രമേശ് ഒറ്റപ്പെടുന്നു; നടത്തുന്നത് റിവഞ്ച് ഇമേജ് ബില്‍ഡിംഗ്

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ നീക്കം ശക്തം. ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കെ.ബാബുവിനെതിരെ തെളിവുണ്ടെങ്കില്‍ കേസെടുക്കുമെന്ന രമേശിന്റെ പ്രസ്താവനയാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല എ ഗ്രൂപ്പിനോട് പകരം വീട്ടുകയാണെന്ന് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കറിയാം. കാരണം രമേശിനെ മന്ത്രിയാക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പം ചരടുവലിച്ച നേതാവാണ് കെ.ബാബു.
കെ.എം. മാണിക്കെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ ബാബുവിനെ ഒഴിവാക്കാനാവില്ലെന്ന നിലപാടാണ് രമേശ് സ്വീകരിച്ചത്. ഇത് ബാബുവിനെ രക്ഷിക്കാനുള്ള തന്ത്രമല്ലെന്ന് എ ഗ്രൂപ്പിനറിയാം. കെ.എം. മാണിയേക്കാള്‍ ശക്തമാണ് ബാബുവിനെതിരേയുള്ള മൊഴി. രമേശ് ചെന്നിത്തല നടത്തുന്നത് \'റിവഞ്ച് ഇമേജ് ബില്‍ഡിംഗ് \' ആണെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നു.
ഉമ്മന്‍ചാണ്ടിയാകട്ടെ രമേശിനെ ഒഴിവാക്കുകയാണ്. അത്യാവശ്യം സംസാരിക്കുമെന്നേയുള്ളൂ. മന്ത്രിസഭായോഗങ്ങളില്‍പ്പോലും മുഖ്യമന്ത്രിയും ആഭ്യന്ത്യരമന്ത്രിയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. രമേശിന്റെ ഗ്രൂപ്പില്‍ മുഖ്യമന്ത്രി ഇടപെടുന്നുമില്ല. പോലീസിനോട് മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ വിശ്വസ്തരായ പോലീസുദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു സംസാരിക്കും. ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പുകാരായ മന്ത്രിമാരും രമേശിനോട് സംസാരിക്കാറില്ല.
തിരുവനന്തപുരം പ്രസ്സ്‌കഌില്‍ നടന്ന വികസനസെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രമേശ് സംസാരിച്ചതും ഇതിന്റെ സൂചനയാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ട് ധ്രുവങ്ങളിലായി നിന്ന് എങ്ങനെ ഭരണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ക്കറിയില്ല. ഉമ്മന്‍ചാണ്ടിയാകട്ടെ, രമേശ് ചെന്നിത്തലയുടെ ഭരണമൊക്കെ അദ്ദേഹത്തിന്റെ വീട്ടില്‍ മതിയെന്ന നിലപാട് ശക്തമാക്കിയിരിക്കയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















