മാണിയെ തടഞ്ഞ് പ്രവര്‍ത്തകരെ രക്തസാക്ഷിയാക്കാന്‍ സിപിഎം, ബിജെപി ഗൂഢാലോചന

കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയിലെത്തുമ്പോള്‍ ചില പ്രവര്‍ത്തകരെ രക്തസാക്ഷികളാക്കാന്‍ സിപിഎമ്മും ബിജെപിയും രഹസ്യമായി ആലോചിക്കുന്നു. കൂത്തു പറമ്പ് ആവര്‍ത്തിക്കാനാണ് സിപിഎമ്മിന്റെ ആലോചന. അതിനാല്‍ മാണിയെ തടയാന്‍ ചെല്ലുന്ന പ്രവര്‍ത്തകര്‍ ഓര്‍ക്കുക. നഷ്ടപ്പെട്ടാല്‍ അത് നിങ്ങളുടെ കുടുംബത്തിനു മാത്രമായിരിക്കും. കോടിയേരിയും വി. മുരളീധരനും നിങ്ങളെ രക്ഷിക്കാന്‍ കാണില്ല. ധനമന്ത്രി നിയമസഭയിലെത്തുമെന്ന കാര്യത്തിന് തര്‍ക്കമേയില്ല. മന്ത്രിസഭയുണ്ടെങ്കില്‍ അദ്ദേഹം ബജറ്റും അവതരിപ്പിക്കും. അത് തടയാന്‍ ശ്രമിച്ചാല്‍ പോലീസ് കൈകാര്യം ചെയ്യും. ലാത്തിക്കും തോക്കിനും മുമ്പില്‍ വേദമോതിയിട്ട് കാര്യമില്ല.
മാണിയെ വഴിയില്‍ തടയുന്നതിനോട് രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ക്കെല്ലാം എതിര്‍പ്പാണ്. ഒരു സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ് ബജറ്റ് അവതരണം. അത് തടയുന്നതിനോട് ആര്‍ക്കും യോജിപ്പില്ല. തലസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനോടും ആര്‍ക്കും യോജിപ്പില്ല. അതേസമയം മാണിയെ തടയുമെന്ന് പറയുന്ന ഇടതുമുന്നണി എംഎല്‍എമാര്‍ മാണിയെ രഹസ്യമായി കണ്ട് തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. അതായത് സമരം ചെയ്യുന്ന സ്വന്തം പ്രവര്‍ത്തകരെ വഞ്ചിക്കുന്ന ഏര്‍പ്പാട്.
അതുകൊണ്ടു തന്നെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ മാണിക്കെതിരെ സമരം ചെയ്ത് സമയം കളയുന്നതില്‍ കാര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. മുമ്പും ഇത്തരം കരിങ്കാലി പണി സിപിഎം നടത്തിയിട്ടുണ്ട്. സിപിഎം നേതാക്കളെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ഇത് ശരിയല്ലെങ്കില്‍ നാളെ ബജറ്റ് പുറത്തു വരുമ്പോള്‍ മനസിലാക്കുക എന്നാണ് കോണ്‍ഗ്രസുകാര്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഉപദേശം. മാണിക്കെതിരെ വാളോങ്ങുന്ന അതിവിപ്ലവകാരി വി.ശിവന്‍കുട്ടിയുടെ ആംഗ്യപ്രകാരം അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ വരെ മാണി വാരിക്കോരി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
പ്രവര്‍ത്തകര്‍ക്കൊപ്പം നേതാക്കളൊന്നും കാണില്ല. പോലീസിന്റെ തോക്കിനെ നേരിടാന്‍ സംസ്ഥാനതലത്തിലുള്ള ഒരൊറ്റ നേതാവ് പോലും കാണില്ലെന്നതും ഉറപ്പാണ്. പഴയ സംഭവങ്ങള്‍ മനസിലാക്കി ചാവേര്‍ ചതിയില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്‍മാറിയാല്‍ അവര്‍ക്കു നല്ലത്. ഇല്ലെങ്കില്‍ പോലീസ് എസ്‌കോര്‍ട്ടുമായി സമരവീഥിയിലൂടെ കടന്നു പോകുന്ന സിപിഎം നേതാക്കള്‍ നിങ്ങളെ ആശുപത്രിയിലെത്തിക്കാന്‍ പോലും മിനക്കെടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha