കോഴയില്‍ മുങ്ങുന്ന കേരളം: നിലവാരമില്ലാത്ത ബാറുകള്‍

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ ആറാം ഭാഗമാണിത്.
എജിയുടെ കണ്ടെത്തല്‍ എന്തേ കുംഭകോണമായില്ല?
ബാര്‍ കോഴ വിവാദ വര്‍ത്തമാനകേരളത്തില്‍, നിലവാരമില്ലാത്ത ബാറുകളെങ്ങനെയുണ്ടായി എന്നു പരിശോധിച്ചാല്‍ ബാര്‍ കോഴ വിവാദം ഉന്നയിച്ചവരായിരിക്കണം ക്രിമിനല്‍ കേസില്‍ ഒന്നാം പ്രതികളായിരിക്കേണ്ടതെന്നാണ് മനസ്സിലാകുന്നത്. \'\'നിലവാരമില്ലാത്ത ബാറുകള്‍\'\' എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ച പത്രവാര്‍ത്ത ഇങ്ങനെ:
\'\'തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മദ്യശാലകള്‍ കേരളത്തിലുണ്ട്. ഇതു സംബന്ധിച്ചു നേരത്തേതന്നെ പരാതിയുണ്ടായിരുന്നു. മുന്‍ എക്‌സൈസ് കമ്മീഷണര്‍ സുബ്ബയ്യ 2011 ജനുവരിയില്‍ സര്‍ക്കാരിനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സി.എ.ജി യുടെ ഓഡിറ്റ് സംഘം നടത്തിയ പരിശോധനയില്‍ നിലവാരമില്ലാത്ത ബാറുകള്‍ ചട്ടം ലംഘിച്ചു പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. കേന്ദ്ര ടൂറിസം വകുപ്പിന്റെ 2013-ലെ ഉത്തരവിലുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിലാണു ബാറുകളുടെ നിലവാരം നിശ്ചയിക്കുന്നത്. നിലവാരമില്ലാത്ത ബാറുകളെപ്പറ്റി അക്കൗണ്ടന്റ് ജനറല്‍ 132. നിലവാരമില്ലാത്ത ബാറുകളെ സംബന്ധിച്ച അക്കൗണ്ടന്റ് ജനലിന്റെ 2012 ലെ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളിങ്ങനെ:
133. \'\'The minimum standard eligible for obtaining an FL-3 licence was 2 star standards from April 1982 and 3 star and above from April 2002. We noticed that licences were issued and renewed to 418 bar hotels i.e. 61% of total bar hotels in the state eventhouh they were not eligible for FL 3 licences as per the Rules as detaied below:
134. The Excise commissioner submitted (January 2007) proposals for the Abkari Policy for the year 2007-08 and the proposal did not provide for regularization of 418 non-standard bar hotels, details of which was sent to Government in January 2006. However, based on a discussion with the Minister for Labour and Eccise, the Excise Commissioner sent a revised proposal (23 January 2007) to regularize the non-standard hotels. Government added (March 2007) a proviso to Rule 13 that all existing licensees not having the minimum 3 star standard and which were functional as on 31 March 2007 shall be regularised.
135. As per the Abkari Policy of 2008-09 (February 2008), Government would insist on minimum facility and hygienic conditions in all the 418 bar hotels which do not have two star status and which ere regularized during 2007-08.
136. We noticed that the field officers of the department had reported violation of licence conditions like unhygienic conditions, lack of facilities, non adherence of the time schedule, selling on dry days, opening more than one counter, etc. in these bar hotels. However, no action was taken by the department.
137. The Excise Commissioner sent a letter (January 2011) to the Government explaining the poor standards maintained by the 418 unclassified bars and requested not to grant fresh FL3 licenses for areas other than tourism notified areas. In the letter the Excise Commissioner, inter alia, stated that the restaurant segment of the unclassified hotels were functioning for name sake only and during the last one year seven people had died of excess drinking in the unclassified hotels. He also pointed out that he had personally seen that almost all the customers were there to drink liquor and not for taking food.
139. We are of the opinion that the Government has not taken a tough stand to ensure that only hotels of a minium standard are issued FL3 licenses. Further, we opine that the Government has seriously compromised public safety by (a) regularizing 418 unclassified bars, though they were not able to attain the minimum standards despite repeated extension of time and (b) by turing a blind eye towards the various complaints against these unclassified bars.\'\'
അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ വരുംപേജുകളില്‍.
യുഡിഎഫ് സര്‍ക്കാരും അബ്കാരി നയവും ബാര്‍ ലൈസന്‍സും:
ബാര്‍ കോഴയിലേക്കു നയിച്ച നീക്കത്തിന്റെ തുടക്കമെവിടെയായിരുന്നു? കേരളത്തില്‍ പുതിയ ബാറുകള്‍ വരുന്നത് തടയുന്നതിനായി 2011-ലെ അബ്കാരി നയത്തില്‍ പുതുതായി ഭരണത്തിലെത്തിയ ഡഉഎ സര്‍ക്കാര്‍ നിലവിലുള്ള ബാറുടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. മദ്യനിരോധനത്തിനായിരുന്നില്ല നിലവിലുള്ള ബാര്‍ ഉടമകളെ സഹായിക്കാനായിരുന്നു ഈ മാറ്റം.
മറ്റു ബാറുകളുമായി പഞ്ചായത്തില്‍ 3 കിലോമീറ്ററും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 1 കിലോമീറ്ററും മിനിമം ദൂരമുണ്ടായിരിക്കണമെന്ന നിബന്ധന നിലവിലെ ബാറുടമകളെ സഹായിക്കാനായിരുന്നു എന്നും അതിനായി സമ്മര്‍ദ്ദത്തിനു വഴങ്ങിയിരുന്നെന്നും അന്നേ ആരോപണമുയര്‍ന്നിരുന്നു. സത്യത്തില്‍ ഇതിനു പിന്നിലൊക്കെ ശതകോടികളുടെ അഴിമതി നടന്നിട്ടില്ലേ?
അതോടൊപ്പംതന്നെ പുതിയ ബാറുകള്‍ തുടങ്ങാന്‍ 31-3-2012 വരെ 3 സ്റ്റാര്‍ പദവിയും 1-4-2012 മുതല്‍ 4 സ്റ്റാര്‍ പദവിയും വേണം എന്നും നിഷ്‌കര്‍ഷിച്ചിരുന്നു. കൂടാതെ 2013-14 മുതല്‍ 25 റൂമില്‍ കുറയാത്ത മുറികളുള്ള 5 സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രം പുതിയ ബാറുകള്‍ അനുവദിക്കൂ എന്നതൊക്കെയായിരുന്നു പുതിയ നയത്തിന്റെ കാതല്‍. ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
മേല്‍പ്പറഞ്ഞ തീരുമാനങ്ങള്‍, യഥാക്രമം 9-12-2011 തീയതിയിലെ 192/2012/ നമ്പരായും, 27-3-2012 തീയതിയിലെ 48/2012/ നമ്പരായും വിദേശമദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തി ഉത്തരവുകള്‍ പുറപ്പെടുവിച്ചു. എന്നാല്‍ ഹോട്ടലുടമകള്‍ മേല്‍ ഉത്തരവുകള്‍ ബഹു. ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ബഹു. ഹൈക്കോടതി 27-7-2012 തീയതിയിലെ ണ.അ 470/12 ലും ബന്ധപ്പെട്ട കേസുകളിലും പുറപ്പെടുവിച്ച വിധിന്യായത്തില്‍ ടി ഉത്തരവുകള്‍ റദ്ദുചെയ്യുകയുണ്ടായി. ബാറുകള്‍ തമ്മില്‍ ദൂരപരിധി ഉണ്ടാകണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കോടതിയില്‍ ഏറെ വിമര്‍ശനവിധേയമായത്.
ബാര്‍ ഹോട്ടല്‍ അസോസിയേന്റെ ആവശ്യം അംഗീകരിച്ചതു വിനയായി:
\'ബാര്‍ ഹോട്ടലുകളുടെ അസോസിയേഷന്‍ നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ പലതും അബ്കാരി നയത്തില്‍ അംഗീകരിച്ചതു സര്‍ക്കാരിനു പുലിവാലായി. ബാര്‍ ഹോട്ടലുകള്‍ തമ്മിലുള്ള ദൂരപരിധി വ്യവസ്ഥ ഭരണഘടനയ്‌ക്കെതിരാണെന്ന് അഭിഭാഷകരായ എം.എല്‍.എ. മാര്‍ പോലും ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വാണിജ്യസ്ഥാപനത്തിന് ഇത്ര ദൂരം അകലെ മാത്രമേ അടുത്ത വാണിജ്യ സ്ഥാപനം ആകാവൂ എന്നു നിബന്ധന വയ്ക്കാന്‍ കഴിയില്ല. ഹൈക്കോടതി വ്യവസ്ഥ റദ്ദാക്കിയത് ഇതിനാലാണ്.
ബാര്‍ഹോട്ടല്‍ അസോസിയേഷന്റെ നിവേദനത്തിലെ പ്രധാന ആവശ്യം ഇതായിരുന്നു. ബാര്‍ ഹോട്ടല്‍ ഉടമകളുടെ നിവേദനത്തിലെ മറ്റൊരാവശ്യമായിരുന്നു പുതിയ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കു ലൈസന്‍സ് കൊടുക്കരുതെന്നത്.
കാരണം, അസോസിയേഷന്‍ ഭാരവാഹികളില്‍ ഭൂരിപക്ഷം പേര്‍ക്കും ഒന്നിലേറെ ബാര്‍ ഹോട്ടലുകളുണ്ട്\'. \'നയത്തിലെ അനവധി മാറ്റങ്ങള്‍ ടൂറിസം വികസനത്തിനെതിരാണെന്നു ടൂറിസം വകുപ്പും പരാതിപ്പെട്ടു. ഹോട്ടലുകള്‍ക്കു സ്റ്റാര്‍ പദവി നല്‍കുന്നതിന് ആദ്യം ബാര്‍ ലൈസന്‍സ് വേണമെന്നു കേന്ദ്ര ടൂറിസം വകുപ്പ് നിബന്ധന വച്ചിരിക്കുകയാണ്. ഈ മാസം ആദ്യം ഇക്കാര്യം വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി.
സ്റ്റാര്‍ പദവി കിട്ടിയാല്‍ മാത്രമേ ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കൂ എന്ന നയം കീഴ്‌മേല്‍ മറിക്കുന്നതാണിത്. ഹോട്ടലുകളിലെ അനവധി സൗകര്യങ്ങളിലൊന്നുമാത്രമാണു ബാര്‍ എന്നും അതിനാല്‍ ആദ്യം ബാര്‍ ലൈസന്‍സ്, പിന്നെ സ്റ്റാര്‍ പദവി എന്നുമാണു കേന്ദ്ര ടൂറിസം വകുപ്പിന്റെ പുതിയ നിലപാട്\'. ചുരുക്കത്തില്‍ എക്‌സൈസ് മന്ത്രി ബാറുടമകളുടെ നിയന്ത്രണത്തിലായതാണ് പ്രശ്‌നം. എന്നാല്‍ ഇവരൊന്നും ഒരു പൈസാ കൈക്കൂലി, കോഴ വാങ്ങിയില്ല എന്ന തിരിച്ചറിയല്‍ അദ്ഭുതകരം തന്നെ.
ആര് ആരെയാണ് വിഡ്ഢികളാക്കുന്നത്?.ബാറുടമകള്‍ രണ്ടു തട്ടില്‍ നിലവിലുള്ള ബാറുടമകളുടെ ബിസിനസ്സിനു കോട്ടം തട്ടാതിരിക്കാനായി പുതിയ ബാറുകള്‍ വരുന്നതു തടയാന്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ അതിനായി പ്രവര്‍ത്തിച്ച ബാറുടമകള്‍ വെട്ടിലായി. നയം മാറ്റാന്‍ പിരിച്ചെടുത്ത പണത്തിന്റെ പേരില്‍ 2012-ല്‍ തന്നെ സംഘടനകളില്‍ തര്‍ക്കങ്ങളായി. പുതിയ ബാറുകള്‍ വരുന്നത് തങ്ങളുടെ ബിസിനസ്സിനെ ബാധിക്കുമെന്നതിനാല്‍ നയം മാറ്റാനായി പിരിച്ചെടുത്ത പണം തിരികെ നല്കണമെന്നായി ഒരു വിഭാഗം ബാറുടമകള്‍.
ഈ തീരുമാനങ്ങള്‍ക്കു പിന്നിലും കോഴ മണക്കുന്നു. എത്രയും പെട്ടെന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി ഹൈക്കോടതി വിധി സ്റ്റേ ചെയ്യാമെന്നേറ്റു പണപ്പിരിവു നടത്തിയവര്‍. ബാറുകള്‍ തമ്മില്‍ ദൂരപരിധി വച്ചാല്‍ മദ്യപാനം എങ്ങനെ കുറക്കാനാകുമെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. അഴിമതി അന്വേഷണം നീളേണ്ടിതിങ്ങോട്ടൊക്കെയാണ്.
സുപ്രീംകോടതിയില്‍ അപ്പീല്‍:
10/8/2012-ല്‍ അഡ്വക്കേറ്റ് ജനറല്‍ പങ്കെടുത്ത മറ്റൊരു ഉന്നതതലയോഗം കൂടുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ (ഇ) 26241/43/12 ആയി സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നു. 19/9/2012-ലെ ഇടക്കാലവിധിയില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിക്കുന്നു. സുപ്രീം കോടതിയിലെ ഈ കേസ്സോടെ ബാറുടമകള്‍തന്നെ രണ്ടു തട്ടിലായി. ആ നയത്തിന്റെ ആനുകൂല്യം ലഭിച്ചവര്‍ ഒരുഭാഗത്തും മറ്റുള്ളവര്‍ മറുഭാഗത്തുമായി.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























