സമ്മേളനാനന്തരം വേലിയ്ക്കകത്ത് വീട്ടില്‍ നടന്നതെന്ത്?

ഞായറാഴ്ച വൈകുന്നേരം മാതൃഭൂമി ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുക്കവേ ദേശാഭിമാനി കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ എന്‍.മാധവന്‍ക്കുട്ടിയോട് അവതാരകന്‍ വേണു ബാലകൃഷ്ണന്‍ ചോദിച്ചു.
പ്രതിപക്ഷ നേതൃസ്ഥാനം വിഎസ് രാജി വയ്ക്കുമോ? മറുപടി: ഞാനങ്ങനെ കരുതുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ വസുമതി സമ്മതിക്കണമല്ലോ? കുശാഗ്ര ബുദ്ധിയായ മാധവന്‍കുട്ടി നല്ല നിലയില്ലെന്ന വണ്ണം പറഞ്ഞ ഒറ്റവരിയിലാണ് ശനിയും ഞായറുമായി കേരളം ചര്‍ച്ച ചെയ്ത ഒരു വിഷയം പൊട്ടി തകര്‍ന്നത്.
സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും പുന്നുപ്രയിലെ വീട്ടിലെത്തിയ വിഎസിനെ ഗേറ്റില്‍ സ്വീകരിച്ചത് ഭാര്യാ. മകന്‍ തിരുവനന്തപുരത്തായിരുന്നു. മുറിക്കുള്ളില്‍ കയറി കതകടച്ച വിഎസിനെ ഭാര്യ തല്ലിയിലെന്നേയുള്ളൂ. നിങ്ങടെ ഭാവമെന്താ മനുഷ്യാ എന്ന മട്ടില്‍ സുഹാസിനി മമ്മൂട്ടിയൊടെന്ന വണ്ണം വസുമതി വിഎസിനോട് തട്ടികയറി. ഇതിനിടയില്‍ തിരുവനന്തപുരത്ത് നിന്നും മകന്റെ ഫോണ്‍ അച്ഛന്‍ എന്നെ അകത്താക്കിയേ അടങ്ങുവല്ലേ.
വിഎസ് ഒന്നും മിണ്ടിയില്ല. കൂടെ നിന്നവരെയൊക്കെ ഫോണില്‍ വിളിച്ചു. തന്നെ ഭാര്യയും മകനും നിര്‍ത്തി പൊരിയ്ക്കുകയാണെന്ന് പറഞ്ഞു. ഇതിനിടയില്‍ വിഎസിന്റെ ദൂതന്‍ മിസിസ് കാരാട്ടിനെ വിളിച്ചു. നമ്മുടെ വിഎസിനെ എങ്ങനെയെങ്കിലും രക്ഷിക്കണം. രാത്രി സമ്മേളനാനന്തരം ശീതീകരണിക്കുള്ളില്‍ കയറിയ മിസ്റ്റര്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിനോട് ഭാര്യ മിസിസ് കമ്മ്യൂണിസ്റ്റ് വ്രീളാവിശയായി മൊഴിഞ്ഞു. നമ്മുടെ വിഎസിനെ ഒന്നും ചെയ്യണ്ട. ആ നിമിഷത്തില്‍ തകര്‍ന്നു പിണറായിയുടെ മുഖ്യമന്ത്രി പദവി.
അരുണ്‍കുമാറും വസുമതിയും ആലപ്പുഴയില്‍ തന്നെയുണ്ട്. സഖാവിനെങ്ങാനും കാലിടറിയാലോ? ഷാര്‍ജയില്‍ നിന്നും മുന്‍ പിഎ വിളിക്കുന്നുണ്ട്. ഇത്തരം കുലംകുത്തികള്‍ കാലത്തിനു ചേര്‍ന്നതല്ലെന്നാണ് അരുണിന്റേയും വസുമതിയുടെയും വാദം.
വിഎസിന് പ്രായം പിടിവിട്ടു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞാല്‍ സര്‍ക്കാര്‍ മന്ദിരമായ കറ്റോണ്‍മെന്റ് ഹൗസ് ഒഴിയേണ്ടിവരും. ലൈറ്റുള്ള കാര്‍ ഉപേക്ഷിക്കേണ്ടിവരും. പോലീസും പട്ടാളവും കൂടെ കാണില്ല. പ്രതിപക്ഷനേതാവിന്റെ മകനായതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ഉപദ്രവിക്കാത്തത്. പ്രതിപക്ഷ നേതാവ് സ്ഥാനം പോയാല്‍ കോണ്‍ഗ്രസുകാരുടെ ഉപദ്രവവും വരും.
ഏതായാലും അരുണും വസുമതിയും ചേര്‍ന്ന് വിഎസിനു വേലികെട്ടിയതിനാല്‍ ഇടക്കാലത്ത് ഒന്നും സംഭവിക്കില്ല. വി.എസ് ഇലക്ഷനും മത്സരിക്കും. മുഖ്യമന്ത്രിയാകാനും ശ്രമിക്കും. അങ്ങനെ ഇടതുപക്ഷത്തിന് ഭരണം കിട്ടുമെന്ന പ്രതീക്ഷ കടലാസിലൊതുങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha