വിഎസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദന്‍ നിഷേധാത്മക നിലപാട് തുടരുകയാണെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ചെറുക്കാന്‍ ഔദ്യോഗിക പക്ഷം ആലോചിക്കുന്നു. നീക്കം തടയുക എന്നാല്‍ ഒരുപക്ഷെ അച്യുതാനന്ദനെ ശാരീരികമായി വരെ ഔദ്യോഗിക പക്ഷം നേരിടും. അതിനിടെ ആലപ്പുഴയിലെത്തിയ പി.ബി.അംഗങ്ങള്‍ക്ക് അച്യുതാനന്ദനെതിരെ നിലപാടെടുത്തില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന വ്യക്തമായ സൂചന ഔദ്യോഗിക പക്ഷം നല്‍കി കഴിഞ്ഞു.
അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കിയ ശേഷം അത് ഒരു ദിനപത്രത്തിന് നല്‍കിയത് യുഡിഎഫിലുളള ഒരു ഘടകകക്ഷി നേതാവിന്റെ സ്വഭാവമാണെന്നും സിപിഎം ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുന്നു. യുഡിഎഫിലെ ആ നേതാവാണ് സിപിഎമ്മിലെ അച്യുതാനന്ദനെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. തറവാട്ടില്‍ നിന്നു കൊണ്ട് തറവാട് മുടിക്കുക ആണത്രേ ഇവരുടെ നയം.
അച്യുതാനന്ദനെ നേരത്തെ പുറത്താക്കിയിരുന്നെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി ഇതിനുമുമ്പ് തന്നെ രക്ഷപ്പെടുമായിരുന്നു എന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്. വിഎസിന് പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് പിണറായി പക്ഷത്തിന്റെ നയം. താന്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതിനു മുമ്പ് വിഎസിനെ പുറത്താക്കണമെന്നാണ് പിണറായിയുടെ ആഗ്രഹം. തന്നെ ജീവിതകാലമത്രയും വേട്ടയാടിയ ആളാണ് വിഎസെന്ന് പിണറായി വിശ്വസിക്കുന്നു. ഫലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിഎസ് പക്ഷം ഇല്ലാതായിരിക്കുകയാണ്. താഴെതലം മുതല്‍ പിണറായി വിഎസ് പക്ഷത്തെ വെട്ടി നിരത്തിയിരുന്നു.
വിഎസിനെതിരെ ആലപ്പുഴയില്‍ പിണറായി നടത്തുന്ന കരുനീക്കം അതിശക്തമാണ്, പ്രവര്‍ത്തകരെ ഉപയോഗിച്ച് വിഎസിനെ നേരിടുകയാണെങ്കില്‍ സംസ്ഥാന സമ്മേളനം സംസ്ഥാന കലാപമായി മാറുന്ന പ്രതിപക്ഷ നേതാവായതിനാല്‍ അച്യുതാനന്ദന് പോലീസ് സംരക്ഷണം ലഭിക്കുമെങ്കിലും സിപിഎം സമ്മേളന വേദിയില്‍ പോലീസുകാരെ കയറ്റിവിടില്ല. ഇത്തരമൊരു നീക്കമുണ്ടാകാനുള്ള സാധ്യത അച്യുതാനന്ദനും തള്ളി കളയുന്നില്ല. തന്റെ അനുയായികളെ പരമാവധി ഉറപ്പു വരുത്താനുള്ള നീക്കം അച്യുതാനന്ദനും നടത്തുന്നുണ്ട്. എന്നാല്‍ പ്രായാധിക്യം കടന്നാക്രമിച്ചിരിക്കുന്ന അച്യുതാനന്ദനെ സഹായിക്കാന്‍ ഫലത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്നും ആരുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha