രണ്ടെണ്ണം അടിച്ച് വണ്ടിയോടിക്കാറുണ്ടോ? നവംബര്‍ 22 നു ശേഷം വേണ്ട

നിങ്ങള്‍ രണ്ടെണ്ണം അടിച്ച് വാഹനം ഓടിക്കാറുണ്ടോ? എങ്കില്‍ നവംബര്‍ 22 നുശേഷം ആ പതിവ് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ 25,000 രൂപ പിഴയടിക്കും. കൂടാതെ 6 മാസത്തേക്ക് വണ്ടിയോടിക്കാനും കഴിയില്ല. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 50,000 രൂപ അല്ലെങ്കില്‍ ഒരു വര്‍ഷം തടവ്. ജഡ്ജി വാശിക്കാരനാണെങ്കില്‍ രണ്ടും ഒരുമിച്ച് അനുഭവിക്കണം.
കേന്ദ്ര സര്‍ക്കാരാണ് ഗതാഗത നിയമം പൊളിച്ചെഴുതുന്നത്. ഏറെ നാളായി നിയമം പരിഷ്‌ക്കരിക്കാന്‍ പോകുന്നതായി കേള്‍ക്കുന്നുണ്ടെങ്കിലും നവംബര്‍ 22 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സീറ്റ് ബെല്‍റ്റില്ലെങ്കില്‍ 5000, ഹെല്‍മറ്റില്ലെങ്കില്‍ 2500, ഇരുചക്രവാഹനത്തിലെ മൂവര്‍ സവാരിക്ക് 10,000 എന്നിങ്ങനെയാണ് നിരക്കുകള്‍. കാറില്‍ അനുവദനീയമായതിനാല്‍ കൂടുതലാളുകള്‍ സഞ്ചരിച്ചാല്‍ 25,000 രൂപ പിഴയടയ്ക്കണം. വലിയ വാഹനങ്ങളാണെങ്കില്‍ 50,000 രൂപ പിഴയടയ്ക്കണം.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ പിഴ 4000. ആവര്‍ത്തിച്ചാല്‍ 10,000 ഇതുകൂടാതെ ഒരു മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും.
ഇനി ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്. ഇരപ്പിച്ചും തുമിപ്പിച്ചും മത്സരിച്ചും വാഹനമോടിക്കുന്ന സ്വഭാവമുണ്ടെങ്കില്‍ നിര്‍ത്തുക. ഇല്ലെങ്കില്‍ 10,000 രൂപ സര്‍ക്കാരിനു കൊടുക്കാന്‍ തയ്യാറാവുക. കുറ്റം ആവര്‍ത്തിച്ചാല്‍ 25,000 രൂപ പിഴയൊടുക്കണം. രണ്ടാഴ്ച തടവും അനുഭവിക്കണം.
രജിസ്റ്റര്‍ ചെയ്യാത്ത നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം നിരത്തിലിറക്കിയാല്‍ ഒരു ലക്ഷം പിഴയൊടുക്കാന്‍ ഡീലര്‍മാര്‍ തയ്യാറാവുക. തകരാറുകളുള്ള വാഹനം പുറത്തിറക്കിയാല്‍ അഞ്ചു ലക്ഷം പിഴയടയ്ക്കണം.
ട്രാഫിക് സിഗ്നല്‍ തെറ്റിച്ചാലും പിടി വീഴും. ആദ്യ തവണ 15,000 രൂപ പിഴ. ഒരു മാസത്തേക്ക് ലൈസന്‍സും പോകും. കൂടാതെ റോഡിലെ മര്യാദകളെ കുറിച്ച് പഠിപ്പിക്കുന്ന റിഫ്രഷര്‍ കോഴ്‌സിനും ഹാജരാകണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha