിയെ കുടുക്കാന്‍ ലക്ഷ്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ജീവനക്കാര്‍ ബിജു പറയുന്നതു മാത്രമേ അനുസരിക്കാന്‍ സാധ്യതയുള്ളൂ.
ബാര്‍കോഴയില്‍ ഇടപെട്ടവരുടെ പേരുകള്‍ പത്തു ദിവസത്തിനകം വെളിപ്പെടുത്താമെന്ന ബിജുവിന്റെ പ്രസ്താവനയ്ക്കും സരിതയുടെ സ്വരമുണ്ട്. എന്നാല്‍ സരിതയ്ക്ക് പിന്നില്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആരോപണങ്ങളുമായി നിലനില്‍ക്കാന്‍ സരിതക്ക് കഴിഞ്ഞില്ല. എന്നാല്‍ മാണിക്കെതിരായ നീക്കത്തില്‍ കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസുകാരുമുണ്ട്. അതാണ് വിവാദം സജീവമായി നിലനില്‍ക്കാനുള്ള കാരണം.
ബിജുരമേശ് നടത്തുന്നത് വിലപേശലാണെന്ന് അറിയാമെങ്കിലും അധികൃതര്‍ക്ക് അദ്ദേഹത്തെ തള്ളിക്കളയാനാവില്ല. കാരണം തെളിവുകള്‍ അനുസരിച്ച് നടപടിയെടുത്തില്ലെങ്കില്‍ മാണിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലുള്ളവര്‍ അദ്ദേഹത്തിനെതിരെ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് വിജിലന്‍സ് വിഭാഗം കരുതുന്നു. അങ്ങനെ വന്നാല്‍ തങ്ങള്‍ക്കു കൈപൊള്ളുമെന്നാണ് വിജിലന്‍സ് പറയുന്നത്. വിവാദങ്ങളില്‍ തനിക്കൊരു പങ്കാളിയെ കിട്ടിയെന്ന കാര്യം സരിത അറിഞ്ഞോ എന്നറിയില്ല. ബാര്‍കോഴയിലെ നായകന്‍ പുരുഷനായതിനാല്‍ ലൈംഗികതയ്ക്ക് ഇവിടെ സ്‌കോപ്പില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha