കൊച്ചി മയക്കുമരുന്ന്: ബ്ലെസിയുടെ ലാപ്‌ടോപ്പിലെ ബോംബില്‍ സിപിഎം നേതാവും,നിശാന്തിനിയെ തെറിപ്പിച്ചത് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍

കൊച്ചിയിലെ മയക്കുമരുന്ന് മാഫിയുമായി സിനിമാക്കാര്‍ക്ക് പുറമേ രാഷ്ടീയക്കാര്‍ക്കും ബന്ധമുള്ളതായി സൂചന. മയക്കുമരുന്ന് കേസില്‍ പോലീസ് പിടിയിലായ സഹ സംവിധായിക ബ്ലെസി സില്‍വര്‍സ്റ്ററിന്റെ ലാപ്‌ടോപ്പ് കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ബ്ലെസിയുടെ ലാപ്‌ടോപ്പിലെ ദൃശ്യങ്ങളില്‍ സിപിഎം നേതാവും ഉള്‍പ്പെട്ടതായാണ് സൂചന. സിനിമാക്കാരുമായി അടുത്ത് ബന്ധമുള്ള ഈ നേതാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഡിസിപി സ്ഥാനത്ത് നിന്നും നിശാന്തിനിയെ തെറിപ്പിച്ചത്. അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയെ ബലിയാടാക്കി കേസില്‍ നിന്ന് പ്രമുഖരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നേതാവിനെ കേസില്‍ നിന്ന് രക്ഷിക്കുന്നതിനായി പ്രതിപക്ഷവും നീക്കം തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയ കേസില്‍ രാഷ്ടീയത്തിലെയും സിനിമയിലെയും പ്രമുഖര്‍ക്ക് ബന്ധമുള്ളതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. സഹ സംവിധായിക ബ്ലെസി സില്‍വര്‍സ്റ്ററിന്റെ കാമുകന്റെ സുഹൃത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ കോതകുളം ബീച്ച് റോഡ് കഴീമ്പ്രം സ്വദേശി നൈനേഷിനെയാണ് 450 ഗ്രാം കഞ്ചാവുമായിട്ട് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തൃശൂര്‍ ജാക്‌സണ്‍ കൊലപാതകക്കേസില്‍ പിടികൂടാനുള്ള കണ്ണാപ്പി എന്നറിയപ്പെടുന്ന വിവേക് ബ്ലെസിയുടെ കാമുകനാണ് ബ്ലെസിക്ക് മയക്കുമരുന്ന് എത്തിച്ച്‌കൊടുത്തിരുന്നെന്നും ഇരുവരും ചേര്‍ന്ന് തൃശൂരും മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായും നൈനേഷ് പോലീസിന് മൊഴി നല്‍കി. ബാംഗ്ലൂരിലെയും സംസ്ഥാനത്തെയും കോളേജ് വിദ്യാര്‍ഥികളാണ് ഇവരുടെ ഇരകള്‍. ഇവര്‍ വഴിയാണ് കേരളത്തിലേക്ക് പ്രതികള്‍ മയക്കുമരുന്ന് കടത്തിയതെന്നും പോലീസ് പറഞ്ഞു.
ആഴ്ചകള്‍ക്ക് മുമ്പാണ് കൊച്ചിയില്‍ കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നിന്നും കൊക്കൈയ്‌നുമായി സിനിമാതാരം ഷൈന്‍ ടോം ചാക്കോയും മോഡലുകളുമടക്കം അഞ്ച് പേര്‍ പോലീസ് പിടിയിലായത്. ഷൈന്‍ ടോം ചാക്കോ, സഹസംവിധായിക ബ്ലെസി, മോഡലുകളായ ടിന്‍സി, രേഷ്മ, ദുബായിയിലെ ട്രാവല്‍ മാര്‍ട്ട് ഉടമ സ്‌നേഹ എന്നിവരായിരുന്നു പോലീസ് പിടിയിലായത്. ഇവരില്‍ നിന്നും 10 ഗ്രാം കൊക്കൈയ്ന്‍ കണ്ടെടുത്തിരുന്നു. കിങ്‌സ് ഗ്രൂപ്പ് ഉടമ നിസ്സാമിന്റെ കടവന്ത്ര ഫ്‌ലാറ്റിലാണ് റെയ്ഡ് നടത്തിയത്. സുരക്ഷ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് നിസ്സാം. ഈ കേസുമായി ബന്ധപ്പെട്ട് നിസ്സാമിന്റെ ഫ്‌ലാറ്റില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഷൈനും കൂട്ടരും അറസ്റ്റിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha