ശശി തരൂര്‍ രാജിക്ക്?, തന്നെ ആരും സഹായിക്കാനില്ലെന്ന പരാതിയും തരൂരിനുണ്ട്.

തിരുവനന്തപുരം എംപി ശശിതരൂര്‍ രാജിക്ക്. സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വേട്ടയാടുന്നതിനെ തുടര്‍ന്നാണ് തരൂര്‍ രാജിക്ക് ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചാലുടന്‍ തരൂര്‍ തിരുവനന്തപുരത്തെത്തും. ശിഷ്ടകാലം എഴുത്തും വായനയുമായി കഴിയാനാണ് തരൂരിന് താത്പര്യം., എന്നാല്‍ സുനന്ദ കൊലപാതകവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന കാര്യം അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തും. കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് കാണിക്കുന്ന അകല്‍ച്ചയാണ് അദ്ദേഹത്തെ രാജിയിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അറിയുന്നു. കോണ്‍ഗ്രസുകാര്‍ക്ക് തന്നെ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടി ടിക്കറ്റില്‍ എംപിയായി കഴിയുന്നത് എന്തിനു വേണ്ടിയാണെന്ന് തരൂര്‍ ചോദിക്കുന്നു. അതിനിടെ ചോദ്യം ചെയ്യല്‍ അവസാനിച്ചാലുടനെ തരൂരിനെ അറസ്റ്റ് ചെയ്യുമെന്നും പ്രചരണമുണ്ട്.
സുനന്ദയുടെ മരണത്തില്‍ അറിഞ്ഞോ അറിയാതെയോ തരൂരിന് പങ്കുണ്ടെന്നു തന്നെയാണ് പ്രത്യേക അന്വേഷണ സംഘം വിശ്വസിക്കുന്നത്. കേന്ദ്രത്തിലും ഡല്‍ഹിയിലും ഭരണമില്ലാത്തതിനാല്‍ തന്റെ വാക്കുകള്‍ക്ക് വിലയുണ്ടാകാനിടയില്ലെന്നു തന്നെ തരൂര്‍ വിശ്വസിക്കുന്നു. അറസ്റ്റ് നടന്നാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് തരൂര്‍ കരുതുന്നത്. ബിജെപി തന്നെ നോട്ടമിട്ടിട്ടുണ്ട്. നരേന്ദ്രമോഡിക്ക് അനുകൂലമായി താന്‍ പറഞ്ഞ കാര്യങ്ങള്‍ എത്തേണ്ടടിത്ത് എത്തിയില്ലെന്നാണ് തരൂരിന്റെ കണക്കു കൂട്ടല്‍. അതേസമയം അത് കോണ്‍ഗ്രസുകാരെ വെറുപ്പിക്കുകയും ചെയ്തു.
ഇതിനിടെ ശശിതരൂര്‍ കോണ്‍ഗ്രസിന്റ ഉന്നത നേതാക്കളെ കാണാന്‍ നടത്തിയ ശ്രമം വിഫലമായി. കോണ്‍ഗ്രസ് നേതാക്കളെ കണ്ട് തന്റെ നിരപരാധിത്വം വെളിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മണ്ഡലത്തിന്റെ കാര്യത്തില്‍ തനിക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന വേദന തരൂരിനുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ കുടുങ്ങി കിടക്കുന്ന തനിക്ക് മറ്റൊന്നിലും ശ്രദ്ധിക്കാന്‍ തോന്നുന്നില്ലെന്നും തരൂര്‍ പറയുന്നു. എന്നാല്‍ തന്നോട് കാണിക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് പറയാനും തരൂരിന് കഴിയുന്നില്ല, കാരണം തരൂര്‍ മോഡിയെ പുകഴ്ത്തിപോയി.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂര്‍ പലതും മറയ്ക്കുന്നു എന്ന തോന്നല്‍ പ്രത്യേക അന്വേഷണ സംഘത്തിനുണ്ട്. സുനന്ദയുടെ മരണവുമായി തരൂരിന് ബന്ധമില്ലെങ്കില്‍ പിന്നെന്തിനാണ് അദ്ദേഹം വസ്തുതകള്‍ മറയ്ക്കുന്നതെന്നാണ് ചോദ്യം. ഇതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ തരൂരിന് കഴിയുന്നില്ല. ഒന്നും പ്രതികരിക്കാനും തരൂര്‍ തയ്യാറല്ല. താന്‍ ബുദ്ധിമുട്ടിലാണെന്നു മാത്രം അദ്ദേഹം പറയുന്നു. വിഷമവൃത്തത്തിലായ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha