വകുപ്പുകളില്‍ ഇടതു നീക്കം ശക്തം, മന്ത്രാലയങ്ങള്‍ ഉറക്കം തൂങ്ങുന്നു; സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നകലുന്നു

സര്‍ക്കാരിനെതിരെ സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കങ്ങളാണ് ലൈറ്റ് മെട്രോ വിവാദത്തിന് പിന്നിലെന്ന് സൂചനകള്‍. തിരുവനന്തപുരത്തുകാര്‍ കാത്തിരിക്കുന്ന ലൈറ്റ് മെട്രോയെ അട്ടിമറിക്കാന്‍ ഇടതു സംഘടനകള്‍ തീരുമാനിച്ചു. ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം വേണമെന്നും ഡിഎം ആര്‍ സിയെ ഒഴിവാക്കണമെന്നുമുള്ള നീക്കങ്ങള്‍ ശക്തമാക്കിയതും ഇടതുപക്ഷം.
ധനവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ ഇടതു സംഘടനാ പ്രവര്‍ത്തനം ശക്തമായിരിക്കുകയാണ്. ലൈറ്റ് മെട്രോയെ തുരങ്കം വയ്ക്കുന്നത് ധനമന്ത്രിയാണെന്ന് വരുത്തു തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. ധനവകുപ്പുമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനവും ധനവകുപ്പിനെ ഫലത്തില്‍ പ്രതിസന്ധിയാലാക്കി. അതിനിടെ ഇ ശ്രീധരന്‍ ധനവകുപ്പിനെതിരെ രംഗത്തെത്തിയതും സര്‍ക്കാരിന് കളങ്കമായി.
ധന അഡീഷ്ണല്‍ സെക്രട്ടറി കെ എം എബ്രാഹമാണ് ലൈറ്റ് മെട്രോയില്‍ സ്യകാര്യ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ടത്. ഏതാനം വര്‍ഷങ്ങള്‍ക്കുമുമ്പ് ധന (എക്‌സ്‌പെന്‍ഡീച്ചര്‍) സെക്രട്ടറിയായിരിക്കെ കെ എം എബ്രഹാമിന്റെ പിടിപ്പുകേടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
സ്യകാര്യ നിക്ഷേപം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഹാലിളകുന്നവരാണ് മലയാളികള്‍. കേരള സര്‍ക്കാര്‍ സ്യകാര്യ ലോബിക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്ന ആക്ഷേപവും കേരളത്തില്‍ ശക്തമാണ്. അതിനിടെയാണ് ലൈറ്റ് മെട്രോ വിവാദം ഉണ്ടായത്.
ഫയലുകളില്‍ സര്‍ക്കാരിനെതിരെ നിലപാടെടുക്കണമെന്ന് എകെജി സെന്ററില്‍ നിന്നും ക്രിത്യമായ നിര്‍ദ്ദേശം ഇവരുടെ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഇത്തരം ഉദ്യോഗസ്ഥരെ നേരിടാന്‍ യാതൊരു മാര്‍ഗ്ഗവും കോണ്‍ഗ്രസ് സംഘടനാ നേതാക്കള്‍ക്കില്ല. മന്ത്രിമാര്‍ക്കും അവരുടെ പേഴ്‌സണല്‍ സ്റ്റാഫിനുപോലും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഫലത്തില്‍ സര്‍ക്കാര്‍ വലിയൊരു അഴിമതി ഭരണമായി മാറിക്കഴിഞ്ഞു. ചോദിക്കാനും പറയാനും ആരു ഇല്ലാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്. മന്ത്രാലയങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ കാണുമ്പോള്‍ ചങ്കിടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















