ഹൈക്കോടതി വിധി, കര്‍ശന നിലപാടിനുള്ള സൂധീര വിജയം ; മദ്യനയം ഉണ്ടാക്കിയ കേരള സര്‍ക്കാര്‍ അതോര്‍ത്ത് ദുഖിക്കുകയാണ് ഇപ്പോള്‍

-സര്‍ക്കാരിന്റെ അബ്കാരി നയം പൂര്‍ണമായും ഹൈക്കോടതി ശരിവച്ചതോടെ ജയിച്ചത് വിഎം സുധീരന്‍. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ പിടിവാശി തോല്‍പിക്കാന്‍ ഉമ്മന്‍ചാണ്ടി അടിച്ച ഗോളാണ് ചാണ്ടിക്ക് തന്നെ വിനയായി മാറിയത്. സര്‍ക്കാരിന്റെ മദ്യനയം കോടതി ശരിവച്ചതോടെ ബാറുകാര്‍ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തും. മദ്യനയം വച്ച് വില പേശി കോടികളാണ് നേതാക്കള്‍ പിരിച്ചെടുത്തത്.
വിഎം സുധീരന്‍ മദ്യനിരോധനം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാന്‍ വിളിച്ചു ചേര്‍ത്ത കെപിസിസി യോഗത്തില്‍ സുധീരനെ വെല്ലാന്‍ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പടച്ചുണ്ടാക്കിയതാണ് സര്‍ക്കാരിന്റെ മദ്യനയം.
ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനമെന്ന് ഞങ്ങളുടെ ലക്ഷ്യമെന്ന് അന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി പിന്നീട് നിലപാടുമാറ്റി, സമ്പൂര്‍ണ്ണ മദ്യനയം പ്രായോഗികമല്ലെന്നാണ് അടുത്തകാലത്തും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
കേരളത്തില്‍ മദ്യത്തിന്റെ പേരില്‍ നടക്കുന്ന വാചക കസര്‍ത്തുകള്‍ കണ്ട് മനം മടുത്തതാണ് ഹൈക്കോടതി പ്രകോപിതരായത്. ബാറുകാര്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കി എന്നത് യാഥാര്‍ത്ഥ്യമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. ബാറുകാരില്‍ നിന്നും സംഭാവന പിരിക്കുന്നത് ഒരു പുതിയ കാര്യമല്ലാത്തതിനാല്‍ ആര്‍ക്കും അതില്‍ പരാതിയുമില്ല.
മന്ത്രി കെ എം മാണി മാത്രം കോഴ ആരോപണത്തില്‍ അകപ്പെട്ടതും നാട്ടുകാരെ അന്ധാളിപ്പിച്ചു. മന്ത്രി മാണിയെ കോടാലിയാക്കി മദ്യനയം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടന്നത്. മദ്യനയത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുമ്പോള്‍ അത് മാണിയെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന ധാരണയും പരന്നു. മാണിക്കെതിരെ ആരോപണം ഉയര്‍ത്തി അദ്ദേഹത്തെ രക്ഷിക്കുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
മദ്യനയത്തില്‍ ഇത്തരമൊരു തിരിച്ചടി സര്‍ക്കാര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. മദ്യനയം അപ്പാടെ പൊളിച്ചടുക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. മദ്യനയത്തിലെ വിവേചനമാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. വിവേചനം ഭരണഘടനാ വിരുദ്ധമാണ്. പഞ്ച നക്ഷത്ര ബാറുകള്‍ അനുവദിക്കുന്നത് വിവേചനമാണെന്ന ധാരണ പരത്തും എന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
എന്നാല്‍ മദ്യപാനം മൗലികാവകാശമാണെന്ന ധാരണയും ഹൈക്കോടതി തള്ളി. സാധാരണ ഗതിയില്‍ തങ്ങളുണ്ടാക്കിയ മദ്യനയം ഹൈക്കോടതി ശരി വയ്ക്കുമ്പോള്‍ അതിന് കാരണ ഭൂതരായവര്‍ സന്തോഷിക്കുകയാണ് പതിവ്. എന്നാല്‍ മദ്യനയം ഉണ്ടാക്കിയ കേരള സര്‍ക്കാര്‍ അതോര്‍ത്ത് ദുഖിക്കുകയാണ് ഇപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha