ഫോണുകള്‍ ഇന്റലിജന്‍സ് ചോര്‍ത്തുന്നു; ചര്‍ച്ചകള്‍ മുഖദാവില്‍ മതി!

നിങ്ങള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ രാഷ്ട്രീയ നേതാക്കളുമായി അടുപ്പമുള്ള വ്യക്തിയുമാണോ? എങ്കില്‍ ഫോണ്‍ സംഭാഷണങ്ങള്‍ ശ്രദ്ധിക്കണം. കാരണം വിവാദത്തിലുള്ള നേതാക്കളുമായി നിങ്ങള്‍ക്ക് ബന്ധമുണ്ടെങ്കില്‍ നിങ്ങളുടെ ഫോണുകള്‍ ഇന്റലിജന്‍സ് ചോര്‍ത്തുന്നുണ്ട്.
കെ.എം. മാണിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുടെയും അടുപ്പക്കാരുടെയും ഫോണുകള്‍ പോലീസ് ചോര്‍ത്തുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കൈയ്യില്‍ ആഭ്യന്തര വകുപ്പ് ഉണ്ടായിരുന്ന കാലത്താണ് പ്രമുഖ നേതാക്കളുടെ ഫോണ്‍ അദ്ദേഹം ഫോണ്‍ ചോര്‍ത്തി തുടങ്ങിയത്. നേരത്തെയും ഫോണ്‍ചോര്‍ത്തല്‍ സര്‍ക്കാര്‍ നടത്താറുണ്ട്. എന്നാല്‍ ഇന്നത്തേതു പോലെ വ്യാപകമായി നടത്തിയിരുന്നില്ലെന്ന് മാത്രം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ഫോണ്‍ വരെ ചോര്‍ത്തിയിരുന്നു. ഉമ്മന്‍ചാണ്ടി തുടങ്ങി വച്ച കീഴ്‌വഴക്കം തിരുവഞ്ചൂര്‍ പിന്തുടരുകയായിരുന്നു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ സകലരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ തുടരെ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിച്ചു.
പട്ടത്തെ പോലീസ് ഇന്റലിജന്‍സ് ഓഫീസില്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സ്ഥിരം സംവിധാനമുണ്ട്. ഇതിനാവശ്യമായ ഉപകരണങ്ങള്‍ ഓഫീസിലേക്ക് വാങ്ങിയിട്ടുമുണ്ട്. ചില വിവാദ ഐ.പി.എസ് ഓഫീസര്‍മാരുടെ നീക്കങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തിയത് ഫോണ്‍ വഴിയാണ്. കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ട പത്തനംതിട്ട എസ്.പിയുടെ സംഭാഷണവും ഇന്റലിജന്‍സ് ചോര്‍ത്തിയിരുന്നു.
ഫോണ്‍ചോര്‍ത്തല്‍ ഭയന്ന് നേതാക്കള്‍ തങ്ങളുടെ സ്റ്റാഫിന്റെ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ അതും പോലീസ് ചോര്‍ത്തി തുടങ്ങി. അതുകൊണ്ടു തന്നെ കൃത്യമായ നിഗമനങ്ങളിലാണ് സര്‍ക്കാര്‍ ഓരോ തവണയും എത്തിച്ചേരുന്നത്. പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ചോര്‍ത്തുന്നുണ്ട്. കെ.എം. മാണിയും ഇടതു മുന്നണി പ്രവേശം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചത് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയത് കാരണമാണ്. മാണിയെ ആരോപണത്തില്‍ അടുക്കാന്‍ സഹായിച്ചതും ഫോണ്‍ ചോര്‍ത്തല്‍ തന്നെ.
ബാര്‍ മുതലാളിമാരുടെ ഫോണുകളും പോലീസ് ചോര്‍ത്തുന്നുണ്ട്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതോടെ ഇത്തരം വിവരങ്ങള്‍ മുഖ്യന് കിട്ടുന്നില്ലെന്ന് മാത്രം. അതേസമയം പോലീസിലെ വിശ്വസ്തര്‍ വഴി ചില വിവരങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയാകട്ടെ വിവരങ്ങള്‍ കേട്ട് സന്തോഷിക്കുകയാണ്.
ഉമ്മന്‍ചാണ്ടിയെ അധികാരത്തില്‍ നിന്നും തള്ളിയിറക്കാനുള്ള എല്ലാ ശ്രമങ്ങളും രമേശിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. മാണിയെയും ചാണ്ടിയെയും തെറ്റിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഇതിനുവേണ്ടി പത്രക്കാരെ വരെ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും രമേശ് ചെന്നിത്തലയ്ക്ക് വിശ്വസ്തരുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha